Diwali Celebration: ജീവനക്കാർക്ക് ദീപാവലി സമ്മാനമായി കമ്പനി ഉടമ നൽകിയത് 51 എസ്‌യുവികൾ; ഞെട്ടൽ മാറാതെ ജീവനക്കാർ
MK Bhatia Gifts Cars to Employees for Diwali: മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാർക്ക് ലക്ഷങ്ങൾ വിലവരുന്ന എസ്‌യുവികൾ സമ്മാനമായി നൽകിയത്. ഇതിനു മുൻപും അദ്ദേഹം തൻ്റെ ജീവനക്കാർക്ക് വാഹനങ്ങൾ സമ്മാനമായി നൽകിയിട്ടുണ്ട്.

Diwali Gift
ചണ്ഡീഗർ: ദീപാവലിക്ക് കമ്പനി ഉടമ ജീവനക്കാർക്ക് നൽകിയ സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കമ്പനി ഉടമ ജീവനക്കാർക്ക് കാറിന്റെ ചാവി നൽകുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.എംഐടിഎസ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ എംകെ ഭാട്ടിയയാണ് തന്റെ ജീവനക്കാർക്ക് സമ്മാനമായി 51ആഡംബര കാറുകൾ സ്‌കോർപിയോ എസ്‌യുവികൾ നൽകിയത്.
ദീപാവലി ആഘോഷിച്ചതിനു ശേഷമാണ് ഇദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാർക്ക് ലക്ഷങ്ങൾ വിലവരുന്ന എസ്‌യുവികൾ സമ്മാനമായി നൽകിയത്. ഇതിനു മുൻപും അദ്ദേഹം തൻ്റെ ജീവനക്കാർക്ക് വാഹനങ്ങൾ സമ്മാനമായി നൽകിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വർഷമായി ഏറ്റവും അർപ്പണബോധമുള്ള ജീവനക്കാർക്ക് കാറുകൾ സമ്മാനിച്ചുവെന്നും ഇത്തവണയും അത് തുടരുന്നുവെന്നാണ് അദ്ദേഹം ലിങ്ക്ഡ്ഇന്നിൽ പങ്കുവച്ച ഒരു പോസ്റ്റിൽ ഭാട്ടിയ കുറിച്ചത്. താൻ ഒരിക്കലും അവരെ ജീവനക്കാരെന്നോ സ്റ്റാഫെന്നോ വിളിച്ചിട്ടില്ല. അവർ തൻ്റെ ജീവിതത്തിലെ റോക്ക്സ്റ്റാർ സെലിബ്രിറ്റികളാണ്. കുറച്ച് വാഹനങ്ങൾ ഇതിനകം എത്തിക്കഴിഞ്ഞുവെന്നും കൂടുതൽ വരാനിരിക്കുന്നുവെന്നും അദ്ദേഹം താക്കോൽ കൈമാറുന്നതിൻ്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
Also Read:രക്ഷപ്പെടാൻ ആത്മാവിനെ തളയ്ക്കലും മൃഗബലിയും! ഭാര്യയെ കൊന്ന് കിണറിലിട്ട് മൂടിയ ഭർത്താവ് പിടിയിൽ
അതേസമയം, ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ നിരവധി പേരാണ് പ്രതികരിച്ച് രംഗത്ത് എത്തിയത്. താനിത് തൻ്റെ മാനേജറെ കാണിച്ചുവെന്നും ഇതൊരു എഐ നിർമിത വീഡിയോ ആണെന്നാണ് അദ്ദേഹം പറഞ്ഞതെന്നാണ് ഒരാൾ കമന്റ് ചെയ്തത്. തൻ്റെ കമ്പനി ദീപാവലിക്ക് ഒരു ചെറിയ പാത്രം ഡ്രൈ ഫ്രൂട്ട്സും നാല് ദീപങ്ങളുമാണ് തന്നതെന്നാണ് മറ്റൊരു കമന്റ്. വാഹനങ്ങളുടെ EMI ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് കുറയ്ക്കുമോ എന്ന് ഒരാൾ സംശയവും ആൾക്കാർ പ്രകടിപ്പിക്കുന്നുണ്ട്.
അതേസമയം 2002ൽ അദ്ദേഹത്തിന്റെ മെഡിക്കൽ സ്റ്റോറിന് കനത്ത നഷ്ടം സംഭവിച്ചിരുന്നു. എന്നാൽ ഇതിൽ നിന്ന് അദ്ദേഹം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. തുടർന്ന് 2015ൽ അദ്ദേഹം എംഐടിഎസ് ഗ്രൂപ്പിന് രൂപം നൽകുകയും പിന്നീട് 12 കമ്പനികളുടെ ഉടമയായി വളരുകയുമായിരുന്നു. രണ്ട് വർഷം മുൻപ് കാനഡ, ലണ്ടൻ, ദുബായ് എന്നിവിടങ്ങളിൽ ലൈസൻസ് ലഭിച്ചതായി അദ്ദേഹം അറിയിച്ചിരുന്നു.
51 cars (including SUVs, Scorpios) gifted to staff of a Pharma company in Chandigarh on the occasion of Diwali!
Why didn’t we get such employers?😭 pic.twitter.com/RgKI9fvj8K
— Keh Ke Peheno (@coolfunnytshirt) October 20, 2025