AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Delhi Metro: തിക്കില്ല തിരക്കില്ല ഓഫീസില്‍ പാഞ്ഞെത്താം; ഡല്‍ഹി മെട്രോ പുതിയ ട്രാക്കിലേക്ക്

Magenta Line to Become Delhi Metro’s Longest Corridor: ഡൽഹി മെട്രോയുടെ നാലാം ഘട്ട വിപുലീകരണത്തിന്റെ ഭാഗമായി മൊത്തം 112.4 കി.മീ നീളത്തിൽ 6 പുതിയ ഇടനാഴികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

Delhi Metro: തിക്കില്ല തിരക്കില്ല ഓഫീസില്‍ പാഞ്ഞെത്താം; ഡല്‍ഹി മെട്രോ പുതിയ ട്രാക്കിലേക്ക്
ഡല്‍ഹി മെട്രോ Image Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Updated On: 05 Jan 2026 | 07:42 PM

ന്യൂഡൽഹി: ഡൽഹി മെട്രോ ശൃംഖലയിൽ വൻ മാറ്റങ്ങൾ വരുന്നു. പുതുതായി അനുവദിച്ച 9.9 കിലോമീറ്റർ നീളമുള്ള രാമകൃഷ്ണ ആശ്രമം മാർഗ് – ഇന്ദ്രപ്രസ്ഥ പാത യാഥാർത്ഥ്യമാകുന്നതോടെ, പിങ്ക് ലൈനിനെ മറികടന്ന് മജന്ത ലൈൻ ഡൽഹി മെട്രോയിലെ ഏറ്റവും നീളം കൂടിയ ഇടനാഴിയായി മാറും.
മജന്ത ലൈനിന്റെ ആകെ നീളം 76.6 കിലോമീറ്റർ ആയി വർദ്ധിക്കും എന്നതാണ് പ്രധാന മാറ്റം. ഇപ്പോൾ 59.2 കി.മീ നീളമുള്ള പിങ്ക് ലൈനാണ് ഏറ്റവും വലുത്. ഇതിന്റെ വിപുലീകരണം പൂർത്തിയായാലും (72 കി.മീ), മജന്ത ലൈൻ തന്നെയായിരിക്കും മുന്നിൽ.

മജന്ത ലൈനിൽ ആകെ 56 സ്റ്റേഷനുകൾ ഉണ്ടാകും. ഇതിൽ 31 സ്റ്റേഷനുകൾ ഭൂഗർഭ പാതയിലായിരിക്കും. ഇതോടെ ഏറ്റവും കൂടുതൽ ഭൂഗർഭ സ്റ്റേഷനുകളുള്ള യെല്ലോ ലൈനിനെ മജന്ത ലൈൻ പിന്നിലാക്കും എന്നു കരുതുന്നു.

 

പുതിയ പാതയുടെ പ്രത്യേകതകൾ

 

കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നൽകിയ രാമകൃഷ്ണ ആശ്രമം മാർഗ് മുതൽ ഇന്ദ്രപ്രസ്ഥ വരെയാണ് പാതയുള്ളത്. പൂർണ്ണമായും ഭൂഗർഭ പാതയായ ഇതിന്റെ 9.9 കിലോമീറ്റർ നീളത്തിനിടെ 9 സ്റ്റേഷനുകളുണ്ടാകും. ആർ.കെ ആശ്രമം മാർഗ്, ശിവാജി സ്റ്റേഡിയം, സെൻട്രൽ സെക്രട്ടേറിയറ്റ്, കർത്തവ്യ ഭവൻ, ഇന്ത്യ ഗേറ്റ്, വാർ മെമ്മോറിയൽ-ഹൈക്കോടതി, ബറോഡ ഹൗസ്, ഭാരത് മണ്ഡപം, ഇന്ദ്രപ്രസ്ഥ എന്നിവയാണ് പ്രധാന സ്റ്റേഷനുകൾ.

Also Read: Bullet Train: ജപ്പാനൊക്കെ എന്ത്, കടത്തിവെട്ടില്ലേ നമ്മള്‍; ബുള്ളറ്റ് ട്രെയിന്‍ പവറാകും കളറാകും

കണക്റ്റിവിറ്റി എടുത്താൽ, സെൻട്രൽ വിസ്ത മേഖലയിലേക്ക് മെട്രോ സൗകര്യം എത്തും. കൂടാതെ സുപ്രീം കോടതി, പട്യാല ഹൗസ് കോടതി, നാഷണൽ ഗ്രീൻ ട്രിബ്യൂണൽ തുടങ്ങിയ പ്രധാന ഇടങ്ങളെ ഇത് ബന്ധിപ്പിക്കുന്നു. രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കുന്നതിനായി, എയർപോർട്ട് ലൈനിലെ ശിവാജി സ്റ്റേഡിയത്തിൽ നിന്ന് ബ്ലൂ ലൈനിലെ രാജീവ് ചൗക്കിലേക്ക് ഒരു പ്രത്യേക സബ് വേ നിർമ്മിക്കുന്നതിനും പദ്ധതിയുണ്ട്.

 

ഫേസ് IV വിപുലീകരണം

 

ഡൽഹി മെട്രോയുടെ നാലാം ഘട്ട വിപുലീകരണത്തിന്റെ ഭാഗമായി മൊത്തം 112.4 കി.മീ നീളത്തിൽ 6 പുതിയ ഇടനാഴികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഈ വർഷം തുറക്കുന്നവ മജ്ലിസ് പാർക്ക്-മൗജ്പൂർ, ആർ.കെ ആശ്രമം മാർഗ്-ജനക്പുരി വെസ്റ്റ്, എയറോസിറ്റി-തുഗ്ലക്കാബാദ് എന്നിവയാണ്. ഇന്ദർലോക് – ഇന്ദ്രപ്രസ്ഥ (ഗ്രീൻ ലൈൻ എക്സ്റ്റൻഷൻ), റിതാല – കുണ്ഡ്‌ലി (റെഡ് ലൈൻ എക്സ്റ്റൻഷൻ), സാകേത് ജി ബ്ലോക്ക് – ലജ്പത് നഗർ എന്നിവ അംഗീകാരം ലഭിച്ച മറ്റ് പാതകളാണ്. കൂടാതെ, തുഗ്ലക്കാബാദ് – കാളിന്ദി കുഞ്ച്, എയറോസിറ്റി – ടെർമിനൽ 1 എന്നീ പാതകൾക്കും അടുത്തിടെ അനുമതി ലഭിച്ചിട്ടുണ്ട്.