AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bullet train job: വരാൻ പോകുന്നത് ലക്ഷക്കണക്കിന് തൊഴിൽ അവസരങ്ങൾ, ബുള്ളറ്റ് ട്രെയിൻ വന്നാൽ ​ഗുണങ്ങൾ പലവിധം

Bullet Train in India Create Mass Employment: ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമ്മാണ ഘട്ടത്തിൽ തന്നെ പതിനായിരക്കണക്കിന് ആളുകൾക്ക് ജോലി ലഭിക്കുന്നുണ്ട്. സർവീസ് ആരംഭിക്കുന്നതോടെ പ്രവർത്തന മേഖലയിലും അനുബന്ധ മേഖലകളിലുമായി ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.

Bullet train job: വരാൻ പോകുന്നത് ലക്ഷക്കണക്കിന് തൊഴിൽ അവസരങ്ങൾ, ബുള്ളറ്റ് ട്രെയിൻ വന്നാൽ ​ഗുണങ്ങൾ പലവിധം
ബുള്ളറ്റ് ട്രെയിന്‍ Image Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 06 Jan 2026 | 04:23 PM

മുംബൈ: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ വെറും യാത്രാ സൗകര്യം മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് വലിയ കരുത്തേകുന്ന തൊഴിൽ സ്രോതസ്സ് കൂടിയാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. പദ്ധതി പൂർത്തിയാകുന്നതോടെ ഇരു നഗരങ്ങൾക്കുമിടയിലുള്ള യാത്രാസമയം 1 മണിക്കൂർ 58 മിനിറ്റായി ചുരുങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

തൊഴിൽ വിപ്ലവം

 

ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമ്മാണ ഘട്ടത്തിൽ തന്നെ പതിനായിരക്കണക്കിന് ആളുകൾക്ക് ജോലി ലഭിക്കുന്നുണ്ട്. സർവീസ് ആരംഭിക്കുന്നതോടെ പ്രവർത്തന മേഖലയിലും അനുബന്ധ മേഖലകളിലുമായി ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. പ്രമുഖ വാണിജ്യ കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ വലിയൊരു സാമ്പത്തിക ഇടനാഴിയായി ഇത് മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

Also read – കേരളത്തിന് 2 വന്ദേ ഭാരത് സ്ലീപ്പര്‍, അതും ഈ റൂട്ടില്‍; കൂടെ അമൃത് ഭാരതും

 

തുരങ്ക നിർമ്മാണത്തിൽ പുതിയ നാഴികക്കല്ല്

 

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ വിരാറിനും ബോയ്സറിനും ഇടയിലുള്ള 1.5 കിലോമീറ്റർ നീളമുള്ള MT-5 തുരങ്കത്തിന്റെ നിർമ്മാണം വിജയകരമായി പൂർത്തിയായി. അത്യാധുനിക ‘ഡ്രിൽ ആൻഡ് ബ്ലാസ്റ്റ്’ രീതി ഉപയോഗിച്ച് വെറും 18 മാസം കൊണ്ടാണ് ഇതിന്റെ ഖനനം പൂർത്തിയാക്കിയത്. മഹാരാഷ്ട്രയിൽ നിർമ്മാണം നടക്കുന്ന ഏഴ് പർവത തുരങ്കങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണിത്.

 

പരിസ്ഥിതി സൗഹൃദ യാത്ര

 

റോഡ് ഗതാഗതത്തെ അപേക്ഷിച്ച് കാർബൺ ഉദ്‌വമനം ഏകദേശം 95 ശതമാനത്തോളം കുറയ്ക്കാൻ ബുള്ളറ്റ് ട്രെയിനിന് സാധിക്കും. ഇത് ഇന്ത്യയുടെ പരിസ്ഥിതി സൗഹൃദ ഗതാഗത ലക്ഷ്യങ്ങളിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ്.