Delhi Blast: ചെങ്കോട്ട സ്ഫോടനം: പിടിയിലായവരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു, കൂടുതൽ വിവരങ്ങൾ

Delhi Red Fort Car Blast: അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്തിരുന്ന 10 പേരെ കാണാനില്ലെന്നാണ് ഇന്നലെ പുറത്തുവന്ന വിവരം. മൂന്ന് കശ്മീരികൾ ഉൾപ്പെടെ 10 പേരെയാണ് ബുധനാഴ്ച ഉച്ചയോടെയാണ് കാണാതായത്. കാണാതായവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

Delhi Blast: ചെങ്കോട്ട സ്ഫോടനം: പിടിയിലായവരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു, കൂടുതൽ വിവരങ്ങൾ

Delhi Red Fort Car Blast

Updated On: 

20 Nov 2025 08:28 AM

ന്യൂഡൽ​ഹി: ചെങ്കോട്ട കാർ സ്ഫോടനത്തിൽ നിർണായകമായ കൂടുതൽ വിവരങ്ങൾ പുറത്ത് (Delhi Red Fort Car Blast). വിദേശത്തുള്ള ഭീകരർ ഇന്ത്യയിലുള്ളവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് വിവരം. പാക് അധീന കാശ്മീർ, അഫ്​ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഫോൺകോളുകൾ എത്തിയിരുന്നതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഭീകരരുടെ ടെല​​ഗ്രാം ​​ഗ്രൂപ്പിൽ പിടിയിലായ സംഘവും അം​ഗങ്ങളാണ്. നിലവിൽ കസ്റ്റഡിയിലുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.

അതേസമയം, ചെങ്കോട്ട സ്ഫോടന കേസിൽ ഉമർ നബിയുമായി ബന്ധമുള്ള കൂടുതൽ പേരെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് എൻഐഎ. കഴിഞ്ഞ ഒരു മാസത്തിനിടെ ഉമർ നബി ഫോണിൽ ബന്ധപ്പെട്ടവരെ കണ്ടെത്താനാണ് ശ്രമിക്കുന്നത്. കൂടാതെ അൽഫലാ സർവകലാശാലയിലയിലെ ഡോക്ടർമാർ അടക്കമുള്ള 200 ജീവനക്കാർ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. ചെങ്കോട്ട സ്ഫോടനത്തിനുശേഷം ക്യാമ്പസിൽ നിന്നും കാണാതയവരെ കണ്ടെത്താനുള്ള അന്വേഷണം പുരോ​ഗമിക്കുകയാണ്.

Also Read:  രാഷ്ട്രപതിയുടെ റഫറന്‍സ്; സുപ്രീംകോടതി വിധി ഇന്ന്

അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്തിരുന്ന 10 പേരെ കാണാനില്ലെന്നാണ് ഇന്നലെ പുറത്തുവന്ന വിവരം. മൂന്ന് കശ്മീരികൾ ഉൾപ്പെടെ 10 പേരെയാണ് ബുധനാഴ്ച ഉച്ചയോടെയാണ് കാണാതായത്. കാണാതായവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് കരുതുന്ന പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ്, കൂടുതൽ ചാവേർ (ഫിദായീൻ) ആക്രമണങ്ങൾക്കായി ‘സംഭാവന’ നൽകാൻ ആഹ്വാനം നടത്തിയിരുന്നതായി നേരത്തെ അന്വേഷണ ഏജൻസി വെളിപ്പെടുത്തിയിരുന്നു. 20,000 പാകിസ്താനി രൂപ വീതമാണ് ഇവർ സംഭാവനയായി ആവശ്യപ്പെട്ടത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും