Axiom 4 Mission: സാങ്കേതിക തകരാർ; ആക്സിയം 4 ദൗത്യം വീണ്ടും മാറ്റി
Axiom-4 mission Postponed: നാസയുടെ മുതിർന്ന ആസ്ട്രോനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് മറ്റ് യാത്രക്കാർ. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 എയിൽ നിന്നാണ് ഫാൽക്കൺ 9 റോക്കറ്റ് കുതിക്കുക.

ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാംശു ശുക്ലയുടെ കാത്തിരിപ്പ് ഇനിയും നീളും. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് ശുഭാംശു അടക്കം നാല് പേരെ വഹിച്ച് കൊണ്ടുള്ള ആക്സിയം സ്പേസിന്‍റെ ദൗത്യം വീണ്ടും മാറ്റിവെച്ചു. വിക്ഷേപണം നാളെ നടന്നേക്കുമെന്നാണ് റിപ്പോർട്ട്.
റോക്കറ്റിന് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ദൗത്യം മാറ്റിവെച്ചത്. ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചിരുന്ന സ്‌പേസ് എക്‌സ്, റോക്കറ്റിലെ പോസ്റ്റ് സ്റ്റാറ്റിക് ഫയർ ബൂസ്റ്റർ പരിശോധനകളിൽ ലിക്വിഡ് ഓക്സിജൻ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് കാലതാമസം.
ALSO READ: കാഠ്മണ്ഡുവിൽ വിഷപ്പാമ്പുകളുടെ സാന്നിധ്യം: ആഗോള താപനത്തിൻ്റെ അപായസൂചനയോ?
ചോർച്ച പരിഹരിക്കാൻ സ്പേസ് എക്സ് ടീമുകൾക്ക് കൂടുതൽ സമയം ആവശ്യമാണെന്നും അതിനാൽ ഫാൽക്കൺ 9 ആക്സ്-4 വിക്ഷേപണം മാറ്റിവച്ചതായും എക്‌സിൽ കുറിച്ചു. ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും ഐഎസ്എസ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യനുമാവാനാണ് ശുഭാംശു ശുക്ല തയ്യാറെടുക്കുന്നത്.
നാസയുടെ മുതിർന്ന ആസ്ട്രോനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് മറ്റ് യാത്രക്കാർ. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 എയിൽ നിന്നാണ് ഫാൽക്കൺ 9 റോക്കറ്റ് കുതിക്കുക. അമേരിക്കൻ സ്വകാര്യ കമ്പനിയായ ആക്സിയം സ്പേസാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ഐഎസ്ആർഒയും ആക്സിയവും നാസയും സ്പേസ് എക്സും തമ്മിലുള്ള കരാറുകളുടെ അടിസ്ഥാനത്തിലാണ് യാത്ര.