India-UK Trade Deal: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിന് മന്ത്രിസഭയുടെ അംഗീകാരം

Narendra Modi UK Visit: സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍ എന്നറിയപ്പെടുന്ന ഈ കരാറിലാണ് യുകെയുമായി ഇന്ത്യ ഏര്‍പ്പെടുന്നത്. പ്രധാനമന്ത്രിയുടെ നാല് ദിവസത്തെ യുണൈറ്റഡ് കിംഗ്ഡം, മാലിദ്വീപ് സന്ദര്‍ശനം ഇന്ന് ആരംഭിക്കും. വാണിജ്യ വ്യവസായമന്ത്രി പീയൂഷ് ഗോയലും പ്രധാനമന്ത്രിയോടൊപ്പം ഉണ്ടാകും.

India-UK Trade Deal: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിന് മന്ത്രിസഭയുടെ അംഗീകാരം

കെയര്‍ സ്റ്റാമര്‍മര്‍, നരേന്ദ്ര മോദി

Published: 

23 Jul 2025 | 06:40 AM

ന്യൂഡല്‍ഹി: ഇന്ത്യയുടെ യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി വിവരം. ജൂലൈ 24ന് ഈ കരാറില്‍ ലണ്ടനില്‍ വെച്ച് ഇരു രാജ്യങ്ങളുടെ നേതാക്കളും കരാറില്‍ ഏര്‍പ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദി ലണ്ടന്‍ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായാണ് കരാറിന് അനുമതി നല്‍കിയത്.

സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍ എന്നറിയപ്പെടുന്ന ഈ കരാറിലാണ് യുകെയുമായി ഇന്ത്യ ഏര്‍പ്പെടുന്നത്. പ്രധാനമന്ത്രിയുടെ നാല് ദിവസത്തെ യുണൈറ്റഡ് കിംഗ്ഡം, മാലിദ്വീപ് സന്ദര്‍ശനം ഇന്ന് ആരംഭിക്കും. വാണിജ്യ വ്യവസായമന്ത്രി പീയൂഷ് ഗോയലും പ്രധാനമന്ത്രിയോടൊപ്പം ഉണ്ടാകും.

മെയ് 6ന് ഇരുരാജ്യങ്ങളും വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു. 2030 ആകുമ്പോഴേക്ക് ഇരുവരും തമ്മിലുള്ള വ്യാപാരം 120 ബില്യണ്‍ ഡോളറായി ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം. തുകല്‍, പാദരക്ഷകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ കയറ്റുമതിയുടെ നികുതി നീക്കം ചെയ്യാനും, ബ്രിട്ടനില്‍ നിന്നുള്ള വിസ്‌കി, കാറുകള്‍ എന്നിവയുടെ ഇറക്കുമതി വിലക്കുറഞ്ഞതാക്കാനും വ്യാപാര കരാറില്‍ നിര്‍ദേശമുണ്ട്.

സാധനങ്ങള്‍, സേവനങ്ങള്‍, നവീകരണം, സര്‍ക്കാര്‍ സംഭരണം, ബൗദ്ധിക സ്വത്തവകാശം എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളാണ് കരാറില്‍ പ്രതിപാദിക്കുന്നത്. ഇരുരാജ്യങ്ങളിലെയും വാണിജ്യമന്ത്രിമാരാണ് കരാറില്‍ ഒപ്പുവെക്കുക. സ്വതന്ത്ര കരാറില്‍ ഒപ്പുവെച്ച് കഴിഞ്ഞാല്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കണം.

Also Read: Geetha Gopinath: ഐഎംഎഫിന്റെ തലപ്പത്തെ മലയാളി സാന്നിധ്യമായ ​ഗീതാ ​ഗോപിനാഥ് പഴയ ജോലിയിലേക്ക്…

അതേസമയം, ഇന്ത്യയും യുകെയും തമ്മിലുള്ള ഇരട്ട സംഭാവന കണ്‍വെന്‍ഷന്‍ കരാര്‍ അഥവാ സാമൂഹിക സുരക്ഷാ കരാറിനായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ബ്രിട്ടനില്‍ കുറഞ്ഞ കാലയളവില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാര്‍ സാമൂഹിക സുരക്ഷാ ഫണ്ടുകളിലേക്ക് ഇരട്ടി സംഭാവന നല്‍കുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ