Cyclone Montha: ‘മോൻത’യിൽ കിടുങ്ങി തമിഴ്നാട്; നെല്ലൂർ വിശാഖപട്ടണം മേഖലകളിൽ കനത്ത മഴയും കാറ്റും നാശം വിതയ്ക്കുന്നു

Montha Cyclone Updates: തമിഴ്‌നാട്ടിലെ പുലിക്കട്ട് തീരത്ത് കടൽ പ്രക്ഷുബ്ധമാവുകയാണ്. തിരമാലകളും ശക്തമായ കാറ്റും മേഖലയിൽ ആഞ്ഞടിക്കുന്നു. തമിഴ്‌നാട്ടിലെ നെല്ലൂരിൽ കനത്ത മഴയാണ് തുടരുന്നത്. നെല്ലൂരിൽ നിരവധി റോഡുകൾ വെള്ളത്തിനടിയിലായി.

Cyclone Montha: ‘മോൻത’യിൽ കിടുങ്ങി തമിഴ്നാട്; നെല്ലൂർ വിശാഖപട്ടണം മേഖലകളിൽ കനത്ത മഴയും കാറ്റും നാശം വിതയ്ക്കുന്നു

Montha Cyclone

Published: 

28 Oct 2025 10:50 AM

ചെന്നൈ: മോൻതയിൽ കിടുങ്ങി തമിഴ്നാടും. വിവിധ മേഖലകളിൽ കനത്ത മഴയും ശക്തമായ കാറ്റും ആണ് അനുഭവപ്പെടുന്നത്. തമിഴ്നാട്ടിലെ നെല്ലൂര് വിശാഖപട്ടണം മേഖലകളിൽ വലിയ നാശനഷ്ടമാണ് ചുഴലികാറ്റ് സൃഷ്ടിച്ചിരിക്കുന്നത്. കാറ്റ് കരയിലേക്ക് അടുക്കുന്നതിനനുസരിച്ച്, തമിഴ്‌നാട്ടിലെ പുലിക്കട്ട് തീരത്ത് കടൽ പ്രക്ഷുബ്ധമാവുകയാണ്. തിരമാലകളും ശക്തമായ കാറ്റും മേഖലയിൽ ആഞ്ഞടിക്കുന്നു.

തമിഴ്‌നാട്ടിലെ നെല്ലൂരിൽ കനത്ത മഴയാണ് തുടരുന്നത്. നെല്ലൂരിൽ നിരവധി റോഡുകൾ വെള്ളത്തിനടിയിലായി. കാറ്റും ശക്തി പ്രാപിച്ചു. മഴ ശക്തമായതിനെ തുടർന്ന് തമിഴ്നാട്ടിലെ വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് പൊതു അവധിയാണ്. ഒക്ടോബർ 27, 28 തീയതികളിൽ വടക്കൻ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ചില പ്രദേശങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് അവധി പ്രഖ്യാപിച്ചത്.

ALSO READ: 65 ഓളം ട്രെയിനുകളും ചില വിമാനങ്ങളും റദ്ദാക്കി; ‘മോൻത’യിൽ വിറച്ച് സംസ്ഥാനങ്ങൾ

സംസ്ഥാനത്തെ നിരവധി ജില്ലകളിൽ പ്രത്യേകിച്ച് ചെന്നൈയുടെ വിവിധ പ്രദേശങ്ങളിൽ മുൻകരുത നടപടികൾ സ്വീകരിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്. മഴ കനക്കുന്ന സാഹചര്യത്തിൽ അനാവശ്യമായ യാത്രകൾ ഒഴിവാക്കണം എന്നും അധികൃതർ നിർദ്ദേശിച്ചു.

ചെന്നൈ, ചെങ്കൽപ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, റാണിപേട്ട് എന്നീ പ്രദേശങ്ങളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഐഎംഡി മുന്നറിയിപ്പ്. കോയമ്പത്തൂർ, നീലഗിരി, കടലൂർ, വില്ലുപ്പുറം, തിരുവണ്ണാമലൈ, വെല്ലൂർ, പുതുച്ചേരി എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. ഇന്ന് ഒമ്പത് ജില്ലകളിൽ കനത്ത മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും