Chennai Metro: ഗതാഗതക്കുരുക്കിന് ജൂണിൽ പരിഹാരം, പ്ലാൻ മാറ്റി ചെന്നൈ മെട്രോ; പുതിയ ഇടനാഴി നന്ദമ്പാക്കം വരെയല്ല!

Chennai Metro Phase 2 Update: മാധവരം മുതൽ ഷോളിംഗനല്ലൂർ വരെയുള്ള 47 കിലോമീറ്റർ നീളുന്ന പാതയാണ് കോറിഡോർ 5. ഇത് പൂർണ്ണമാകുന്നതോടെ ചെന്നൈയിലെ ഐടി ഇടനാഴികളെയും ജനവാസ മേഖലകളെയും തമ്മിൽ മികച്ച രീതിയിൽ ബന്ധിപ്പിക്കാൻ സാധിക്കും.

Chennai Metro: ഗതാഗതക്കുരുക്കിന് ജൂണിൽ പരിഹാരം, പ്ലാൻ മാറ്റി ചെന്നൈ മെട്രോ; പുതിയ ഇടനാഴി നന്ദമ്പാക്കം വരെയല്ല!

Chennai Metro

Published: 

15 Jan 2026 | 06:06 PM

ഐടി ന​ഗരമായ ചെന്നൈയുടെ ഏറ്റവും പ്രധാനപ്പെട്ട ​ഗതാ​ഗത സംവിധാനമാണ് ചെന്നൈ മെട്രോ. ​ഗതാ​ഗത കുരുക്കിന് പരിഹാരമായി നിരവധി പദ്ധതികളാണ് ചെന്നൈ മെട്രോ നടപ്പിലാക്കുന്നത്. ലക്ഷക്കണക്കിനാളുകളാണ് ചെന്നൈ മെട്രോയെ ആശ്രയിക്കുന്നത്. നഗരത്തിൻ്റെ വിവിധ ഭാ​ഗങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായുള്ള ചെന്നൈ മെട്രോ രണ്ടാം ഘട്ടം അതിവേഗത്തിൽ പുരോഗമിക്കുകയാണ്.

ഇപ്പോഴിതാ, ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് രണ്ടാം ഘട്ട പദ്ധതിയിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. വടപളനി മുതൽ പൂനമല്ലി ഡിപ്പോ വരെയുള്ള പാതയിലെ വിജയകരമായ പരീക്ഷണ ഓട്ടത്തിന് പിന്നാലെ, കോറിഡോർ 5-ന്റെ റോൾഔട്ട് പ്ലാനിൽ മാറ്റം വരുത്താൻ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് തീരുമാനിച്ചു. അഞ്ചാം കോറിഡോറിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ നന്ദമ്പാക്കം വരെയായിരുന്നു നിശ്ചയിച്ചിരുന്നത്.

എന്നാൽ ഇപ്പോഴത്, ആലന്തൂർ വരെ നീട്ടാനാണ് പുതിയ തീരുമാനം. 2026 ജൂണോടെ ഈ പാതയിൽ സർവീസുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കോറിഡോർ 5 അഥവാ റെഡ് ലൈൻ 47 കിലോമീറ്റർ ദൈർഘ്യമുള്ള റൂട്ടാണ്. വടപളനി മുതൽ പൂനമല്ലി വരെയുള്ള ഭാഗത്തെ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുന്നതാണ് പദ്ധതി ആലന്തൂർ വരെ നീട്ടാൻ അധികൃതരെ പ്രേരിപ്പിച്ചത്.

ALSO READ: ചെന്നൈ മെട്രോ അതിവേഗമെത്തുന്നു… പുതിയ റൂട്ടുകൾ ഉടൻ തുറക്കും… യാത്രാ സമയം പകുതിയാകും

ചെന്നൈ മെട്രോയിലെ പ്രധാന ഇന്റർചേഞ്ച് സ്റ്റേഷനുകളിൽ ഒന്നാണ് ആലന്തൂർ. നിലവിലുള്ള ബ്ലൂ ലൈൻ, ഗ്രീൻ ലൈൻ എന്നിവയുമായി പുതിയ റെഡ് ലൈനിനെ ബന്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. ഇത് യാത്രക്കാർക്ക് ഒരു പാതയിൽ നിന്ന് മറ്റൊന്നിലേക്ക് എളുപ്പത്തിൽ മാറാൻ സഹായകമാകുമെന്ന് അധികൃതർ പറയുന്നു. മാധവരം മുതൽ ഷോളിംഗനല്ലൂർ വരെയുള്ള 47 കിലോമീറ്റർ നീളുന്ന പാതയാണ് കോറിഡോർ 5. ഇത് പൂർണ്ണമാകുന്നതോടെ ചെന്നൈയിലെ ഐടി ഇടനാഴികളെയും ജനവാസ മേഖലകളെയും തമ്മിൽ മികച്ച രീതിയിൽ ബന്ധിപ്പിക്കാൻ സാധിക്കും.

അതേസമയം, ആലന്തൂരിനും ചെന്നൈ ട്രേഡ് സെന്ററിനും ഇടയിലുള്ള ബട്ട് റോഡിലെ  ഇടുങ്ങിയ പാതയും തിരക്കും നിർമ്മാണത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഗതാഗത തടസ്സം ഒഴിവാക്കാൻ പരിമിതമായ സമയങ്ങളിൽ മാത്രമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. എങ്കിലും 2026 ജൂണിൽ തന്നെ ഈ ഭാഗം തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

Related Stories
Delhi Metro: മെട്രോ സ്‌റ്റേഷനില്‍ നിന്ന് ഡല്‍ഹി മലയാളികള്‍ക്ക് ഉടന്‍ വീട്ടിലെത്താം; ഡിഎംആര്‍എസിയുടെ വമ്പന്‍ പദ്ധതി വരുന്നു
Vande Bharat Sleeper Train: കാറ്ററിംഗ് ചാർജുകൾ പ്രത്യേകം ഈടാക്കില്ല; വന്ദേ ഭാരത് സ്ലീപ്പറില്‍ യാത്ര കുശാൽ
Nipah virus in India: രാജ്യത്ത് വീണ്ടും നിപ പ്രതിസന്ധി, 120 പേർ ഐസൊലേഷനിൽ, രോ​ഗം ബാധിച്ച നഴ്സ് കോമയിൽ
Bullet Train: ബുള്ളറ്റ് ട്രെയിൻ പ്രൊജക്ടിലെ അത്ഭുതമാവാൻ സൂറത്ത് റെയിൽവേ സ്റ്റേഷൻ; നിർമ്മിതികൊണ്ട് അമ്പരപ്പിക്കുമെന്ന് റിപ്പോർട്ട്
Bengaluru Metro: നമ്മ മെട്രോ മൂന്നാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നു; 222 കിലോമീറ്ററിലേക്ക് വ്യാപിപ്പിക്കും
Driving Licence: ലൈസന്‍സ് പുതുക്കുന്നവര്‍ സ്റ്റോപ്പ് പ്ലീസ്…ഇനി ഈ സാധനം കൊടുക്കേണ്ട
ചമ്മന്തി അരയ്ക്കാൻ തേങ്ങ വേണ്ട, ഇതൊന്ന് ട്രൈ ചെയ്യൂ
ട്രെയിനിൽ സൗജന്യയാത്ര സാധ്യം, പക്ഷെ ഇവിടെ മാത്രം
പിണറായി വിജയന്റെ ആസ്തിയെത്ര?
ഐസിസി ഏകദിന റാങ്കിംഗിൽ കോലി വീണ്ടും ഒന്നാമത്
SIT കസ്റ്റഡിയിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിലിനെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റുന്നു
ഹൈസ്പീഡിൽ കലിപ്പനും കാന്താരിയും, അവസാനം ദേ കിടക്കുന്നു
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ലക്ഷ ദീപം
ഹനുമാന്‍ വിഗ്രഹത്തിനും ചുറ്റും നടക്കുന്ന നായ; എന്താണ് സംഭവിച്ചത്?