AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sergeant Surendra Moga’s Daughter: ‘വലുതാകുമ്പോൾ ഞാനും സൈന്യത്തിൽ ചേരും, അച്ഛന്‍റെ മരണത്തിന് എണ്ണിയെണ്ണി പകരം ചോദിക്കും’; വീരമൃത്യു വരിച്ച സൈനികന്‍റെ മകൾ

Surendra Moga Daughter's Emotional Tribute:ശത്രുക്കളെ നേരിടുന്നതിനിടെയിലാണ് തന്റെ അച്ഛൻ രാജ്യത്തിനായി വീരമൃത്യു വരിച്ചതെന്നും വലുതാകുമ്പോൾ താനും സൈന്യത്തിൽ ചേരുമെന്നും വർത്തിക പറഞ്ഞു. അച്ഛന്റെ മരണത്തിന് താൻ എണ്ണിയെണ്ണി പകരം ചോദിക്കുമെന്നും മകൾ കൂട്ടിച്ചേർത്തു.

Sergeant Surendra Moga’s Daughter: ‘വലുതാകുമ്പോൾ ഞാനും സൈന്യത്തിൽ ചേരും, അച്ഛന്‍റെ മരണത്തിന് എണ്ണിയെണ്ണി പകരം ചോദിക്കും’; വീരമൃത്യു വരിച്ച സൈനികന്‍റെ മകൾ
Sergeant Surendra Moga's Daughter
sarika-kp
Sarika KP | Published: 12 May 2025 10:50 AM

ശനിയാഴ്ച ജമ്മു കശ്‌മീരിലെ ഉധംപൂരിലുണ്ടായ പാകിസ്താന്‍റെ ഡ്രോണ്‍ ആക്രമണത്തില്‍ സൈനികൻ സുരേന്ദ്രകുമാർ മൊഗ വീരമൃത്യു വരിച്ചിരുന്നു. ഉദംപൂർ വ്യോമതാവളത്തിൽ ഡ്യൂട്ടിയിലായിരുന്നു സുരേന്ദ്രകുമാർ പാക് ഡ്രോണിന്‍റെ ഒരു ഭാഗം തട്ടിയാണ് അന്ത്യം സംഭവിച്ചത്. വീരമ‍‍ൃത്യു വരിച്ച അദ്ദേഹത്തിന് കഴിഞ്ഞ ദിവസം ജന്മനാട് യാത്രാമൊഴിയേകി. ആയിരങ്ങളാണ് സൈനികന് ആദരഞ്ജലി അർപ്പിക്കാനായി ഒഴുകിയെത്തിയത്. രാജസ്ഥാൻ ഉപമുഖ്യമന്ത്രി പ്രേംചന്ദ് ബർവ, പ്രതിപക്ഷ നേതാവ് ടിക്കാറാം ജൂലി തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

ഇതിനിടയിൽ സുരേന്ദ്രകുമാറിന്റെ പതിനൊന്നുകാരിയായ മകൾ വർത്തികയുടെ വാക്കുകൾ കണ്ടുനിന്നവരെ കണ്ണീരിലാഴ്ത്തി. ശത്രുക്കളെ നേരിടുന്നതിനിടെയിലാണ് തന്റെ അച്ഛൻ രാജ്യത്തിനായി വീരമൃത്യു വരിച്ചതെന്നും വലുതാകുമ്പോൾ താനും സൈന്യത്തിൽ ചേരുമെന്നും വർത്തിക പറഞ്ഞു. അച്ഛന്റെ മരണത്തിന് താൻ എണ്ണിയെണ്ണി പകരം ചോദിക്കുമെന്നും മകൾ കൂട്ടിച്ചേർത്തു. വീരമൃത്യു വരിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് സുരേന്ദ്രകുമാർ വർത്തികയുമായി ഫോണിൽ സംസാരിച്ചിരുന്നതായാണ് വിവരം.

 

Also Read:പാക് ഷെല്ല് ആക്രമണത്തിൽ പരിക്കേറ്റ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു

 

വ്യോമസേനയിൽ മെഡിക്കൽ അസിസ്റ്റന്‍റായിരുന്നു സുരേന്ദ്രകുമാർ മൊഗെ. പാകിസ്ഥാന്റെ ഷെല്ലാക്രമണം നടക്കുമ്പോൾ ജമ്മു കശ്മീരിലെ ഉധംപൂരിൽ വ്യോമതാവളത്തിലെ മെഡിക്കൽ ഡിസ്പെൻസറിയിലായിരുന്നു അദ്ദേഹത്തിന് ഡ്യൂട്ടി. ശനിയാഴ്ചയുണ്ടായുണ്ടായ ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റ സുരേന്ദ്രകുമാർ ചികിത്സയിലിരിക്കെയാണ് വീരമൃത്യു വരിച്ചത്. രാജസ്ഥാനിലെ ജുൻജുനു സ്വദേശിയാണ്.

സുരേന്ദ്ര കുമാറിന്റെ ഭാര്യ സീമയുടെ കണ്ണുനീർ കണ്ടുനിന്നവരെ കണ്ണീരിലാഴ്ത്തി. ഏഴ് വയസ്സുകാരൻ ദക്ഷ് അന്ത്യകർമങ്ങൾ ചെയ്തു.അതേസമയം ഓപ്പറേഷൻ സിന്ദൂറിന് ശേഷമുണ്ടായ പാക് ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം ആറായി.