AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rekha Gupta: ഡൽഹി മുഖ്യമന്ത്രിക്ക് നേരെ ആക്രമണം, രേഖ ഗുപ്‌ത ആശുപത്രിയിൽ

Delhi CM Attacked: ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി ബിജെപി പറയുന്നു. കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

Rekha Gupta: ഡൽഹി മുഖ്യമന്ത്രിക്ക് നേരെ ആക്രമണം, രേഖ ഗുപ്‌ത ആശുപത്രിയിൽ
Rekha GuptaImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 20 Aug 2025 | 11:50 AM

ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്തയ്ക്ക് നേരെ ആക്രമണം. ഇന്ന് രാവിലെ ഔദ്യോ​ഗിക വസതിയിൽ നടന്ന ജനസമ്പർക്ക പരിപാടിക്കിടെയായിരുന്നു സംഭവം. രേഖ ഗുപ്‌തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

ജനസമ്പർക്ക പരിപാടിക്കിടെ ഒരാൾ മുഖ്യമന്ത്രിയുടെ അടുത്തേക്ക് വരികയും അവരെ ആക്രമിക്കുകയുമായിരുന്നു. മുഖത്തടിച്ചുവെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ അറസ്റ്റ് ചെയ്ത് നീക്കി. അക്രമി ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ രാജേഷ് സക്കറിയ എന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

അതേസമയം, ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി ബിജെപി. മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങളെ എതിരാളികൾക്ക് സഹിക്കാൻ കഴിയില്ലെന്നും ആക്രമണകാരിയുടെ പിന്നിൽ ആരാണെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്നും ഡൽഹി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ പറഞ്ഞു.

മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) നേതാവുമായ അതിഷി മർലേന ആക്രമണത്തെ അപലപിച്ചു. ‘ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്‌ക്കെതിരായ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. ജനാധിപത്യത്തിൽ, വിയോജിപ്പിനും പ്രതിഷേധത്തിനും ഇടമുണ്ട്, പക്ഷേ അക്രമത്തിന് സ്ഥാനമില്ല. കുറ്റവാളികൾക്കെതിരെ ഡൽഹി പോലീസ് കർശന നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി പൂർണ്ണമായും സുരക്ഷിതനാണെന്ന് പ്രതീക്ഷിക്കുന്നു’, അതിഷി പറഞ്ഞു.