Cancer Vaccine for Women: സ്ത്രീകളിലെ കാൻസർ തടയാൻ വാക്സിൻ; ആറ് മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി

Cancer Vaccine for Women to be Available in Six Months: ഒൻപത് മുതൽ 16 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികൾക്ക് വാക്സിൻ സ്വീകരിക്കാമെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി വ്യക്തമാക്കി.

Cancer Vaccine for Women: സ്ത്രീകളിലെ കാൻസർ തടയാൻ വാക്സിൻ; ആറ് മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി

വാക്‌സിൻ പ്രതീകാത്മക ചിത്രം (Image courtesy : triloks/Getty Images Creative)

Published: 

19 Feb 2025 | 09:03 AM

ന്യൂഡൽഹി: സ്ത്രീകളിലെ കാൻസർ തടയാൻ വാക്സിൻ ഏതാനും മാസങ്ങൾക്കുള്ളിൽ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി പ്രതാപ് റാവു ജാദവ്. ഒൻപത് മുതൽ 16 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികൾക്ക് വാക്സിൻ സ്വീകരിക്കാമെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി വ്യക്തമാക്കി. വാക്സിനെ കുറിച്ചുള്ള ​ഗവേഷണം ഏതാണ്ട് പൂർണമായെന്നും പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും കേന്ദ്ര സഹമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്ത് കാൻസർ രോ​ഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ സാഹചര്യത്തിൽ കേന്ദ്രസര്‍ക്കാര്‍ ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. മുൻപത് വയസ്സിന് മുകളിലുള്ള സ്ത്രീകളെ ആശുപത്രികളിൽ എത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഇതിനു പുറമെ രോഗം നേരത്തേ കണ്ടെത്തുന്നതിനായി ഡേകെയർ കാൻസർ സെന്ററുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാൻസർ ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകളുടെ കസ്റ്റംസ് തീരുവയും സർക്കാർ ഒഴിവാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Also Read: ഗില്ലെയ്ൻ ബാരെ സിൻഡ്രോം: ആന്ധ്രയിൽ ഒരു മരണം കൂടി, പ്രതിരോധ പ്രവർത്തനം ഊർജ്ജിതം

സ്തനാര്‍ബുദം, വായിലെ അര്‍ബുദം, സെര്‍വിക്കല്‍ അര്‍ബുദം എന്നീ കാന്‍സര്‍ വകഭേദങ്ങള്‍ക്കുളള വാക്‌സിന്‍ ആണ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലഭ്യമാവുകയെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തുടനീളമുള്ള സർക്കാർ ആശുപത്രികളിലെ 75,000 ഡോക്ടർമാരുടെ ഒഴിവുകൾ നികത്തുമെന്നും അടുത്ത വർഷം 10,000 ഡോക്ടർമാരെ നിയമിക്കുമെന്നും ജാദവ് പറഞ്ഞു.

Related Stories
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ