AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bullet Train: ജപ്പാനൊക്കെ എന്ത്, കടത്തിവെട്ടില്ലേ നമ്മള്‍; ബുള്ളറ്റ് ട്രെയിന്‍ പവറാകും കളറാകും

India Bullet Train Comparison: 2027 ഓഗസ്റ്റ് 15 ന് ആദ്യ ബുള്ളറ്റ് ട്രെയിന്‍ കുതിക്കും. ഇതിനോടകം തന്നെ നിരവധി രാജ്യങ്ങളില്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്. അവയുമായി ഇന്ത്യയില്‍ കുതിക്കാന്‍ പോകുന്ന ട്രെയിനിനെ ഒന്ന് താരതമ്യം ചെയ്താലോ?

Bullet Train: ജപ്പാനൊക്കെ എന്ത്, കടത്തിവെട്ടില്ലേ നമ്മള്‍; ബുള്ളറ്റ് ട്രെയിന്‍ പവറാകും കളറാകും
ബുള്ളറ്റ് ട്രെയിന്‍ Image Credit source: TV9 Network
Shiji M K
Shiji M K | Updated On: 05 Jan 2026 | 10:55 AM

ബുള്ളറ്റ് ട്രെയിനില്‍ കുതിക്കാനൊരുങ്ങുകയാണ് ഇന്ത്യ. വൈകാതെ രാജ്യത്ത് ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചിരിക്കുന്നു. 2027 ഓഗസ്റ്റ് 15 ന് ആദ്യ ബുള്ളറ്റ് ട്രെയിന്‍ കുതിക്കും. ഇതിനോടകം തന്നെ നിരവധി രാജ്യങ്ങളില്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്. അവയുമായി ഇന്ത്യയില്‍ കുതിക്കാന്‍ പോകുന്ന ട്രെയിനിനെ ഒന്ന് താരതമ്യം ചെയ്താലോ?

ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍

ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ജപ്പാന്റെ Shinkansen E5 സാങ്കേതികവിദ്യയിലാണ് സംഭവിക്കാന്‍ പോകുന്നത്. 320 km/h പരമാവധി വേഗത.
250-280 km/h ആയിരിക്കും പ്രവര്‍ത്തന വേഗത. ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം, ഓട്ടോമാറ്റിക് ട്രെയിന്‍ കണ്‍ട്രോള്‍ എന്നിവയെല്ലാം ഈ സംവിധാനത്തിന്റെ ഭാഗമാണ്. അതിനാല്‍ തന്നെ ബുള്ളറ്റ് ട്രെയിന്‍ നിര്‍മാണത്തിന് ഉയര്‍ന്ന ചെലവും പ്രതീക്ഷിക്കുന്നുണ്ട്. പുതിയ ട്രാക്ക്, സ്റ്റേഷനുകള്‍, സാങ്കേതിക കൈമാറ്റങ്ങള്‍ എന്നിവയെല്ലാം ചെലവ് വര്‍ധിപ്പിക്കും.

ജപ്പാന്‍

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ബുള്ളറ്റ് ട്രെയിനുകളില്‍ ഒന്നാണ് ജപ്പാനിലേത്. 320 km/h ആണ് പരമാവധി വേഗത. ഭൂകമ്പ സെന്‍സറുകള്‍, അത്യാധുനിക ബ്രേക്കിങ് സിസ്റ്റം എന്നിവയെല്ലാം ഇവയ്ക്കുണ്ട്, അതിനാല്‍ ചെലവും വളരെ കൂടുതലാണ്.

Also Read: Bullet Train: വന്ദേഭാരത് അല്ല, ഇനി ബുളളറ്റ് ട്രെയിൻ; വ്യത്യാസം ഇങ്ങനെ…

ഫ്രാന്‍സ്

ഫ്രാന്‍സിലെ ഹൈസ്പീഡ് ട്രെയിനിന്റെ പരമാവധി വേഗതയും 320 km/h ആണ്, എന്നാല്‍ പരീക്ഷണയോട്ടത്തില്‍ 574.8 km/h വേഗത ട്രെയിന്‍ കൈവരിച്ചു. പരമ്പരാഗത സ്റ്റീല്‍ വീല്‍ റെയില്‍ സിസ്റ്റം ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ജപ്പാനേക്കാള്‍ ഇതിന് ചെലവ് കുറവാണ്.

ചൈന

ലോകത്തിലെ ഏറ്റവും ഹൈസ്പീഡ് റെയില്‍ നെറ്റ്‌വര്‍ക്കുള്ളത് ചൈനയ്ക്കാണ്. 350 km/h ആണ് പരമാവധി വേഗത. തദ്ദേശീയമായി വികസിപ്പിച്ചെടുത്താണ് ഇത്. ചെലവ് വളരെ കുറവാണ്.