AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chhattisgarh Nuns Arrest: കന്യാസ്ത്രീകളുടെ അറസ്റ്റ്; യുഡിഎഫ് എംപിമാർ അമിത് ഷായെ കാണും

Chhattisgarh Arrest of Kerala Nuns: ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പാർലമെന്റിലാണ് കൂടിക്കാഴ്ച. ജാമ്യാപേക്ഷയിൽ അനുഭാവപൂർവമായ നിലപാട് എടുക്കാമെന്ന് അമിത് ഷാ ഉറപ്പ് നൽകിയെന്നാണ് സൂചന.

Chhattisgarh Nuns Arrest: കന്യാസ്ത്രീകളുടെ അറസ്റ്റ്; യുഡിഎഫ് എംപിമാർ അമിത് ഷായെ കാണും
Chhattisgarh Nuns ArrestImage Credit source: PTI
Sarika KP
Sarika KP | Published: 31 Jul 2025 | 06:50 AM

ന്യൂഡൽഹി: ഛത്തീ​ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ യുഡിഎഫ് എംപിമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഇന്ന് കാണും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പാർലമെന്റിലാണ് കൂടിക്കാഴ്ച. ജാമ്യാപേക്ഷയിൽ അനുഭാവപൂർവമായ നിലപാട് എടുക്കാമെന്ന് അമിത് ഷാ ഉറപ്പ് നൽകിയെന്നാണ് സൂചന.

അതേസമയം കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചയാവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും ഇന്ന് പ്രതിപക്ഷം നോട്ടീസ് നൽകും. കഴിഞ്ഞ മൂന്ന് ദിവസവും പാർലമെന്റിൽ നൽകിയ നോട്ടീസ് തള്ളിയിരുന്നു. ഇന്നലെ ലോക്സഭയിലെ ശൂന്യവേളയിൽ എംപിമാർ വിഷയം ഉന്നയിച്ചു.

Also Read:‘അറസ്റ്റ് ഒരു മാനദണ്ഡമാകും, നീതി ലഭിക്കാതെ ബിജെപിയുമായി ചങ്ങാത്തമില്ല’

അതേസമയം കഴിഞ്ഞ ദിവസവും ഇവരുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ദുര്‍ഗിലെ വിചാരണ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതിനിടെ ജയിലിൽ കഴിയുന്ന കന്യസ്ത്രീകളെ പ്രതിപക്ഷ എംപിമാർ പോയി കണ്ടിരുന്നു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വളരെ മോശമായാണ് തങ്ങളോട് പെരുമാറിയതെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞതായി എംപിമാര്‍ പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ചയാണ് ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാന്‍സിസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. . ഇരുവരും നിലവില്‍ ദുര്‍ഗ് ജയിലിലാണുള്ളത്.