Chennai Metro: ടിക്കറ്റ് നിരക്കിൽ ഇളവ്, മെട്രോ യാത്രക്കാരുടെ കൈയിൽ ഈ കാർഡുണ്ടോ?

Chennai Metro Singara Chennai NCMC Card: മികച്ച സർവീസുകൾ നടത്തുന്ന മെട്രോകളിൽ ഒന്നാണ് ചെന്നൈ മെട്രോ. ചെന്നൈ ന​ഗരത്തിലെ ​ഗതാ​ഗത പ്രശ്നങ്ങൾ‌‌ പരിഹരിക്കുന്നതിൽ ചെന്നൈ മെട്രോ നിർ‌ണായക പങ്ക് വഹിക്കുന്നുണ്ട്. ദിവസവും നിരവധി യാത്രക്കാരാണ് മെട്രോ ഉപയോ​ഗിക്കുന്നത്. അതേസമയം യാത്ര കൂടുതൽ സു​ഗമമാക്കാൻ ഒരു കാർഡും ഉപയോക്താക്കൾക്ക് നൽകിയിട്ടുണ്ട്. അവയെപറ്റി അറിഞ്ഞാലോ...

Chennai Metro: ടിക്കറ്റ് നിരക്കിൽ ഇളവ്, മെട്രോ യാത്രക്കാരുടെ കൈയിൽ ഈ കാർഡുണ്ടോ?

Chennai Metro

Edited By: 

Arun Nair | Updated On: 29 Apr 2026 | 11:55 AM

രാജ്യത്തെ നഗരങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഗതാഗത കുരുക്ക്. ഇതിനുള്ള ഒരു പരിഹാര മാർഗമാണ് മെട്രോ സർവീസ് ഒരുക്കുക. കൊച്ചി ഉൾപ്പെടെയുള്ള ഒട്ടുമിക്ക നഗരങ്ങളിലും ഈ മെട്രോ സേവനങ്ങൾ സജ്ജമാക്കിട്ടുണ്ട്. അവയിൽ മികച്ച സർവീസുകൾ നടത്തുന്ന മെട്രോകളിൽ ഒന്നാണ് ചെന്നൈ മെട്രോ. ചെന്നൈ ന​ഗരത്തിലെ ​ഗതാഗത പ്രശ്നങ്ങൾ‌‌ പരിഹരിക്കുന്നതിൽ ചെന്നൈ മെട്രോ നിർ‌ണായക പങ്കാണ് വഹിക്കുന്നത്. നഗരത്തിലെ തിരക്ക് നിന്നും ഒഴിവായി ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യാൻ നിരവധി പേരാണ് മെട്രോ സൗകര്യം ഉപയോഗപ്പെടുത്തുന്നത്.

ടിക്കറ്റെടുത്ത് മെട്രോയിൽ

അതേസമയം തിരക്കുള്ള സമയങ്ങളിൽ ടിക്കറ്റെടുത്ത് മെട്രോയിൽ യാത്ര ചെയ്യുന്നത് ദുഷ്കരമാണ്. ക്യൂ നിന്ന് ടിക്കറ്റെടുത്ത് വരുമ്പോൾ യാത്ര ചെയ്യേണ്ട ട്രെയിൻ ചിലപ്പോൾ നഷ്ടപ്പെട്ടേക്കാം. ഇതിനാണ് ചെന്നൈ മെട്രോ തങ്ങളുടെ പതിവ് യാത്രക്കാരുടെ യാത്ര സുഗമമാക്കാൻ ഒരു കാർഡ് അവതരിപ്പിച്ചിട്ടുണ്ട്. സിങ്കാര ചെന്നൈ കാർഡ് എന്നാണ് ചെന്നൈ മെട്രോ കാർഡിൻ്റെ പേര്.  ഈ കാർഡ് ഉപയോഗിച്ച് ചെന്നൈ മെട്രോയിൽ എവിടെ വേണം യാത്ര ചെയ്യാം. ഇത് മറ്റ് ചില സൗകര്യങ്ങളും ഈ കാർഡിലൂടെ ലഭിക്കുന്നതാണ്. അതെന്താണ് അറിഞ്ഞാലോ…

ALSO READ: ഉച്ചത്തിൽ സംസാരിച്ചാൽ പിഴ, മെട്രോയിൽ പുതിയ നിയമം!

സിങ്കാര ചെന്നൈ കാർഡ്

ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് പുറത്തിറക്കിയ ഒരു മൾട്ടി പർപ്പസ് പ്രീപെയ്ഡ് സ്മാർട്ട് കാർഡാണ് സിങ്കാര ചെന്നൈ കാർഡ്. ചെന്നൈ മെട്രോയിലെ എല്ലാ സ്റ്റേഷനുകളിലും സേവനം ലഭ്യമാണ്. കൂടാതെ, ടോൾ പ്ലാസകൾ, പാർക്കിംഗ് ചാർജുകൾ, തിരഞ്ഞെടുത്ത റീട്ടെയിൽ ഷോപ്പുകൾ എന്നിവിടങ്ങളിലും ഈ കാർഡ് ഉപയോഗിച്ച് പണമടയ്ക്കാൻ സാധിക്കും.

അതേസമയം, സിങ്കാര ചെന്നൈ കാർഡ്, നാഷണൽ കോമൺ മൊബിലിറ്റി കാർഡാണ്. അതായത്, ഇതുപയോ​ഗിച്ച് ചെന്നൈയിലെ മെട്രോ ട്രെയിനുകളിൽ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള എൻസിഎംസി (NCMC) സൗകര്യമുള്ള മെട്രോകളിലും ബസുകളിലും യാത്ര ചെയ്യാൻ സാധിക്കുന്നതാണ്. കാർഡുപയോ​ഗിക്കുന്നവർക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കുന്നതാണ്. മെട്രോ സ്റ്റേഷനുകളിലെ കൗണ്ടറുകൾ വഴിയോ, ഓൺലൈൻ ബാങ്കിംഗ്, യുപിഐ എന്നിവ വഴി റീചാർജ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ