AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bullet Train: ജാപ്പനീസ് ഷിൻകാൻസെൻ ഇന്ത്യയിൽ വർക്കാകുമോ? ബുള്ളറ്റ് ട്രെയിൻ നേരിടുന്ന കാലാവസ്ഥാ വെല്ലുവിളികൾ

Shinkansen Tech is Being Re-Engineered for the Indian Climate: ശക്തമായ മഴ പെയ്യുമ്പോൾ പാളങ്ങളിലും പരിസരങ്ങളിലും വെള്ളം ഉയരുന്നത് വലിയ ഭീഷണിയാണ്. ജപ്പാനിലെ മഴയേക്കാൾ തീവ്രമാണ് ഇന്ത്യയിലെ മൺസൂൺ. അതിനാൽ, പാളങ്ങൾക്കിടയിലെ ഡ്രെയിനേജ് സംവിധാനവും സിഗ്നലിംഗ് ഉപകരണങ്ങളും പൂർണ്ണമായും ജലപ്രതിരോധശേഷിയുള്ളതാക്കി മാറ്റുകയാണ് എൻജിനീയർമാർ.

Bullet Train: ജാപ്പനീസ് ഷിൻകാൻസെൻ ഇന്ത്യയിൽ വർക്കാകുമോ? ബുള്ളറ്റ് ട്രെയിൻ നേരിടുന്ന കാലാവസ്ഥാ വെല്ലുവിളികൾ
ബുള്ളറ്റ് ട്രെയിൻImage Credit source: Pexels
Aswathy Balachandran
Aswathy Balachandran | Published: 05 Jan 2026 | 07:53 PM

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മികച്ച വേഗ റെയിൽ സാങ്കേതികവിദ്യയായ ജപ്പാന്റെ ‘ഷിൻകാൻസെൻ’ ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിനായി എത്തുമ്പോൾ എൻജിനീയർമാർ നേരിടുന്നത് സങ്കീർണ്ണമായ വെല്ലുവിളികളാണ് എന്നാണ് വിലയിരുത്തൽ. ജപ്പാനിലെ തണുത്ത കാലാവസ്ഥയിൽ രൂപകൽപ്പന ചെയ്ത ഈ ട്രെയിനുകൾ ഇന്ത്യയിലെ കഠിനമായ ചൂടിനെയും മൺസൂണിനെയും എങ്ങനെ അതിജീവിക്കും എന്നതാണ് പ്രധാന ചർച്ചാവിഷയം.

പ്രധാന വെല്ലുവിളികൾ

 

ജപ്പാനിൽ പരമാവധി ചൂട് 35 ഡിഗ്രി സെൽഷ്യസിലേക്ക് എത്തുമ്പോൾ, ഇന്ത്യയിൽ വേനൽക്കാലത്ത് അത് 50 ഡിഗ്രി വരെയാകാം. ഇത്രയും ഉയർന്ന താപനിലയിൽ ട്രെയിനിന്റെ ഇലക്ട്രോണിക് സംവിധാനങ്ങളും മോട്ടോറുകളും തകരാറില്ലാതെ പ്രവർത്തിക്കാൻ പ്രത്യേക ‘കൂളിംഗ് സിസ്റ്റം’ ആവശ്യമാണ്. ഇതിനായി ട്രെയിനുകളുടെ എയർ കണ്ടീഷനിംഗ് സംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ഇന്ത്യയിലെ വായുവിലുള്ള ഉയർന്ന പൊടിയും ഈർപ്പവും ട്രെയിനിന്റെ യന്ത്രഭാഗങ്ങളിൽ അഴുക്ക് അടിഞ്ഞുകൂടാൻ കാരണമാകും. ഇത് ഒഴിവാക്കാൻ ജപ്പാനിലെ ട്രെയിനുകളേക്കാൾ കരുത്തുറ്റ ഫിൽട്ടറുകളും പൊടി പ്രതിരോധ സംവിധാനങ്ങളും ഇന്ത്യൻ ബുള്ളറ്റ് ട്രെയിനുകളിൽ ഉൾപ്പെടുത്തും.

 

Also Read – തിക്കില്ല തിരക്കില്ല ഓഫീസില്‍ പാഞ്ഞെത്താം; ഡല്‍ഹി മെട്രോ പുതിയ ട്രാക്കിലേക്ക്

 

ശക്തമായ മഴ പെയ്യുമ്പോൾ പാളങ്ങളിലും പരിസരങ്ങളിലും വെള്ളം ഉയരുന്നത് വലിയ ഭീഷണിയാണ്. ജപ്പാനിലെ മഴയേക്കാൾ തീവ്രമാണ് ഇന്ത്യയിലെ മൺസൂൺ. അതിനാൽ, പാളങ്ങൾക്കിടയിലെ ഡ്രെയിനേജ് സംവിധാനവും സിഗ്നലിംഗ് ഉപകരണങ്ങളും പൂർണ്ണമായും ജലപ്രതിരോധശേഷിയുള്ളതാക്കി മാറ്റുകയാണ് എൻജിനീയർമാർ.

അമിതമായ ചൂടിൽ ഇരുമ്പ് പാളങ്ങൾ വികസിക്കാൻ സാധ്യതയുണ്ട്. അതിവേഗത്തിൽ ട്രെയിൻ ഓടുമ്പോൾ ഇത് അപകടമുണ്ടാക്കാം. ഇത് തടയാനായി ജപ്പാൻ സാങ്കേതികവിദ്യയിൽ മാറ്റം വരുത്തി ‘ജോയിന്റ് ലെസ്’ ട്രാക്കുകളും പ്രത്യേക തരം കോൺക്രീറ്റ് ബെഡ്ഡുകളുമാണ് മുംബൈ-അഹമ്മദാബാദ് പാതയിൽ ഉപയോഗിക്കുന്നത്.

 

പരിഹാരങ്ങൾ

 

ഇന്ത്യൻ സാഹചര്യങ്ങൾ പഠിക്കാൻ ജപ്പാനിൽ നിന്നുള്ള വിദഗ്ധ സംഘം വർഷങ്ങളോളം ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ താപനിലയും വായുവിന്റെ ഗുണനിലവാരവും പരിശോധിച്ചിരുന്നു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി മാത്രം പ്രത്യേകം പരിഷ്കരിച്ച ‘E5 സീരീസ്’ ട്രെയിനുകളാണ് ഇന്ത്യ വാങ്ങുന്നത്.

മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽവേ ഇടനാഴി പൂർത്തിയാകുമ്പോൾ, ലോകത്തെ തന്നെ ഏറ്റവും മികച്ച കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള ബുള്ളറ്റ് ട്രെയിൻ ശൃംഖലയായി ഇത് മാറുമെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ പ്രതീക്ഷ.