AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Montha Cyclone: മോൻത ചുഴലിക്കാറ്റ് ശക്തിപ്രാപിക്കും; ഈ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത; കേരളത്തിൽ‌ 3 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Cyclone Montha Updates: ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആന്ധ്രാ തീരത്ത് മച്ചിലി പട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ കാക്കിനടക്കു സമീപം മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യത.

Montha Cyclone: മോൻത ചുഴലിക്കാറ്റ് ശക്തിപ്രാപിക്കും; ഈ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത; കേരളത്തിൽ‌ 3 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
Montha CycloneImage Credit source: PTI
sarika-kp
Sarika KP | Published: 26 Oct 2025 21:44 PM

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറി ‘മോൻത’ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തുടർന്ന് ചൊവ്വാഴ്ച (ഒക്ടോബർ 28) വൈകുന്നേരത്തോടെ ആന്ധ്രാ തീരത്ത് മച്ചിലി പട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ കാക്കിനടക്കു സമീപം മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യത.

ഇതിന്റെ ഭാ​ഗമായി ഒഡിഷ, ആന്ധ്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഈ ജില്ലകളിൽ ജാ​ഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തീര പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കും. ഒഡീഷ തീരത്തു നിന്ന് നിലവിൽ 900 കിലോമീറ്റർ അകലെയാണ് ന്യൂനമർദമുള്ളത്. നാളെ മുതൽ ആന്ധ്രയിലെ റായലസീമ പ്രദേശത്തും തീരദേശത്തും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.  ആന്ധ്രാപ്രദേശിലെ 23 ജില്ലകളിൽ നാളെ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read:സംസ്ഥാനത്ത് നാളെ മുതൽ മഴ വീണ്ടും കനക്കും; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധന വിലക്ക് തുടരും

ഒഡീഷയിലെ ഗഞ്ചം, ഗജപതി, റായഗഡ, കോരാപുട്ട്, മൽക്കാൻഗിരി എന്നിവയുൾപ്പെടെ നിരവധി ജില്ലകളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ അതിതീവ്ര മഴ മുന്നറിയിപ്പാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മണിക്കൂറിൽ 60–70 കിലോമീറ്റർ വേ​ഗത്തിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. ചില ജില്ലകളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനിടയുണ്ട്. തമിഴ്‌നാട്ടിൽ മിക്ക സ്ഥലങ്ങളിലും ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

മോൻത’ ശക്തി പ്രാപിച്ച് കര തൊടുന്നതിനനുസരിച്ച് കേരളത്തിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇതിന്റെ ഭാ​ഗമായി നാളെ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ ചൊവ്വാഴ്ച വരെയും, കർണാടക തീരത്ത് ഇന്ന് മുതൽ വ്യാഴാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മോൻത എന്ന് ചുഴലിക്കാറ്റിന് പേര് നൽകിയത് തായ്‍ലൻഡാണ്.