Digital Scams in 2024: നഷ്ടപ്പെട്ടത് കുറച്ചൊന്നുമല്ല; ഇന്ത്യയില്‍ 2024ല്‍ നടന്ന സൈബര്‍ തട്ടിപ്പുകള്‍ ഇവയാണ്‌

From Digital Arrests To Deepfake Calls: 2024-25ന്റെ ആദ്യ പകുതിയില്‍ തന്നെ ബാങ്കിങ് തട്ടിപ്പുകളിലൂടെ പണം നഷ്ടപ്പെട്ടവരില്‍ 27 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നത്. ഇത്തരം തട്ടിപ്പിലൂടെ നഷ്ടമായ പണം ഏകദേശം എട്ട് മടങ്ങ് വര്‍ധിച്ച് 21367 കോടി രൂപയിലെത്തിയതായും റിസര്‍വ് ബാങ്ക് പറയുന്നു.

Digital Scams in 2024: നഷ്ടപ്പെട്ടത് കുറച്ചൊന്നുമല്ല; ഇന്ത്യയില്‍ 2024ല്‍ നടന്ന സൈബര്‍ തട്ടിപ്പുകള്‍ ഇവയാണ്‌

പ്രതീകാത്മക ചിത്രം

Published: 

27 Dec 2024 | 04:19 PM

വിവിധ തരത്തിലുള്ള തട്ടിപ്പുകള്‍ക്ക് ഇന്ത്യ വിധേയമായ ഒരു വര്‍ഷമാണ് 2024. കഴിഞ്ഞ വര്‍ഷത്തില്‍ സൈബര്‍ തട്ടിപ്പുകളുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നതും. ഈ തട്ടിപ്പുകള്‍ക്ക് വിധേയമായവരില്‍ സാധരണക്കാരന്‍ മുതല്‍ പണക്കാരന്‍ വരെ ഉണ്ടെന്നതാണ് യാഥാര്‍ഥ്യം. നിരവധിയാളുകള്‍ക്കാണ് തട്ടിപ്പുകളിലൂടെ പണം നഷ്ടപ്പെട്ടത്. ചെറുതും വലുതമായ സംഖ്യകളാണ് പലരില്‍ നിന്നായി നഷ്ടപ്പെട്ടത്.

2024-25ന്റെ ആദ്യ പകുതിയില്‍ തന്നെ ബാങ്കിങ് തട്ടിപ്പുകളിലൂടെ പണം നഷ്ടപ്പെട്ടവരില്‍ 27 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നത്. ഇത്തരം തട്ടിപ്പിലൂടെ നഷ്ടമായ പണം ഏകദേശം എട്ട് മടങ്ങ് വര്‍ധിച്ച് 21367 കോടി രൂപയിലെത്തിയതായും റിസര്‍വ് ബാങ്ക് പറയുന്നു.

2024ല്‍ ഇന്ത്യയെ വിറപ്പിച്ച അഞ്ച് സാമ്പത്തിക തട്ടിപ്പുകള്‍ ഏതെല്ലാമാണെന്ന് പരിശോധിക്കാം.

ഡിജിറ്റല്‍ അറസ്റ്റ്

അന്വേഷണ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന ഫോണ്‍ കോള്‍ അല്ലെങ്കില്‍ വീഡിയോ കോള്‍ വഴി ഇരകളെ വിളിച്ച് പണം തട്ടുന്നതാണ് ഈ തട്ടിപ്പിന്റെ രീതി. ഇരകള്‍ ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. അറസ്റ്റ് ഒഴിവാക്കുന്നതിനായി പണം കെട്ടിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. ഈ തട്ടിപ്പിന് ഇരകളായി നിരവധി പേര്‍ക്കാണ് പണം നഷ്ടപ്പെട്ടിട്ടുള്ളത്.

ഓഹരി വ്യാപാര തട്ടിപ്പുകള്‍

നിക്ഷേപം നടത്തുന്നതിന് പ്രേരിപ്പിച്ച് പണം തട്ടുന്നതാണ് ഈ തട്ടിപ്പിന്റെ രീതി. ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് ചില വ്യാജ പ്ലാറ്റ്‌ഫോമുകള്‍ നിക്ഷേപകരുടെ താത്പര്യത്തെ മുതലെടുത്തുകൊണ്ട് തട്ടിപ്പ് നടത്തും. ഇത്തരത്തിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് 2024ല്‍ ആകെ 2,28,094 പരാതികളാണ് ലഭിച്ചിട്ടുള്ളത്. തട്ടിപ്പിന് ഇരകളായിട്ടുള്ളവര്‍ക്ക് 4,636 കോടി രൂപ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

Also Read: Digital Arrest: ഇന്ത്യയിൽ ഡിജിറ്റൽ അറസ്റ്റുണ്ടോ? അതോ തട്ടിപ്പോ; പറ്റിക്കപ്പെടാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സിം ക്ലോഷര്‍ തട്ടിപ്പ്

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നുള്ള ആളാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഈ തട്ടിപ്പ് നടത്തുന്നത്. കൈവൈസി പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പറയുകയും സി കാര്‍ഡുകള്‍ ഉടന്‍ ഡിആക്ടിവേറ്റ് ചെയ്യുമെന്ന് പറയുകയും ചെയ്യുന്നതാണ് പ്രതികളുടെ രീതി. വ്യാജ കോളുകളായോ സന്ദേശങ്ങളായോ ആണ് ഇക്കാര്യം നിങ്ങളിലേക്ക് എത്തുന്നത്. ശേഷം ഇരകളില്‍ നിന്നും ബാങ്ക് വിവരങ്ങളോ പണമോ ആവശ്യപ്പെടുകയും ചെയ്യും.

ക്യൂ ആര്‍ കോഡ് തട്ടിപ്പ്

വ്യാജ ക്യൂ ആര്‍ കോഡുകള്‍ ഉപയോഗിച്ചുകൊണ്ടാണ് ഈ തട്ടിപ്പ് നടത്തുന്നത്. വ്യാജ വെബ്‌സൈറ്റുകളിലേക്ക് റീഡയറകട് ചെയ്യാനോ സ്‌കാനിങ്ങില്‍ അനധികൃത ഇടപാടുകള്‍ നടത്താനോ ഈ തട്ടിപ്പിലൂടെ സാധിക്കും.

ഡീപ്‌ഫേക്ക് തട്ടിപ്പുകള്‍

ഉന്നതരായ വ്യക്തികളുടെ പേരില്‍ ആള്‍മാറാട്ടം നടത്തിയാണ് ഈ തട്ടിപ്പ് നടത്തുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഈ തട്ടിപ്പ് നടക്കുന്നത്. ഡീപ്‌ഫേക്ക് വീഡിയോകള്‍ യഥാര്‍ഥ വീഡിയോ ആണെന്ന് തെറ്റിധരിച്ചാണ് പലരും തട്ടിപ്പിന് ഇരകളായത്.

Follow Us
Related Stories
Namma Metro: നമ്മ മെട്രോ റെഡ് ലൈനില്‍ സ്‌റ്റേഷനുകള്‍ കുറവ്; വെറ്ററിനറി കോളേജില്‍ ട്രെയിന്‍ നിര്‍ത്തില്ല
Tiruchirappalli Farmers Gather: തിരുച്ചിറപ്പള്ളിയിൽ പതിനായിരക്കണക്കിന് കർഷകരുടെ മഹാസംഗമം; നാളേയ്ക്കുള്ള നേർക്കാഴ്ച
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം
Bengaluru Vande Bharat: ബെംഗളൂരു-മംഗലാപുരം-ചെന്നൈ യാത്രകള്‍ വേണ്ട; ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്