Delhi Airport: എയർ ട്രാഫിക് കൺ‌ട്രോൾ തകരാറിൽ; ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ വൈകുന്നു

Flights Delayed At Delhi Airport: യാത്രക്കാർക്ക് നേരിട്ട പ്രയാസം പരിഹരിക്കാൻ ജീവനക്കാർ എല്ലാ വിധ സഹായവും നൽകുന്നതായി എയർ ഇന്ത്യ അറിയിച്ചു. കൂടാതെ ഓൺലൈനായി വിമാനത്തിൻ്റെ സമയം പരിശോധിക്കണമെന്നും യാത്രക്കാർക്ക് കമ്പനി നിർദേശം നൽകിയിട്ടുണ്ട്.

Delhi Airport: എയർ ട്രാഫിക് കൺ‌ട്രോൾ തകരാറിൽ; ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ വൈകുന്നു

പ്രതീകാത്മക ചിത്രം

Published: 

07 Nov 2025 10:53 AM

ന്യൂഡൽഹി: എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിൽ സാങ്കേതിക തകരാർ നേരിട്ടതിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാർ ദുരിതത്തിൽ. നൂറിലേറെ വിമാനങ്ങൾ വൈകി. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും യാത്രക്കാർ ക്ഷമയോടെ കാത്തിരിക്കണമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.

ഇന്ന് രാവിലെ മുതലാണ് പ്രശ്നങ്ങൾ നേരിട്ടത്. 100 ലധികം വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്. ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, എയർ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികൾ ഡൽഹിയിലെ വിമാനത്താവളത്തിൽ കാലതാമസം നേരിടുന്നതിനാൽ യാത്രക്കാർക്ക് മുന്നറിയിപ്പു നൽകി. ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ യാത്രക്കാർ വിമാന കമ്പനികളുമായി ബന്ധപ്പെടാൻ വിമാനത്താവള അധികൃതർ നിർദേശിക്കുന്നുണ്ട്.

 

യാത്രക്കാർക്ക് നേരിട്ട പ്രയാസം പരിഹരിക്കാൻ ജീവനക്കാർ എല്ലാ വിധ സഹായവും നൽകുന്നതായി എയർ ഇന്ത്യ അറിയിച്ചു. കൂടാതെ ഓൺലൈനായി വിമാനത്തിൻ്റെ സമയം പരിശോധിക്കണമെന്നും യാത്രക്കാർക്ക് കമ്പനി നിർദേശം നൽകിയിട്ടുണ്ട്.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും