Delhi 9-year-old girl murder: ഡൽഹിയിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി സ്യൂട്ട് കേസിൽ ഒളിപ്പിച്ച കേസ്; പ്രതി പിടിയിൽ

Delhi 9-year-old girl murder case: പെൺകുട്ടിയെ കൊലപ്പെടുത്തിയതിന് പിന്നാലെ പ്രതി ഒളിവിലായിരുന്നു. സംഭവത്തിൽ ദയാൽപുരിൽ വലിയ പ്രതിഷേധമാണ് നടന്നത്. പ്രതിയെ കണ്ടെത്താൻ പൊലീസ് ഒന്നിലധികം സംഘങ്ങളെ വിന്യസിച്ചിരുന്നു. 

Delhi 9-year-old girl murder: ഡൽഹിയിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി സ്യൂട്ട് കേസിൽ ഒളിപ്പിച്ച കേസ്; പ്രതി പിടിയിൽ
Published: 

11 Jun 2025 06:34 AM

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി സ്യൂട്ട് കേസിൽ ഒളിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പ്രതി നൗഷാദിനെ ഡൽഹി സ്‌പെഷ്യൽ സ്റ്റാഫ് സംഘം പിടികൂടിയത്. ഏറ്റുമുട്ടലിലൂടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പ്രതിയുടെ കാലിന് വെടിയേറ്റു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡൽഹി ദയാൽപുരിൽ ഒമ്പത് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്. പെൺകുട്ടിയെ കൊലപ്പെടുത്തിയതിന് പിന്നാലെ പ്രതി ഒളിവിലായിരുന്നു. ബന്ധുവിനെ കാണാനാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഏകദേശം 200 മീറ്റര്‍ അകലെയാണ് ബന്ധുവിന്റെ വീട്. എന്നാൽ കുട്ടി അവരുടെ വീട്ടിലെത്തിയില്ല എന്ന് ബന്ധുക്കളെ വിളിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു.

പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ച് ഇറങ്ങിയിരുന്നു. തൊട്ടടുത അപ്പാർട്ട്മെന്റിലെ ഒരു മുറിയിലേക്ക് കുട്ടി കയറിപ്പോകുന്നത് കണ്ടതായി ഒരു അയൽവാസി പറഞ്ഞറിഞ്ഞ് ബന്ധുക്കൾ ഇവിടെയെത്തി.എന്നാല്‍ ഫ്‌ളാറ്റ് പൂട്ടിയ നിലയിലായിരുന്നു. താക്കോല്‍ സഹോദരന്റെ കൈവശമാണെന്നാണ് ഉടമ പറഞ്ഞത്. മുറി ചവിട്ടി തുറന്ന് അകത്ത് കടന്നപ്പോഴാണ് സ്യൂട്ട് കേസിൽ കുട്ടിയെ കണ്ടെത്തിയത്.

കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മുഖത്തടക്കം പരിക്കുണ്ടായിരുന്നു. സംഭവത്തിൽ ദയാൽപുരിൽ വലിയ പ്രതിഷേധമാണ് നടന്നത്. പ്രതിയെ കണ്ടെത്താൻ പൊലീസ് ഒന്നിലധികം സംഘങ്ങളെ വിന്യസിച്ചിരുന്നു.

Related Stories
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
Bengaluru Auto Driver: അർദ്ധ രാത്രിയിൽ ബെംഗളൂരുവിലെ റാപ്പിഡോ ഓട്ടോയിൽ കയറിയ യുവതി കണ്ടത്…; വീഡിയോ വൈറൽ
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം