BSF Jawan Purnam Kumar Shaw: കസ്റ്റഡിയിലായി 22ാം ദിവസം മോചനം; പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാനെ ഇന്ത്യയ്ക്ക് കൈമാറി
BSF Jawan Purnam Kumar Shaw Handed Over: പഞ്ചാബിൽ നിന്നും ഏപ്രിൽ 23നാണ് അതിർത്തി കടന്നെന്ന് ആരോപിച്ച് പാകിസ്ഥാൻ ബിഎസ്എഫ് ജവാനായ പൂർണം കുമാർ ഷായെ കസ്റ്റഡിയിലെടുത്തത്. അതിർത്തിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇയാൾ കസ്റ്റഡിയിലാകുന്നത്. പാകിസ്ഥാൻ്റെ അതിർത്തി കടന്നെന്ന് ആരോപിച്ചാണ് ഇയാൾ കസ്റ്റഡിയിലാകുന്നത്.
ന്യൂഡൽഹി: പാകിസ്ഥാൻ്റെ പിടിയിലായ ബിഎസ്എഫ് ജവാനെ ഇന്ത്യയ്ക്ക് കൈമാറി. പഞ്ചാബിൽ നിന്നും ഏപ്രിൽ 23നാണ് അതിർത്തി കടന്നെന്ന് ആരോപിച്ച് പാകിസ്ഥാൻ ബിഎസ്എഫ് ജവാനായ പൂർണം കുമാർ ഷായെ കസ്റ്റഡിയിലെടുത്തത്. അതിർത്തിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇയാൾ കസ്റ്റഡിയിലാകുന്നത്. പാകിസ്ഥാൻ്റെ അതിർത്തി കടന്നെന്ന് ആരോപിച്ചാണ് ഇയാൾ കസ്റ്റഡിയിലാകുന്നത്. അമൃത്സറിലെ അട്ടാരിയിലെ ജോയിന്റ് ചെക്ക് പോസ്റ്റ് വഴി ഇന്ന് രാവിലെ 10.30 ഓടെയാണ് ജവാനെ കൈമാറിയതെന്ന് ബിഎസ്എഫ് അറിയിച്ചു.
ഏപ്രിൽ 22-ന് കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിൻ്റെ പിറ്റേ ദിവസമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. പാകിസ്ഥാൻ റേഞ്ചേഴ്‌സുമായുള്ള പതിവ് ഫ്ലാഗ് മീറ്റിംഗുകളിലൂടെയും മറ്റ് ആശയവിനിമയ മാർഗങ്ങളിലൂടെയും ബിഎസ്എഫിന്റെ നിരന്തരമായ ശ്രമങ്ങൾക്കൊടുവിലാണ് ജവാനെ വിട്ടയച്ചത്.
അതിനിടെ, പാകിസ്ഥാന്‍റെ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ഒരു ബിഎസ്എഫ് ജവാൻ കൂടി വീരമൃത്യു വരിച്ചു. ഷെല്ലാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രാംബാബു പ്രസാദാണ് ജീവൻ ത്വജിച്ചത്. സിവാൻ ജില്ലയിലെ വാസിൽപുർ സ്വദേശിയാണ് രാംബാബു. രണ്ട് മാസം മുമ്പാണ് രാംബാബുവിന്‍റെ വിവാഹം കഴിഞ്ഞത്. രാം ബാബുവിന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ നാളെ സംസ്കരിക്കുമെന്ന് അധികൃതർ അറിയിച്ചു.
മേയ് ഒമ്പതിന് പാക്കിസ്ഥാൻ്റെ ഭാഗത്തുനിന്നുണ്ടായ ഷെല്ലാക്രമണത്തിലാണ് ജവാന് പരിക്കേൽക്കുന്നത്. രാംബാബുവിന് പരിക്കേറ്റെന്ന വിവരം ലഭിച്ചതിനെ തുടർന്ന് മാതാപിതാക്കളടക്കമുള്ള ബന്ധുക്കൾ ജമ്മു കശ്മീരിലെത്തിയിരുന്നു. വിവാഹ ശേഷം അവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിച്ചിട്ട് അധികം നാളുകളായിരുന്നില്ല.