D Raja : സിപിഐ ജനറൽ സെക്രട്ടറി പദത്തിൽ മാറ്റമില്ല, ഡി. രാജ തന്നെ

D. Raja continues as CPI General Secretary: ജനറൽ സെക്രട്ടറി പദത്തിൽ രാജ തുടരണമെന്ന് അദ്ദേഹം തന്നെ താൽപ്പര്യം പ്രകടിപ്പിച്ചതിനെ തുടർന്ന്, വോട്ടെടുപ്പ് ഒഴിവാക്കാൻ സമവായത്തിലൂടെ തീരുമാനമെടുക്കുകയായിരുന്നു.

D Raja : സിപിഐ ജനറൽ സെക്രട്ടറി പദത്തിൽ മാറ്റമില്ല,  ഡി. രാജ തന്നെ

D Raja

Published: 

25 Sep 2025 06:57 AM

ചണ്ഡിഗഡ് : സി പി ഐയുടെ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും. ഇന്നലെ രാത്രി നടന്ന നിർവാഹക സമിതി യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. പാർട്ടിയുടെ എല്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും പ്രായപരിധി ബാധകമാണെങ്കിലും, 76 വയസ്സുള്ള രാജയ്ക്ക് ഇതിൽ ഇളവ് അനുവദിച്ചു. രാജ്യത്ത് ഏതെങ്കിലും കമ്യൂണിസ്റ്റ് പാർട്ടിയുടെ തലപ്പത്തെത്തുന്ന ആദ്യത്തെ ദലിത് നേതാവാണ് ഡി. രാജ. 2019 മുതൽ അദ്ദേഹം ഈ പദവി വഹിച്ചുവരുന്നു.

ജനറൽ സെക്രട്ടറി പദത്തിൽ രാജ തുടരണമെന്ന് അദ്ദേഹം തന്നെ താൽപ്പര്യം പ്രകടിപ്പിച്ചതിനെ തുടർന്ന്, വോട്ടെടുപ്പ് ഒഴിവാക്കാൻ സമവായത്തിലൂടെ തീരുമാനമെടുക്കുകയായിരുന്നു. കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ പ്രായപരിധി കർശനമാക്കണമെന്ന് നിലപാടെടുത്തിരുന്നുവെങ്കിലും, അവസാനഘട്ടത്തിൽ സമവായത്തിന് തയ്യാറായി.

 

Also read – തെക്കന്‍ ജില്ലകളില്‍ മഴ കനക്കും; ഏഴ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

 

പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി, പ്രായപരിധി പാലിച്ച് കൂടുതൽ യുവ നേതാക്കളെ സെക്രട്ടേറിയറ്റിലേക്കും കൗൺസിലിലേക്കും കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള മുൻ അസിസ്റ്റന്റ് സെക്രട്ടറി ഇ. ചന്ദ്രശേഖരൻ ദേശീയ കൗൺസിലിൽ നിന്ന് ഒഴിവാകും. വി.എസ്. സുനിൽ കുമാറിനെ കൗൺസിലിലേക്ക് പരിഗണിക്കാനും സാധ്യതയുണ്ട്. കൂടാതെ, രാജ്യസഭാ കക്ഷി നേതാവായ പി. സന്തോഷ് കുമാറിനേക്കാൾ പ്രകാശ് ബാബുവിന് ദേശീയ സെക്രട്ടേറിയറ്റിൽ അവസരം ലഭിച്ചേക്കും.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും