ഡൽഹിയിൽ പ്രതിഷേധ പരമ്പര: പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തു

Delhi Protest- Pinarayi Vijayan taken into custody: ജന്തർമന്തറിലേക്ക് പ്രതിഷേധം നടത്തിയതിനെ തുടർന്ന് മുതിർന്ന സിപിഎം നേതാവും കേരളത്തിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയ​നെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. പിണറായി വിജയന് പുറമേ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പികെ ശ്രീമതി, കെകെ ശൈലജ,​ ജോൺ ബ്രിട്ടാസ്,​ കെഎൻ ബാലഗോപാൽ ഉൾപ്പെടെയുള്ള കേരളത്തിൽ നിന്നുള്ള നിരവധി സിപിഎം നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഡൽഹിയിൽ പ്രതിഷേധ പരമ്പര: പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തു

Delhi Protest Pinarayi Vijayan Taken Into Custody

Published: 

10 Oct 2026 | 03:13 PM

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ട് ഇടത് സംഘടനകളും സിജെപിയും ഡൽഹിയിൽ വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. ജന്തർമന്തറിലേക്ക് പ്രതിഷേധം നടത്തിയതിനെ തുടർന്ന് മുതിർന്ന സിപിഎം നേതാവും കേരളത്തിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയ​നെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. പിണറായി വിജയന് പുറമേ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പികെ ശ്രീമതി, കെകെ ശൈലജ,​ ജോൺ ബ്രിട്ടാസ്,​ കെഎൻ ബാലഗോപാൽ ഉൾപ്പെടെയുള്ള കേരളത്തിൽ നിന്നുള്ള നിരവധി സിപിഎം നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതിഷേധം നേരിടാൻ ഡൽഹി ജന്തർ മന്തറിൽ ശക്തമായ സുരക്ഷാ വിന്യാസമാണ് ഡൽഹി പോലീസ് നടത്തിയിരിക്കുന്നത്. പ്രതിഷേധത്തിന്റെ മുൻനിരയിലുള്ള നേതാക്കളായ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ, കോ-കൺവീനർ അശുതോഷ് റാങ്കെ, വക്താവ് സൗരവ് ദാസ്, എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ, ആക്ടിവിസ്റ്റും യൂട്യൂബറുമായ ധ്രുവ് റാഠി ഉൾപ്പെടെയുള്ളവരെ ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തു.

Also Raed: ജന്തർ മന്തറിൽ CJP പ്രതിഷേധം; 20,000 സുരക്ഷാ ഉദ്യോഗസ്ഥർ, മെട്രോയ്ക്കും ട്രെയിനുകൾക്കും നിയന്ത്രണം

പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുംബൈയിൽ നിന്നും ദില്ലിയിലെത്തിയ അഭിജീത് ദീപ്കേയെയും ഒപ്പമുണ്ടായിരുന്ന നേതാക്കളെയും വിമാനത്തിൽ നിന്നാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. റൺവേയിൽ കാത്തു കിടന്ന ബസിലേക്ക് മാറ്റിയ ഇവരെ പിന്നീട് രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. സിപിഎം പിബി അംഗം വിജു കൃഷ്ണൻ, സിഐടിയു നേതാക്കൾ, എസ്എഫ്ഐ ദേശീയ അധ്യക്ഷൻ ആദർശ് സജി എന്നിവരെയും കസ്റ്റഡിയിലെടുത്ത് നീക്കി.

സമരവേദിയിലേക്ക് എത്തുംമുൻപേ തന്നെ പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് മാറ്റി. കേന്ദ്ര സായുധ സേനാ വിഭാഗങ്ങൾ അടക്കം അര ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് തലസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്. 45 മെട്രോ സ്റ്റേഷനുകൾ അടച്ചു. കൊണാട്ട് പ്ലേസിന് ചുറ്റുമുള്ള മാർക്കറ്റുകൾ അടച്ചു. ജൻപഥ് ജംഗ്ഷന്റെ 4 കിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് റദ്ദാക്കി. അ‌തേസമയം നേതാക്കൾ ഇല്ലെങ്കിലും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകുമെന്ന് സിജെപി വ്യക്തമാക്കുന്നു.

നേതാക്കൾ പോലീസ് കസ്റ്റഡിയിലായതോടെ സിജെപിയുടെ പ്രതിഷേധം നടന്നില്ലെങ്കിലും വിവിധ പ്രതിപക്ഷ പാർട്ടികളും യുവജന സംഘടനകളും മാർച്ചുകൾ നടത്തി. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകരും മാർച്ചുമായെത്തി. പ്രതിഷേധക്കാരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ജന്തർമന്തറിലേക്ക് എത്തുന്ന പ്രതിഷേധക്കാരെ ദില്ലിയിലെ വിവിധ ഭാഗങ്ങളിൽ അറസ്റ്റ് ചെയുന്നത് തുടരുകയാണ്.

English Summary

Delhi Police detained senior CPM leader and Kerala’s Leader of the Opposition, Pinarayi Vijayan, while he was participating in a protest in Delhi- organized by Left-wing organizations and the CJP- demanding the resignation of Chief Election Commissioner Gyanesh Kumar. Police also detained other leaders, including CPM General Secretary M.A. Baby, CPM State Secretary M.V. Govindan, P.K. Sreemathi, K.K. Shailaja, John Brittas, and K.N. Balagopal.

Loading...
Unable to load recommendations.
Follow Us
ചേന മുറിക്കുമ്പോൾ കൈ ചൊറിയാതിരിക്കാൻ ഒന്നല്ല, പല മാര്‍ഗങ്ങള്‍
കോഴിമുട്ടയാണോ താറാവ് മുട്ടയാണോ കൂടുതൽ ഗുണകരം
കുരുമുളകും മ‍ഞ്ഞളും ഒരുമിച്ച് കഴിച്ചാൽ പിന്നെ പനി വരില്ല
വില ഒരു ലക്ഷത്തിൽ താഴെ, 70 KM മൈലേജും - ഹീറോ പാഷൻ പ്ലസ്
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ