AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rahul Gandhi: ഹേ ഡ്യൂഡ്… ഇത് ജെൻ സിയുടെ പൂക്കി രാഹുൽ ഗാന്ധി; വിഡിയോ വൈറൽ

Rahul Gandhi Gen Z video: രാഷ്ട്രീയവും ജെൻ സി വാക്കുകളും കടന്നുവന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വോട്ട് ബാങ്കിന് വേണ്ടി പ്രവർത്തിക്കാതെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്കായാണ് പ്രവർത്തിക്കേണ്ടതെന്നും രാഹുൽ ഗാന്ധി കുട്ടികളോട് പറഞ്ഞു.

Rahul Gandhi: ഹേ ഡ്യൂഡ്… ഇത് ജെൻ സിയുടെ പൂക്കി രാഹുൽ ഗാന്ധി; വിഡിയോ വൈറൽ
Rahul GandhiImage Credit source: Rahul Gandhi's YouTube Channel
Nithya Vinu
Nithya Vinu | Published: 11 Nov 2025 | 02:14 PM

ജെൻസി കുട്ടികളുമായി സംവദിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. രാഷ്ട്രീയവും ജെൻ സി വാക്കുകളും കടന്നുവന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വരാനിരിക്കുന്ന ബീഹാർ തിരഞ്ഞെടുപ്പിലെ തന്ത്രങ്ങൾ, രാഷ്ട്രീയത്തിന്റെ പ്രാധാന്യം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. വോട്ട് ബാങ്കിന് വേണ്ടി പ്രവർത്തിക്കാതെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്കായാണ് പ്രവർത്തിക്കേണ്ടതെന്നും രാഹുൽ ഗാന്ധി കുട്ടികളോട് പറഞ്ഞു.

‘ഇന്ത്യയുടെ ജെൻ സിയുടെ ഊർജ്ജം എനിക്ക് പ്രതീക്ഷ നൽകുന്നു. ഈ തലമുറ സത്യത്തിലും അഹിംസയിലും വിശ്വസിക്കുന്നു, അനുകമ്പയും ധൈര്യവും വഹിക്കുന്നു. ഇന്ത്യയെ കൂടുതൽ ശോഭനവും നീതിയുക്തവുമായ ഭാവിയിലേക്ക് ഇവർ നയിക്കും. അവർ രാഷ്ട്രീയ മേഖലയിലേക്ക് ചുവടുവെക്കുന്നത് കാണാൻ ഞാൻ ആവേശത്തിലാണ്’ എന്ന അടിക്കുറിപ്പോടെയാണ് രാഹുൽ ഗാന്ധി വീഡിയോ പോസ്റ്റ് ചെയ്തത്.

കുട്ടികൾ സാറെന്ന് വിളിക്കുമ്പോൾ, അങ്ങനെ വിളിക്കേണ്ടെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിയെ വിഡിയോയുടെ തുടക്കത്തിൽ കാണാം. ഒരു പെൺകുട്ടി അദ്ദേഹത്തെ എന്ത് വിളിക്കണമെന്ന് ചോദിക്കുന്നുണ്ട്. അതിന് രാഹുൽ, നിങ്ങൾക്ക് എന്നെ സാറെന്ന് അല്ലാതെ എന്ത് വേണമെങ്കിലും വിളിക്കാം എന്നാണ് മറുപടി പറയുന്നത്.

ഉടനെ കുട്ടി പൂക്കി എന്ന വിളിക്കാമെന്ന് പറയുന്നു.  കൂടാതെ അതിന്റെ അർത്ഥവും അദ്ദേഹത്തിന് പറഞ്ഞുനൽകുന്നുണ്ട്. പൂക്കിയെ കൂടാതെ റിസ്, കാപ് നിരവധി ജെൻ സി വാക്കുകളുടെ അർത്ഥവും കുട്ടികൾ അദ്ദേഹത്തോട് ചോദിക്കുന്നുണ്ട്.

വിഡിയോ: