Traffic Violations: ട്രാഫിക് നിയമം തെറ്റിക്കുന്നവരുടെ ചിത്രം അയച്ചാൽ 50,000 രൂപ, പുതിയ ആപ്പ് ഡൗൺലോഡ് ചെയ്തോളൂ

Cash Rewards for Reporting Traffic Violations : നിങ്ങൾ ഒരു റിപ്പോർട്ട് സമർപ്പിച്ചാൽ പോലീസ് വിവരങ്ങൾ സൂക്ഷ്മമായി പരിശോധിച്ചു ചെലാൻ അയക്കുന്നതിനു മുൻപ് വീണ്ടും ആധികാരികത ഉറപ്പുവരുത്തും.

Traffic Violations: ട്രാഫിക് നിയമം തെറ്റിക്കുന്നവരുടെ ചിത്രം അയച്ചാൽ 50,000 രൂപ, പുതിയ ആപ്പ് ഡൗൺലോഡ് ചെയ്തോളൂ

New Scheme By Delhi Traffic Police

Published: 

29 Jul 2025 | 08:42 PM

ന്യൂഡൽഹി: അശ്രദ്ധമായ ഡ്രൈവിംഗ് കാണുമ്പോൾ നല്ല ഡ്രൈവർമാർക്ക് ദേഷ്യം വരുന്നത് സ്വാഭാവികമാണ്. എന്നാൽ ഇനി അത്തരം സാഹചര്യങ്ങളിൽ നിയമം അനുസരിക്കുന്ന പൗരന്മാർക്ക് സന്തോഷിക്കാൻ വകയുണ്ട്. ഡൽഹി ട്രാഫിക് പോലീസ് നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് ക്യാഷ് റിവാർഡുകൾ നൽകുന്നു. ഇതിനായി ട്രാഫിക് പ്രഹരി എന്ന ആപ്പ് ഉപയോഗിക്കാം. ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് 50000 രൂപ വരെ സമ്മാനമായി ലഭിക്കും.

2015 പുറത്തിറക്കിയ ട്രാഫിക് പ്രഹരി ആപ്പ് ഇപ്പോൾ കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഈ ആപ്പ് ഉപയോഗിക്കാൻ ആദ്യം നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഇത് ഡൗൺലോഡ് ചെയ്യണം. അതിനുശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുമ്പോൾ ഒ ടി പി ലഭിക്കും. ലോഗിൻ ചെയ്തശേഷം നിങ്ങൾക്ക് നിയമ ലംഘനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും അവ നടന്ന സമയവും സ്ഥലവും സഹിതം അപ്‌ലോഡ് ചെയ്യാം. ഇത് വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാൻ പോലീസിനെ സഹായിക്കും.

 

എന്തൊക്കെ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം

 

  • ചുവപ്പ് സിഗ്നൽ ലംഘനം
  • അശ്രദ്ധമായ ഡ്രൈവിംഗ്
  • തെറ്റായ വശത്തുകൂടിയുള്ള ഡ്രൈവിംഗ്
  • നിയമവിരുദ്ധമായ പാർക്കിംഗ്
  • മറ്റു ഗതാഗതലംഘനങ്ങൾ

എന്നിവയാണ് റിപ്പോർട്ട് ചെയ്യാൻ കഴിയുന്നത്. നിങ്ങൾ ഒരു റിപ്പോർട്ട് സമർപ്പിച്ചാൽ പോലീസ് വിവരങ്ങൾ സൂക്ഷ്മമായി പരിശോധിച്ചു ചെലാൻ അയക്കുന്നതിനു മുൻപ് വീണ്ടും ആധികാരികത ഉറപ്പുവരുത്തും. ട്രാഫിക് പോലീസ് ഈ സംരംഭത്തിൽ സജീവമായി പങ്കെടുക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. റിപ്പോർട്ടുകളുടെ എണ്ണത്തെ  അടിസ്ഥാനമാക്കി പ്രതിമാസം ക്യാഷ് പ്രൈസുകൾ ഉണ്ടായിരിക്കും. ഒന്നാം സമ്മാനത്തിന് അൻപതിനായിരം രൂപ, രണ്ടാം സമ്മാനം 25000, മൂന്നാം സമ്മാനം 15,000, എന്നിങ്ങനെയാണ് സമ്മാനത്തുക.

Follow Us
Related Stories
Namma Metro: നമ്മ മെട്രോ റെഡ് ലൈനില്‍ സ്‌റ്റേഷനുകള്‍ കുറവ്; വെറ്ററിനറി കോളേജില്‍ ട്രെയിന്‍ നിര്‍ത്തില്ല
Tiruchirappalli Farmers Gather: തിരുച്ചിറപ്പള്ളിയിൽ പതിനായിരക്കണക്കിന് കർഷകരുടെ മഹാസംഗമം; നാളേയ്ക്കുള്ള നേർക്കാഴ്ച
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം
Bengaluru Vande Bharat: ബെംഗളൂരു-മംഗലാപുരം-ചെന്നൈ യാത്രകള്‍ വേണ്ട; ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം