Dehradun Gang Rape: നിർത്തിയിട്ട ബസിനുള്ളിൽ 16കാരിക്ക് നേരെ ക്രൂര പീഡനം: ബസ് ഡ്രൈവറടക്കം 5 പേർ അറസ്റ്റിൽ

Dehradun Minor Girl Gang Rape: ഡെറാഡൂണിലെ ഐഎസ്ബിടിയിൽ പാർക്ക് ചെയ്തിരുന്ന ബസിലാണ് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായതെന്നാണ് വിവരം. ബസ് ഡ്രൈവറും കണ്ടക്ടറും അടക്കം മറ്റു മൂന്ന് പേരും ചേർന്നാണ് നിർത്തിയിട്ടിരുന്ന ബസിൽ കുട്ടിയെ പീഡിപ്പിച്ചത്.

Dehradun Gang Rape: നിർത്തിയിട്ട ബസിനുള്ളിൽ 16കാരിക്ക് നേരെ ക്രൂര പീഡനം: ബസ് ഡ്രൈവറടക്കം 5 പേർ അറസ്റ്റിൽ

Representative image

Published: 

19 Aug 2024 09:58 AM

ഡെറാഡൂൺ: ഡെറാഡൂണിൽ നിർത്തിയിട്ട ബസിനുള്ളിൽ 16 കാരിയെ കൂട്ടബലാത്സാഗത്തനിരയാക്കി. ബസ് സ്റ്റാന്റിൽ നിർത്തിയിട്ട ബസിനുള്ളിൽ ആണ് 16കാരിയായ പെൺകുട്ടി പീഡനത്തിനിരയായത്. സംഭവത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബസ് സ്റ്റാൻറിലെ സുരക്ഷാ ജീവനക്കാരാണ് പരിക്കേറ്റ നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. വിവരം ചൈൽഡ് ലൈൻ ഹെൽപ്പ് നമ്പറിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥരെത്തി പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.

തുടർച്ചയായ കൗൺസിലിങ്ങിലൂടെയാണ് പെൺകുട്ടി മാനസിക നില വീണ്ടെടുത്തതെന്നാണ് റിപ്പോർട്ട്. അപ്പോഴാണ് ഞെട്ടിക്കുന്ന പീഡനവിവരം പുറത്ത് വന്നത്. ഡെറാഡൂണിലെ ഐഎസ്ബിടിയിൽ പാർക്ക് ചെയ്തിരുന്ന ബസിലാണ് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായതെന്നാണ് വിവരം. ബസ് ഡ്രൈവറും കണ്ടക്ടറും അടക്കം മറ്റു മൂന്ന് പേരും ചേർന്നാണ് നിർത്തിയിട്ടിരുന്ന ബസിൽ കുട്ടിയെ പീഡിപ്പിച്ചത്.

ALSO READ: കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ കുറ്റാരോപിതന് സൈക്കോ അനാലിസിസ് പരിശോധന; ആശുപത്രി പരിസരത്ത് നിരോധനാജ്ഞ

മൊറാദാബാദ് സ്വദേശിയായ പെൺകുട്ടിയെ പഞ്ചാബിൽ എത്തിക്കാം എന്ന പേരിലായിരുന്നു ഡൽഹിയിൽ നിന്നും കുട്ടിയെ ഡ്രൈവർ ബസിൽ കയറ്റിയത്. ഡൽഹിയിൽ നിന്ന് ഡെറാഡൂണിലെ ബസ് സ്റ്റാൻറിൽ എത്തിച്ച ശേഷമായിരുന്നു പീഡനം. പീഡന ശേഷം പ്രതികൾ പെൺകുട്ടിയെ വണ്ടിയിൽ നിന്ന് ഇറക്കി വിട്ടു. ശിശുക്ഷേമ സമിതിയുടെ പരാതിയിൽ ഡെറാഡൂൺ പൊലീസ് കേസെടുത്തിട്ടുണ്ട്. സിസിടിവി പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടി ഇപ്പോൾ ശിശുക്ഷേമ സമിതിയുടെ നിരീക്ഷണത്തിലാണ്.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ക്രൂര പീഡനം നടന്നത്. കൊൽക്കത്തയിൽ ട്രെയിനി ഡോക്ടർ മെഡിക്കൽ കോളേജിൽ ക്രൂര പീഡനത്തിനിരയായ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുന്നതിനിടയിലാണ് ഡെറാഡൂണിലെ ദാരുണ സംഭവം അരങ്ങേറിയിരിക്കുന്നത്. 2021ലെ ക്രൈം ഡാറ്റ കണക്കുകളുടെ അടിസ്ഥാനത്തിൽ 31000 പീഡന കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

 

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും