Bengaluru-Chennai Bullet Train: NHSRCL കളി തുടങ്ങി മക്കളേ! ചെന്നൈ-ബെംഗളൂരു ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ടെന്‍ഡര്‍ നടപടികള്‍ക്ക് തുടക്കം

Chennai Bengaluru Bullet Train Project Gains Pace as NHSRCL Begins Tender Process: 306 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയാണ് ചെന്നൈ-ബെംഗളൂരു അതിവേഗ റെയില്‍ ഇടനാഴി. ചെന്നൈയ്ക്കും ബെംഗളൂരുവിനും ഇടയില്‍ സര്‍വീസ് നടത്താന്‍ പോകുന്ന അതിവേഗ റെയില്‍ ഇരുനഗരങ്ങള്‍ക്കും ഇടയിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.

Bengaluru-Chennai Bullet Train: NHSRCL കളി തുടങ്ങി മക്കളേ! ചെന്നൈ-ബെംഗളൂരു ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ടെന്‍ഡര്‍ നടപടികള്‍ക്ക് തുടക്കം

ബുള്ളറ്റ് ട്രെയിന്‍

Published: 

16 Jul 2026 | 10:40 AM

ന്യൂഡല്‍ഹി: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് പിന്നാലെ രാജ്യത്തെ മറ്റ് രണ്ട് പ്രമുഖ നഗരങ്ങളെ ബന്ധിപ്പിച്ച് അതിവേഗ റെയില്‍പാത നിര്‍മാണം ആരംഭിക്കും. ചെന്നൈ-ബെംഗളൂരു എന്നീ നഗരങ്ങള്‍ക്കിടയിലാണ് അടുത്ത ഘട്ടത്തില്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്താന്‍ പോകുന്നത്. ഈ ഹൈ സ്പീഡ് റെയില്‍ ഇടനാഴിയുടെ നിര്‍മാണത്തിന് മുമ്പായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) ചെയ്യുന്നതിനായി നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍ (എന്‍എച്ച്എസ്ആര്‍സിഎല്‍) ടെന്‍ഡര്‍ ക്ഷണിച്ചു.

ചെന്നൈ-ബെംഗളൂരു റെയില്‍ ഇടനാഴിയിലെ അലൈന്‍മെന്റ് പരിഷ്‌കരണങ്ങള്‍, അലൈന്‍മെന്റ് ഡിസൈനുകള്‍, ഹൈഡ്രോളജി സര്‍വേകള്‍, ഡ്രോണ്‍ സര്‍വ്വേകള്‍, ക്രോസിങ് സ്ഥലങ്ങളില്‍ ജിയോ ടെക്‌നിക്കല്‍ സര്‍വ്വേകള്‍, ടണല്‍, നദി, റെയില്‍വേ റോഡ് ക്ലോസിങുകള്‍, തുരങ്കങ്ങള്‍, സ്‌റ്റേഷനുകള്‍ എന്നിവയ്ക്കുള്ള ജിഎഡികള്‍ തയാറാക്കല്‍ എന്നിവയുള്‍പ്പെടെയുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്നതിനാണ് ടെന്‍ഡര്‍.

ചെന്നൈ-ബെംഗളൂരു അതിവേഗ റെയില്‍ ഇടനാഴി

306 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയാണ് ചെന്നൈ-ബെംഗളൂരു അതിവേഗ റെയില്‍ ഇടനാഴി. ചെന്നൈയ്ക്കും ബെംഗളൂരുവിനും ഇടയില്‍ സര്‍വീസ് നടത്താന്‍ പോകുന്ന അതിവേഗ റെയില്‍ ഇരുനഗരങ്ങള്‍ക്കും ഇടയിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ. 2026ലെ കേന്ദ്ര ബജറ്റില്‍ ഈ പദ്ധതിക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കി പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ തന്നെ ടെന്‍ഡറിങ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി നിര്‍മാണ ജോലികള്‍ ആരംഭിക്കാനുള്ള തീരുമാനത്തിലാണ് റെയില്‍വേ.

Also Read: Bullet Train: ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ ഓഗസ്റ്റ് 15ന് യാത്ര പുറപ്പെടും; ആദ്യയാത്ര എങ്ങോട്ടാണെന്ന് അറിയാമോ?

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍

മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലാണ് രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്താന്‍ പോകുന്നത്. ഈ ട്രെയിന്‍ യാത്ര 2027 ഓഗസ്റ്റ് 15ന് ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഘട്ടം ഘട്ടമായി പാത ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. 508 കിലോമീറ്റാണ് ഈ പാതയുടെ ആകെ നീളം. ആദ്യ ഘട്ടത്തില്‍ സൂറത്ത് മുതല്‍ ബിലിമോറ വരെയാണ് അതിവേഗ റെയില്‍പാത തുറക്കുക. പിന്നീടുള്ള ഘട്ടങ്ങള്‍ വാപ്പി-അഹമ്മദാബാദ്, അഹമ്മദാബാദ്-താനെ, അഹമ്മദാബാദ്-മുംബൈ എന്നിങ്ങനെയായിരിക്കും.

ആദ്യ ഘട്ടത്തിലെ ഏകദേശം 80 ശതമാനത്തോളം ജോലികളും പൂര്‍ത്തിയായതായി റെയില്‍വേ മന്ത്രി പറഞ്ഞു. നൂതന റെയില്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് നിര്‍മാണം നടക്കുന്നത്. രണ്ട് സാമ്പത്തിക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് വരുന്ന പാത ടൂറിസം, വ്യവസായം ഉള്‍പ്പെടെ നിരവധി മേഖലകള്‍ക്ക് ഊര്‍ജ്ജമേകും.

അതേസമയം, അഹമ്മദാബാദുലെ 13 ഹെവി പോര്‍ട്ടല്‍ ബീമുകളും സ്ഥാപിച്ചതായി റെയില്‍വേ അറിയിച്ചു. നിലവിലുള്ള റെയില്‍വേ ലൈനുകള്‍ക്ക് മുകളിലുള്ള വയഡക്ട് നിര്‍മാണത്തിന്റെ നിര്‍ണായക ഭാഗവും പൂര്‍ത്തിയാക്കി.

English Summary

The Chennai–Bengaluru Bullet Train project has gained momentum with NHSRCL initiating the tender process. The move marks a key milestone in advancing the proposed high-speed rail corridor. The project is expected to bring faster connectivity between Chennai and Bengaluru once completed.

Loading...
Unable to load recommendations.
Follow Us
Related Stories
Diesel Vehicles : പഴയ വണ്ടി പൊളിക്കേണ്ട, പൊലൂഷൻ കുറയ്ക്കാൻ വാ​ഹനത്തിൽ REC ഡി​വൈസ് ഘടിപ്പിക്കാൻ അ‌നുമതി നൽകാൻ കേന്ദ്രം
Delhi Building Collapse: ഡൽഹിയിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ തകർന്നുവീണു; വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
മരങ്ങളിൽ കെട്ടി നിർത്തിയ പാവകൾ, മഞ്ഞളും, കുങ്കുമവും മുഖത്ത് പിന്നിൽ ദുർ മന്ത്രവാദം?
Ketan Agarwal Death: യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും കൊലപ്പെടുത്തിയ കേസ്: ഒരാൾകൂടി പിടിയിൽ
Teacher’s Day 2026 : അധ്യാപകർ ഭാവി തലമുറയുടെ ശില്പികൾ; ദേശീയ അധ്യാപക പുരസ്കാര ജേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ബെംഗളൂരുവിൽ യുവതിയെ തട്ടിക്കൊണ്ടുപോയി നഗ്നയാക്കി ദൃശ്യങ്ങൾ പകർത്തി; നാല് പേർ അറസ്റ്റിൽ
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി