AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cough syrup for children: രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്നു നൽകരുത് – കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം

Cough syrup for children: രോഗികൾക്ക് നൽകേണ്ട പ്രാഥമിക പരിചരണം മരുന്ന് ഇതര രീതികൾ ആയിരിക്കണമെന്നും മന്ത്രാലയം നിർദേശിക്കുന്നു.

Cough syrup for children: രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്നു നൽകരുത് – കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം
Cough Syrup 1Image Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 03 Oct 2025 21:33 PM

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ ചുമ മരുന്ന് കഴിച്ച കുട്ടികൾ മരിച്ചെന്ന പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ, രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്നുകൾ (കഫ് സിറപ്പുകൾ) നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കർശന നിർദേശം നൽകി.

ഇത്തരം മരുന്നുകൾ ഉപയോഗിക്കേണ്ടത് കൃത്യമായ ക്ലിനിക്കൽ പരിശോധനയ്ക്കും ഡോക്ടർമാരുടെ നിർദേശത്തിനും ശേഷം മാത്രം മതിയാകും. രോഗികൾക്ക് നൽകേണ്ട പ്രാഥമിക പരിചരണം മരുന്ന് ഇതര രീതികൾ ആയിരിക്കണമെന്നും മന്ത്രാലയം നിർദേശിക്കുന്നു.

 

പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ

 

  • എല്ലാ ആരോഗ്യ സ്ഥാപനങ്ങളും മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷം മാത്രം ഉപയോഗിക്കുക.
  • മരുന്ന് നിർദേശിക്കുന്നതിൽ സ്വകാര്യ സ്ഥാപനങ്ങൾ അടക്കം ജാഗ്രത പാലിക്കണം.
  • ഈ മാർഗ്ഗനിർദ്ദേശം സംസ്ഥാനങ്ങളിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

 

കഫ് സിറപ്പുകൾക്ക് ക്ലീൻ ചിറ്റ്

 

അതേസമയം, മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികൾ മരിച്ച സംഭവത്തിൽ പരിശോധിച്ച കഫ് സിറപ്പുകളിൽ പ്രശ്നങ്ങളില്ലെന്ന് കേന്ദ്ര ഏജൻസികൾ വ്യക്തമാക്കി. കഫ് സിറപ്പുകളിൽ വൃക്ക തകരാറിന് കാരണമാകുന്ന രാസപദാർത്ഥങ്ങൾ കണ്ടെത്താനായില്ല. കുട്ടികളുടെ മരണം കഫ് സിറപ്പു മൂലമാണെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് എൻസിഡിസി (N C D C), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സിഎസ്ഡിസിഒ (C D S C O) എന്നിവരുടെ നേതൃത്വത്തിലാണ് വിശദമായ പരിശോധന നടത്തിയത്.