AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും പിങ്ക് ഇ-ഓട്ടോകൾ; ആര്‍ക്കെല്ലാം അപേക്ഷിക്കാം?

E Autos Approved in Delhi for Women and Transgender Drivers Know Eligibility: പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം ഒരുക്കും. എന്നാല്‍ അപേക്ഷ സ്വീകരിക്കുന്നതിനുള്ള വെബ്സൈറ്റ് എപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നോ ആദ്യത്തെ ദുര്‍ഗ ഇലക്ട്രിക് ഓട്ടോകള്‍ നിരത്തിലിറങ്ങുന്ന തീയതിയോ സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും പിങ്ക് ഇ-ഓട്ടോകൾ; ആര്‍ക്കെല്ലാം അപേക്ഷിക്കാം?
ഓട്ടോറിക്ഷ Image Credit source: PTI
Shiji M K
Shiji M K | Published: 24 Sep 2026 | 06:36 AM

സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും സ്വയംതൊഴില്‍ അവസരങ്ങള്‍ ഒരുക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 1,300 പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഡല്‍ഹി മന്ത്രിസഭ അംഗീകരിച്ച ദുര്‍ഗ പദ്ധതി പ്രകാരമാണ് ഇലക്ട്രിക് ഓട്ടോകള്‍ ലഭ്യമാക്കുന്നത്. യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും പൊതുഗതാഗത സൗകര്യം ശക്തിപ്പെടുത്തുന്നതിനുമാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.

ആര്‍ക്കെല്ലാം ലഭിക്കും?

1,300 ഇലക്ട്രിക് ഓട്ടോകളാണ് ആദ്യഘട്ടത്തില്‍ അനുവദിക്കുന്നത്. ഇതില്‍ 1,170 എണ്ണം സ്ത്രീകള്‍ക്കും 130 എണ്ണം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കുമാണ്. ഡല്‍ഹിയിലെ 13 റവന്യൂ ജില്ലകളിലായാണ് ഇവ വിതരണം ചെയ്യുക. ഓരോ ജില്ലയിലും സ്ത്രീകള്‍ക്ക് പരമാവധി 90 ഓട്ടോകളും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് 10 ഓട്ടോകളും ലഭിക്കും.

പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം ഒരുക്കും. എന്നാല്‍ അപേക്ഷ സ്വീകരിക്കുന്നതിനുള്ള വെബ്സൈറ്റ് എപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നോ ആദ്യത്തെ ദുര്‍ഗ ഇലക്ട്രിക് ഓട്ടോകള്‍ നിരത്തിലിറങ്ങുന്ന തീയതിയോ സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ആര്‍ക്കെല്ലാം അപേക്ഷിക്കാം?

20നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ അവസരമുള്ളത്. അപേക്ഷകര്‍ ഡല്‍ഹി സ്വദേശികളായിരിക്കണം. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ലഘു മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സ്, പൊതുസേവന വാഹന ബാഡ്ജ് എന്നിവ നിര്‍ബന്ധമാണ്. 2025-26 സാമ്പത്തിക വര്‍ഷത്തിലെ കുടുംബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയാനും പാടുള്ളതല്ല. അപേക്ഷകയ്‌ക്കോ കുടുംബത്തിനോ രജിസ്റ്റര്‍ ചെയ്ത ഗതാഗത വാഹനമോ മൂന്നുചക്ര വാഹനമോ ഉണ്ടായിരിക്കരുത്. മൂന്ന് കുട്ടികളില്‍ കൂടുതലുള്ള സ്ത്രീകള്‍ക്കും പദ്ധതിയില്‍ അപേക്ഷിക്കാനാകില്ല.

Also Read: Vande Bharat: ബെംഗളൂരുവില്‍ നിന്ന് അമരാവതിയിലേക്ക് വന്ദേ ഭാരത്; നിര്‍ദേശവുമായി സര്‍ക്കാര്‍

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ക്കും 20നും 40നും ഇടയില്‍ പ്രായമായിരിക്കും. ഇവരും ഡല്‍ഹി സ്വദേശികളായിരിക്കണമെന്നാണ് നിബന്ധന. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ലഘു മോട്ടോര്‍ വാഹന ലൈസന്‍സ്, പൊതുസേവന വാഹന ബാഡ്ജ് എന്നിവയ്‌ക്കൊപ്പം ഡല്‍ഹിയിലെ ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസില്‍ നിന്ന് ലഭിച്ച സാധുവായ ട്രാന്‍സ്ജെന്‍ഡര്‍ സര്‍ട്ടിഫിക്കറ്റും വേണം.

ഇവയും ശ്രദ്ധിക്കണം

പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന ഇലക്ട്രിക് ഓട്ടോകള്‍ മൂന്ന് വര്‍ഷത്തേക്ക് വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല. ഓട്ടോകളില്‍ ദുര്‍ഗ പദ്ധതിയുടെ പ്രത്യേക അടയാളങ്ങളും തിരിച്ചറിയല്‍ സംവിധാനങ്ങളും ഉണ്ടായിരിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യവും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. ഡല്‍ഹി മെട്രോയുടെ 70 സ്റ്റേഷനുകളിലെ പാര്‍ക്കിങ് മേഖലകളില്‍ വൈദ്യുത വാഹന ചാര്‍ജിങ് സൗകര്യങ്ങള്‍ക്കായി സ്ഥലം ലഭ്യമാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു.

English Summary

Delhi has approved 1,300 pink electric autos for women and transgender drivers under a new government scheme. The initiative aims to create self-employment opportunities and strengthen last-mile public transport.

Follow Us