Delhi Metro: കാല്‍നടയാത്രക്കാര്‍ക്കും ഡല്‍ഹി മെട്രോയുടെ കരുതല്‍; ഒരുങ്ങുന്നത് വന്‍ സുരക്ഷാ സംവിധാനങ്ങള്‍

Delhi Metro Rail Corporation Enhances Protection: രാജ്യതലസ്ഥാനത്തെ നിർമ്മാണ മേഖലകളിൽ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ വിപുലമായ സുരക്ഷാ സംവിധാനങ്ങൾ ഏര്‍പ്പെടുത്തി. ഗ്രേറ്റർ നോയിഡയിൽ ഐടി പ്രൊഫഷണലിന്റെ ജീവൻ നഷ്ടപ്പെട്ട ദാരുണമായ അപകടത്തെത്തുടർന്നാണ് നടപടി.

Delhi Metro: കാല്‍നടയാത്രക്കാര്‍ക്കും ഡല്‍ഹി മെട്രോയുടെ കരുതല്‍; ഒരുങ്ങുന്നത് വന്‍ സുരക്ഷാ സംവിധാനങ്ങള്‍

Delhi Metro

Published: 

26 Jan 2026 | 01:56 PM

ന്യൂഡൽഹി: കാല്‍നടയാത്രക്കാര്‍, വാഹനയാത്രികര്‍, തൊഴിലാളികള്‍ എന്നിവരുടെ സുരക്ഷയ്ക്ക്‌ രാജ്യതലസ്ഥാനത്തെ നിർമ്മാണ മേഖലകളിൽ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആര്‍സി) വിപുലമായ സുരക്ഷാ സംവിധാനങ്ങൾ ഏര്‍പ്പെടുത്തി. ഗ്രേറ്റർ നോയിഡയിൽ 27 വയസ്സുള്ള ഐടി പ്രൊഫഷണലിന്റെ ജീവൻ നഷ്ടപ്പെട്ട ദാരുണമായ അപകടത്തെത്തുടർന്നാണ് നടപടി.

വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഡൽഹി മെട്രോ സൈറ്റുകളിൽ ഏകദേശം 20 കിലോമീറ്ററോളം ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.രാത്രികാലങ്ങളിലെ അപകടസാധ്യതകൾ ഒഴിവാക്കാൻ ബാരിക്കേഡുകളിൽ ഏകദേശം 17 കിലോമീറ്റർ എൽഇഡി റോപ്പ് ലൈറ്റുകളും ബ്ലിങ്കറുകളും സ്ഥാപിച്ചിട്ടുണ്ട്.

നിർമ്മാണ മേഖലകൾക്ക് സമീപം സുഗമമായ ഗതാഗതവും സുരക്ഷിതമായ സഞ്ചാരവും ഉറപ്പാക്കാൻ പരിശീലനം ലഭിച്ച 270-ലധികം ട്രാഫിക് മാർഷലുകളെ വിന്യസിച്ചിട്ടുണ്ട്. യാത്രക്കാർക്ക് അപകടസാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ച് മുൻകൂട്ടി വിവരം നൽകാനും വേഗത കുറയ്ക്കാനും റോഡ് സ്റ്റഡുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.

Also Read: Bengaluru Updates: ബെംഗളൂരുവിൽ ട്രാഫിക്കിന് പിന്നിൽ ഇവർ, ട്രാഫിക് പോലീസ് ചെയ്യാൻ പോകുന്നത് ഇത്

നാലാം ഘട്ട നിർമ്മാണത്തിന്റെ ഭാഗമായി ഡിഎംആർസി ‘ഇംപാക്റ്റ് പ്രൊട്ടക്ഷൻ വെഹിക്കിളുകൾ’ അവതരിപ്പിച്ചിട്ടുണ്ട്. ശൈത്യകാലത്തെ കഠിനമായ മഞ്ഞുവീഴ്ച കാഴ്ചയെ ബാധിക്കുന്ന സാഹചര്യത്തിൽ ബാരിക്കേഡുകൾക്ക് മുകളിൽ ഫോഗ് ലൈറ്റുകൾ സ്ഥാപിച്ചു. തൊഴിലാളികളുടെ ഹെൽമെറ്റുകളിൽ റിഫ്ലക്ടീവ് ടേപ്പുകൾ, ഹൈ വിസിബിലിറ്റി ജാക്കറ്റുകൾ എന്നിവയും നിര്‍ബന്ധമാക്കി.

റോഡ് വഴിതിരിച്ചുവിടേണ്ടി വരുന്ന സാഹചര്യങ്ങളിൽ, ഡൽഹി ട്രാഫിക് പൊലീസുമായി ആലോചിച്ച് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. പ്ലാസ്റ്റിക് ബാരിയറുകൾ, മണലോ വെള്ളമോ നിറച്ച ഡ്രമ്മുകൾ, കോൺക്രീറ്റ് ക്രാഷ് ബാരിയറുകൾ എന്നിവ ഉപയോഗിച്ച് ത്രിതല സുരക്ഷാ സംവിധാനം ഏർപ്പെടുത്തും.

ശക്തമായ കാറ്റും മൺസൂണും പോലുള്ള പ്രതികൂല കാലാവസ്ഥയെ നേരിടാൻ ബാരിക്കേഡുകൾ അടിഭാഗം ഭാരമുള്ള രീതിയിലാണ് രൂപകൽപ്പന ചെയ്തു. ഇത്തരം ബാരിക്കേഡുകള്‍ നിലത്ത് ആണിയടിച്ചും ബോൾട്ടുകൾ ഉപയോഗിച്ച് കൂട്ടിച്ചേർത്തും ഉറപ്പിച്ചിട്ടുള്ളതിനാൽ മറിഞ്ഞുവീഴില്ല. വാഹനങ്ങൾ വലിയ യന്ത്രങ്ങളിലോ താൽക്കാലിക നിർമ്മിതികളിലോ ഇടിക്കുന്നത് തടയാൻ കോൺക്രീറ്റ് ക്രാഷ് ബാരിയറുകളും ഉപയോഗിക്കുന്നുണ്ട്.

മീൻ എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം?
രാവിലെ പരമാവധി എത്ര ഇഡ്ഡലി കഴിക്കാം?
രാത്രിയില്‍ തൈര് കഴിക്കുന്നത് അപകടമാണോ?
നെയ്യുടെ ഗുണം വേണോ? ഈ തെറ്റുകൾ വരുത്തരുത്
Kadannappally Ramachandran | കണ്ണൂരിൽ പ്രസംഗവേദിയിൽ കുഴഞ്ഞു വീണ് മന്ത്രി
Viral Video | മഞ്ഞിനിടയിലൂടെ വന്ദേഭാരത്, വൈറൽ വീഡിയോ
Viral Video | തീറ്റ തന്നയാൾക്ക് മയിലിൻ്റെ സമ്മാനം
മണാലിയിൽ ശക്തമായ മഞ്ഞു വീഴ്ച, കുടുങ്ങി വാഹനങ്ങൾ