Chennai Metro: വെറും 50 രൂപ, 45 സ്റ്റേഷനുകൾ ചുറ്റിക്കറങ്ങാം, റെഡ് ലൈൻ പൊളിയല്ലേ

Chennai Metro Red Line: വിംകോ നഗർ മുതൽ ചെന്നൈ ഇന്റർനാഷണൽ എയർപോർട്ട് വരെയാണ് ബ്ലൂ ലൈൻ. ​ഗ്രീൻ ലൈൻ സെൻട്രൽ റെയിൽവേ സ്റ്റേഷൻ മുതൽ സെന്റ് തോമസ് മൗണ്ട് വരെയാണ്. 118.9 കിലോമീറ്റർ നീളുന്ന രണ്ടാം ഘട്ടത്തിന്റെ നിർമ്മാണങ്ങൾ പൂർത്തിയായാൽ പുതുതായി മൂന്ന് പാതകൂടി പൊതുജനങ്ങൾക്ക് തുറന്ന് കിട്ടും.

Chennai Metro: വെറും 50 രൂപ, 45 സ്റ്റേഷനുകൾ ചുറ്റിക്കറങ്ങാം, റെഡ് ലൈൻ പൊളിയല്ലേ

ചെന്നൈ മെട്രോ

Edited By: 

Arun Nair | Updated On: 29 Apr 2026 | 10:21 PM

ചെന്നൈ ന​ഗരത്തിലെ ​ഗതാ​ഗതക്കുരുക്ക് നിയന്ത്രിക്കുന്നതിൽ ചെന്നൈ മെട്രോ സർവീസുകൾ പ്രധാനപങ്ക് വഹിക്കുന്നുണ്ട്. നിലവിൽ ബ്ലൂ, ​ഗ്രീൻ എന്നീ രണ്ട് പാതകളിലാണ് സർവീസ്. വിംകോ നഗർ മുതൽ ചെന്നൈ ഇന്റർനാഷണൽ എയർപോർട്ട് വരെയാണ് ബ്ലൂ ലൈൻ. ​ഗ്രീൻ ലൈൻ സെൻട്രൽ റെയിൽവേ സ്റ്റേഷൻ മുതൽ സെന്റ് തോമസ് മൗണ്ട് വരെയാണ്. ഇപ്പോഴിതാ, മെട്രോയുടെ രണ്ടാം ഘട്ടം നിർമ്മാണ പണികൾ പുരോ​ഗമിക്കുകയാണ്. 118.9 കിലോമീറ്റർ നീളുന്ന രണ്ടാം ഘട്ടത്തിന്റെ നിർമ്മാണങ്ങൾ പൂർത്തിയായാൽ പുതുതായി മൂന്ന് പാതകൂടി പൊതുജനങ്ങൾക്ക് തുറന്ന് കിട്ടും.

ചെന്നൈ മെട്രോ -റെഡ് ലൈൻ

രണ്ടാം ഘട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട പാതയാണ് റെഡ് ലൈൻ. കോയമ്പേട് മുതൽ ചെന്നൈ ട്രേഡ് സെന്റർ വരെയുള്ള ഈ പാത 2026 ജൂണിൽ പ്രവർത്തനമാരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചെന്നൈ നഗരത്തിന്റെ വടക്ക്-പടിഞ്ഞാറൻ ഭാഗങ്ങളെ ഐടി ഹബ്ബുകളുമായി ബന്ധിപ്പിക്കുന്നതിൽ ഈ പാത നിർണ്ണായക പങ്കുവഹിക്കും.

ALSO READ: ടിക്കറ്റ് 10 രൂപ മുതൽ, ചെന്നൈ മൊത്തം കറങ്ങാൻ വലിയ ചെലവില്ലെന്നേ

ഏക​ദേശം 44.6 കിലോമീറ്റർ ദൂരം വരുന്ന റെഡ് ലൈനിൽ 45 സ്റ്റേഷനുകൾ ഉൾപ്പെടും. 2024 ഒക്ടോബറിൽ, 118.9 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്ന് ഇടനാഴികളും 128 മെട്രോ സ്റ്റേഷനുകളും ഉൾപ്പെടുന്ന ചെന്നൈ മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് മന്ത്രിസഭ അംഗീകാരം നൽകി. 2028 അവസാനത്തോടെ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

മാധവരം, റെഡ് ഹിൽസ്, വില്ലിവാക്കം, അണ്ണാ നഗർ, കോയമ്പേട്, രാമപുരം, പോരൂർ, മടിപ്പാക്കം, ചോഴനല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് റെഡ് ലൈൻ കടന്നുപോകുന്നത്. ന്നൈയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ , വ്യവസായ കേന്ദ്രങ്ങൾ എന്നിവയെ ഈ പാത ബന്ധിപ്പിക്കുന്നുണ്ട്. ചെന്നൈ മെട്രോയുടെ നിലവിലെ നിരക്കുകൾ അനുസരിച്ച് റെഡ് ലൈനിലും സമാനമായ നിരക്കുകൾ( 10 രൂപ മുതൽ 50 രൂപ വരെ) തന്നെയായിരിക്കും ഈടാക്കുക.

അറിഞ്ഞിരിക്കാൻ ചിലതൊക്കെ

Follow Us
Related Stories
Bengaluru Flyover: ബെംഗളൂരു എസ്‌വി റോഡും സില്‍ക്ക് ബോര്‍ഡ് ജങ്ഷനും ഒന്നാകും; വമ്പന്‍ പ്ലാനൊരുക്കി സര്‍ക്കാര്‍
മോദിയുടെ ഭരണം ഇന്ത്യയുടെ ആത്മവിശ്വാസം വീണ്ടെടുത്ത സുവർണ കാലഘട്ടം: ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു
PM Modi: ജനാധിപത്യം പരിണാമത്തിന്റെ പാതയില്‍; നെഹ്‌റുവിനെ മറികടന്ന മോദിയെ പ്രശംസിച്ച് ദേവഗൗഡ
PM Ujjwala Yojana: ഉജ്ജ്വല യോജന ഗ്യാസ് കണക്ഷനാണോ? സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചു
Delhi Metro: ഡൽഹി മെട്രോയുടെ പുതിയ മാസ്റ്റർ പ്ലാൻ; പാർലമെന്റിലേക്കും സുപ്രീംകോടതിയിലേക്കും പെട്ടെന്നെത്താം!
SIPRI 2026 Report: പാകിസ്താൻ വീണ്ടും തോറ്റു, ഇന്ത്യയുടെ ആണവായുധ ശേഖരം വർധിച്ചുവെന്ന് സിപ്രി
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ