AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Covid In India Today: 5000 കടന്ന കോവിഡ് രോ​ഗികൾ; 24 മണിക്കൂറിനിടെ 4 മരണം, രോ​ഗബാധിതർ കൂടുതൽ കേരളത്തിൽ

Covid Cases Latest Update: രാജ്യത്തെ കൊവിഡ് കേസുകളിൽ 31 ശതമാനവും കേരളത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതേസമയം, വിവിധ സംസ്ഥാനങ്ങളിലായി 4,724 പേരാണ് രോഗമുക്തി നേടിയത്. 1,679 കേസുകളുമായി കേരളമാണ് നിലവിൽ മുന്നിലുള്ളത്, തൊട്ടുപിന്നിൽ ഗുജറാത്ത് (615), വെസ്റ്റ് ബംഗാക്ക് (596), ഡൽഹി (562) എന്നീ സംസ്ഥാനങ്ങളാണ്.

Covid In India Today: 5000 കടന്ന കോവിഡ് രോ​ഗികൾ; 24 മണിക്കൂറിനിടെ 4 മരണം, രോ​ഗബാധിതർ കൂടുതൽ കേരളത്തിൽ
Covid Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 06 Jun 2025 14:49 PM

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോ​ഗ ബാധിതരുടെ എണ്ണം 5000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ രാജ്യത്ത് 5,364 സജീവ രോ​ഗികളാണുള്ളത്. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനിടെ 192 പുതിയ കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,679 ആയി. രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്തെ കൊവിഡ് കേസുകളിൽ 31 ശതമാനവും കേരളത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതേസമയം, വിവിധ സംസ്ഥാനങ്ങളിലായി 4,724 പേരാണ് രോഗമുക്തി നേടിയത്. 1,679 കേസുകളുമായി കേരളമാണ് നിലവിൽ മുന്നിലുള്ളത്, തൊട്ടുപിന്നിൽ ഗുജറാത്ത് (615), വെസ്റ്റ് ബംഗാക്ക് (596), ഡൽഹി (562) എന്നീ സംസ്ഥാനങ്ങളാണ്.

ഓരോ സംസ്ഥാനങ്ങളിലെയും കണക്കുകൾ

കേരളം – 1,679 കേസുകൾ
ഡൽഹി – 562 കേസുകൾ
ഗുജറാത്ത് – 615 കേസുകൾ
കർണാടക – 451 കേസുകൾ
മഹാരാഷ്ട്ര – 548 കേസുകൾ
രാജസ്ഥാൻ – 107 കേസുകൾ
തമിഴ്നാട് – 221 കേസുകൾ
ഉത്തർപ്രദേശ് – 205 കേസുകൾ
പശ്ചിമ ബംഗാൾ – 596 കേസുകൾ

ഇന്ത്യയിൽ കോവിഡ്-19 കേസുകളുടെ എണ്ണം വീണ്ടും ഉയരുകയാണ്. LF.7, XFG, JN.1, അടുത്തിടെ തിരിച്ചറിഞ്ഞ NB.1.8.1 സബ് വേരിയന്റ് എന്നിവയുൾപ്പെടെയുള്ള പുതിയ വകഭേദങ്ങളാണ് ഇപ്പോഴത്തെ വ്യാപനത്തിന് കാരണം. കേസുകളുടെ എണ്ണത്തിലുണ്ടായ വർധനവിന് പിന്നാലെ, ഓക്സിജനും ജീവൻ രക്ഷാ മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ മെഡിക്കൽ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. പനി, ക്ഷീണം തുടങ്ങിയ സമാന ലക്ഷണങ്ങളോടെയാണ്, കോവിഡ് രോ​ഗികൾ ആശുപത്രിയിൽ ചികിത്സ തേടുന്നത്.