India Pakistan Ceasefire: സ്ഥിതിഗതികൾ ശാന്തം; ക്യാമ്പുകളിൽ കഴിയുന്നവർ തത്കാലം മടങ്ങേണ്ടെന്ന് ജമ്മുകശ്മീർ സർക്കാർ
Calm in Jammu and Kashmir: പാക്ക് ഷെല്ലാക്രമണമോ ഡ്രോൺ ആക്രമണമോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ പറയുന്നു. സംഘർഷ സംസ്ഥനങ്ങളായ രാജസ്ഥാൻ, ജമ്മു, പഞ്ചാബ് അതിർത്തികളില്‍ സംഘർഷം റിപ്പോർട്ട് ചെയ്തിട്ടില്ല.അന്താരാഷ്ട്ര അതിർത്തികളടക്കം സ്ഥിതിഗതികൾ ശാന്തമാണ്.

Represental Image (credits: PTI)
ന്യൂഡൽഹി: ജമ്മു പഹൽഗാമിൽ 26 പേരുടെ മരണത്തിനിടെയാക്കിയ പാക് ഭീകാരാക്രമണത്തിനെതിരെ ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടിച്ചതോടെ യുദ്ധസമാനമായ അന്തരീക്ഷമാണ് അതിർത്തി പ്രദേശങ്ങളിൽ ഉണ്ടായത്. 100 ഭീകരരെ വധിക്കുകയും പാക്കിസ്ഥാൻ സൈനിക കേന്ദ്രങ്ങൾ തകർക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇരു രാജ്യങ്ങൽ തമ്മിൽ കഴിഞ്ഞ ദിവസം വെടിനിർത്തൽ ധാരണ നിലവിൽ വന്നു. എന്നാൽ മണിക്കൂറുകൾക്ക് പിന്നാലെ പാകിസ്ഥാനിൽ നിന്ന് ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ട് വന്നിരുന്നു.
എന്നാൽ ഇന്നലെ മുതൽ അതിർത്തി പ്രദേശങ്ങളിൽ സ്ഥിതിഗതികൾ ശാന്തമാണെന്നാണ് വിവരം. പാക്ക് ഷെല്ലാക്രമണമോ ഡ്രോൺ ആക്രമണമോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ പറയുന്നു. സംഘർഷ സംസ്ഥനങ്ങളായ രാജസ്ഥാൻ, ജമ്മു, പഞ്ചാബ് അതിർത്തികളില്‍ സംഘർഷം റിപ്പോർട്ട് ചെയ്തിട്ടില്ല.അന്താരാഷ്ട്ര അതിർത്തികളടക്കം സ്ഥിതിഗതികൾ ശാന്തമാണ്.
അതേസമയം അതിർത്തി പ്രദേശങ്ങളിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലിംഗിനെ തുടർന്ന് വീടുകൾ വിട്ട് ക്യാമ്പുകളിലേക്ക് മാറി താമസിച്ചവർ തത്കാലം വീടുകളിലേക്ക് മടങ്ങേണ്ടെന്ന് ജമ്മുകശ്മീർ സർക്കാർ പറഞ്ഞു. ജമ്മുവിന്റെ വിവിധയിടങ്ങളിൽ സെന്യത്തിൻ്റെ പരിശോധന തുടരുന്നു. എന്നാലും പെട്ടെന്ന് മടങ്ങേണ്ടെന്നാണ് സർക്കാർ നിർദ്ദേശം.പാക് ആക്രമണത്തിൽ ജനവാസ മേഖലയിലെ അതിർത്തിയിൽ ആയിരക്കണക്കിന് പേരാണ് വീട് വിട്ട് ക്യാമ്പുകളിലേക്ക് മാറിയത്.
അതേസമയം ഇന്ത്യ–പാക്ക് മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ചർച്ച നടത്തും. ചർച്ചയുടെ അടിസ്ഥാനത്തിലാകും മുന്നോട്ടുള്ള നീക്കങ്ങൾ. സംഘർഷ സാഹചര്യത്തിൽ അടച്ച 32 വിമാനത്താവളങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനെക്കുറിച്ചും ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് വിശ്വാസം. അതേസമയം അതിർത്തി പ്രദേശങ്ങളിൽ കനത്ത ജാഗ്രത ഇന്ത്യ തുടരും. . ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്നും പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നുമാണ് ഇന്ത്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഓപ്പറേഷൻ സിന്ദൂർ തുടരുമെന്നും സേന വ്യക്തമാക്കിയിരുന്നു.