Chhattisgarh Nuns Case : ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം

Chhattisgarh Nuns Case Bail : ഒമ്പത് ദിവസത്തെ ജയിൽ വാസത്തിന് ശേഷം ജാമ്യം ലഭിക്കുന്നത്. എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്

Chhattisgarh Nuns Case : ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ

Updated On: 

02 Aug 2025 | 03:09 PM

റായ്പൂർ : ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപണത്തെ തുടർന്ന അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രിമാർക്ക് ജാമ്യം ലഭിച്ചു. രണ്ട് കന്യാസ്ത്രീമാരും ഒരു ആദിവാസി യുവാവും ഉൾപ്പെടെ മൂന്ന് പേർക്കാണ് ബിലാസ്പൂർ എൻഐഎ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒമ്പത് ദിവസത്തെ ജയിൽ വാസത്തിന് ശേഷം കന്യാസ്ത്രീമാർ ഇന്ന് ജയിലിൽ നിന്നും പുറത്തിറങ്ങും.

കണ്ണൂർ തലശ്ശേരി ഉദയഗിരി സ്വദേശിനി സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ സ്വദേശിനി സിസ്റ്റർ പ്രീതി മേരി എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് എൻഐഎ കോടതി ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ടും കോടതിയില്‍ കെട്ടിവെക്കണം.

എന്നാൽ കടുത്ത നിബന്ധനകൾ ഒന്നുമില്ലാതെയാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്. ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് ഇവരെ റെയിൽവെ പോലീസ് അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് അറസ്റ്റിലായ സിസ്റ്റർ വന്ദനയും, സിസ്റ്റർ പ്രീതി മേരിയും.

Related Stories
Chennai Metro: ചെന്നൈ മെട്രോ നിർണായക നേട്ടത്തിലേക്ക് കുതിക്കുന്നു, ഓൾ സെറ്റ് ആകാൻ ഒരൊറ്റ കടമ്പ മാത്രം
Security Alert: ’26-26′ ഭീകരാക്രമണത്തിന് കരുനീക്കങ്ങള്‍; ലക്ഷ്യം റിപ്പബ്ലിക് ദിനം? രാജ്യം അതീവ ജാഗ്രതയില്‍
Bengaluru Woman Death: ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന് കെട്ടിത്തൂക്കി, സഹായിച്ചത് സുഹൃത്ത്; യുവാക്കൾ പിടിയിൽ
Viral Video: ‘ഇന്ന് ഞാൻ ഒറ്റയ്ക്കല്ല’; 70 -കാരൻറെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നത് ലക്ഷം പേർ; കാരണം ഇത്!
Mumbai-Kerala train: മുംബൈയിലെ കേരളാ ട്രെയിനുകൾ പൻവേലിലേക്കോ? മലയാളികൾക്ക് യാത്രാദുരിതം കൂടുന്നു
Bengaluru Train: ബെംഗളൂരുവില്‍ നിന്ന് സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ ഓടിത്തുടങ്ങി; യാത്ര ഇനി എന്തെളുപ്പം
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം
മയിൽക്കൂട്ടത്തിനിടക്ക് മറ്റൊരാൾ