PM Shri Scheme: പി.എം. ശ്രീ: കേരളത്തിന്‍റെ തീരുമാനത്തെക്കുറിച്ച് അറിവില്ലെന്ന് കേന്ദ്രം
PM Shri Scheme: എന്നാൽ പി എം ശ്രീ പദ്ധതിയിൽ നിന്നും പിന്മാറാൻ കേരളം തീരുമാനിച്ചാൽ സമഗ്ര ശിക്ഷ അഭിയാന്റെ ഫണ്ട് തടയാനും കേന്ദ്രത്തിന് സാധിക്കും. സമാന രീതിയിൽ പഞ്ചാബിന്റെ ഫണ്ട് കേന്ദ്രം ഫണ്ട് തടഞ്ഞിരുന്നു.

Pm Shri
ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയിൽ കുരുങ്ങി കേരളം. പദ്ധതി നടപ്പിലാക്കുന്നത് പുനപരിശോധിക്കുമെന്ന കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിവില്ലാന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രതികരണം. വ്യക്തത ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ പി എം ശ്രീ പദ്ധതിയിൽ നിന്നും പിന്മാറാൻ കേരളം തീരുമാനിച്ചാൽ സമഗ്ര ശിക്ഷ അഭിയാന്റെ ഫണ്ട് തടയാനും കേന്ദ്രത്തിന് സാധിക്കും. സമാന രീതിയിൽ പഞ്ചാബിന്റെ ഫണ്ട് കേന്ദ്രം ഫണ്ട് തടഞ്ഞിരുന്നു.
പി എം ശ്രീ ധാരണ പത്രത്തിലെ വ്യവസ്ഥകൾ പ്രകാരം കരാർ റദ്ദാക്കാനും പിൻവലിക്കാനും അധികാരം ഉള്ളത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സ്കൂൾ വിദ്യാഭ്യാസ വകുപ്പ് എന്നിവർക്ക് മാത്രമാണ്. ഇത്തരത്തിൽ പി എം ശ്രീ പദ്ധതിയിൽ നിന്നും പിന്മാറുന്നു എന്ന് പഞ്ചാബ് അറിയിച്ചതിന് പിന്നാലെ എസ് എസ് എക്കുള്ള ഫണ്ട് കേന്ദ്രം തടഞ്ഞ് വെച്ചിരുന്നു. 515 കോടി രൂപ തടഞ്ഞു വെച്ചതോടെ 2024 ജൂലൈ 26ന് പദ്ധതിയിൽ ചേരാനായി പഞ്ചാബ് സന്നദ്ധ അറിയിച്ച് രംഗത്ത് എത്തുകയായിരുന്നു.
ALSO READ: പിഎം ശ്രീ തുടര്‍നടപടികള്‍ മരവിപ്പിച്ചു; സിപിഐയുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ വഴങ്ങി സിപിഎം?
സർവ്വ അധികാരവും കേന്ദ്രത്തിൽ നിക്ഷിപ്തമാകുന്ന തരത്തിലുള്ളതാണ് കരാർ. കരാർ റദ്ദാക്കാനുള്ള അവകാശം കേന്ദ്രസർക്കാരിന് മാത്രമാണ്. സ്കൂളിന് പിഎം ശ്രീ എന്ന പേര് നൽകി കഴിഞ്ഞാൽ പിന്നെ അത് മാറ്റാൻ സാധിക്കില്ല. തുടർന്നുള്ള കാലം അത് അങ്ങനെ തന്നെ തുടരണം എന്നാണ് നിയമം.
അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ കേരളം മരവിപ്പിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ എത്തിയിരുന്നു. സിപിഐ യുമായി അനുനയിപ്പിച്ചതിനുശേഷം ആകും പദ്ധതിയിൽ തുടർനടപടികൾ സ്വീകരിക്കുക എന്നാണ് സൂചന.