Chhattisgarh Nuns Arrest: ‘അറസ്റ്റ് ഒരു മാനദണ്ഡമാകും, നീതി ലഭിക്കാതെ ബിജെപിയുമായി ചങ്ങാത്തമില്ല’
Chhattisgarh Nuns Arrest Updates: കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കാതെ ബിജെപിയുമായി ഇനിയെന്ത് ചങ്ങാത്തമെന്നും അദ്ദേഹം ചോദിച്ചു. ജയിലില്‍ പോയി ജനപ്രതിനിധികള്‍ കന്യാസ്ത്രീകളെ സന്ദര്‍ശിച്ച് വലിയ ആശ്വാസമായെന്നും ബാവ പറഞ്ഞു.
തിരുവനന്തപുരം: ഛത്തീസ്ഗഢില്‍ വെച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ ബിജെപിക്ക് മുന്നറിയിപ്പുമായി കത്തോലിക്ക സഭ. കന്യാസ്ത്രീകളുടെ അറസ്റ്റ് ഇനിയൊരു മാനദണ്ഡമായിരിക്കുമെന്ന് കെസിബിസി അധ്യക്ഷന്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ മുന്നറിയിപ്പ് നല്‍കി.
കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കാതെ ബിജെപിയുമായി ഇനിയെന്ത് ചങ്ങാത്തമെന്നും അദ്ദേഹം ചോദിച്ചു. ജയിലില്‍ പോയി ജനപ്രതിനിധികള്‍ കന്യാസ്ത്രീകളെ സന്ദര്‍ശിച്ച് വലിയ ആശ്വാസമായെന്നും ബാവ പറഞ്ഞു.
അതേസമയം, അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ദുര്‍ഗിലെ സെഷന്‍സ് കോടതി പരിഗണിച്ചില്ല. മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് സെഷന്‍സ് കോടതി പറഞ്ഞു. വിഷയം ബിലാസ്പുരിലെ എന്‍ഐഎ കോടതിയുടെ പരിഗണനയ്ക്ക് വിടാന്‍ കോടതി നിര്‍ദേശിച്ചു.




ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ലെന്ന് അറിഞ്ഞതോടെ കോടതിക്ക് പുറത്ത് ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ ആഘോഷ പ്രകടനം നടത്തി. ഹരജി പരിഗണിക്കുന്നത് അറിഞ്ഞ് ജ്യോതിശര്‍മ ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തില്‍ ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ കോടതിക്ക് മൂന്നില്‍ കൂട്ടംകൂടിയിരുന്നു.
അതേസമയം, അറസ്റ്റില്‍ പ്രതിഷേധിച്ച് ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് രാജ്ഭവനിലേക്ക് പ്രതിഷേധ റാലി നടക്കും. രാജ്യത്ത് ക്രൈസ്തവര്‍ നിരന്തരം പീഡനത്തിന് ഇരകളാകുന്നതിലും കന്യാസ്ത്രീകളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് റാലി.