Cyclone Ditwah Live : ഡിറ്റ് വ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക്; ആന്ധ്രയിലും പുതുച്ചേരിയിലും റെഡ് അലേർട്ട്
Cyclone Ditwah Live Updates : നിലവിൽ ഡിറ്റ് വ ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്കരികിലാണ് സ്ഥിതി ചെയ്യുന്നത്. വടക്കുപടിഞ്ഞാറൻ ദിശയിലാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്

Cyclone Ditwah
ചെന്നൈ : ഡിറ്റ് വ ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്, ആന്ധ്ര പ്രദേശ്, പുതുച്ചേരി സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശത്തും കനത്ത മഴ. ശ്രീലങ്കയിൽ കനത്ത നാശനഷ്ടങ്ങൾ സൃഷ്ടിച്ച ചുഴലിക്കാറ്റ് ഇന്ത്യൻ തീരങ്ങൾ ലക്ഷ്യം വെച്ച് സഞ്ചിരിക്കുകയാണ്. കനത്ത മഴ അനുഭവപ്പെട്ടതിന് തുടർന്ന് ഈ മേഖലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ഐഎംഡി.
LIVE NEWS & UPDATES
-
കരയിലേക്ക് എത്തില്ല?
ഡിറ്റ് വ ചുഴലിക്കാറ്റ് കരയിലേക്ക് കടക്കില്ലെന്ന് സൂചന. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച് വ്യക്തത വരും. ചുഴലിക്കാറ്റ് പുതുച്ചേരിയിൽ നിന്ന് 160 കിലോമീറ്റർ തെക്കും ചെന്നൈയിൽ നിന്ന് 250 കിലോമീറ്റർ തെക്കുമായി സ്ഥിതി ചെയ്യുന്നു. തമിഴ്‌നാട്ടിലെ കടലൂർ, നാഗപട്ടണം, മയിലാടുതുറൈ, വില്ലുപുരം, ചെങ്കൽപട്ട് ജില്ലകളിലും പുതുച്ചേരി, കാരയ്ക്കൽ ജില്ലകളിലും ചിലയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
-
ഡിറ്റ് വാ എത്തുന്നു
ശ്രീലങ്കയ്ക്ക് സമീപം നിലയുറപ്പിച്ച ഡിറ്റ് വാ ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോടെ ചെന്നെയ്ക്ക് സമീപമെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളില്‍ ശക്തമായ മഴ തുടരുന്നു.
-
-
കേരളത്തിലും മഴ പെയ്യും
തമിഴനാട്ടിലും ആന്ധ്ര പ്രദേശിലും പുതുച്ചേരിയിലും അടുത്ത 24 മണിക്കൂറിൽ കനത്ത മഴയുണ്ടാകും. കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി വ്യക്തമാക്കി
-
മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും
ചുഴലിക്കാറ്റ് തീരങ്ങളിലേക്ക് അടുക്കമ്പോൾ തമിഴ്നാട് പുതുച്ചേരിയിലുമായി മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന് ഐഎംഡി ഡയറക്ടർ ജനറൽ വ്യക്തമാക്കി.
-
അർധരാത്രിക്ക് ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തെത്തും
ഇന്ന് അർധ രാത്രിയോടെ ചൂഴലിക്കാറ്റ് തമിഴ്നാട് തീരത്ത് നിന്നും 60 കിലോമീറ്റർ അകലെയെത്തുമെന്ന് ഐഎംഡി ഡയറക്ടർ ജനറൽ ഡോ. മൃത്യൂഞ്ജയ് മോഹപാത്ര അറിയിച്ചു