Dog Carrying Newborn: നവജാത ശിശുവിൻ്റെ മൃതദേഹം കടിച്ചെടുത്ത് തെരുവുനായ; സംഭവം മധ്യപ്രദേശിലെ ആശുപത്രിയിൽ
Dog Carrying Newborn In Madhya Pradesh: സിസിടിവി ദൃശ്യങ്ങൾ അനുസരിച്ച്, പുലർച്ചെ 1:30 നും രണ്ടിനും ഇടയിലാണ് സംഭവം നടന്നിരിക്കുന്നത്. ഈ സമയത്ത് ഒരു പെൺകുട്ടി ടോയ്‌ലറ്റിൽ പോകുന്നതായി ദൃശ്യത്തിൽ കാണുന്നുണ്ട്. ജീവനക്കാരെ പരിശോധിച്ചപ്പോൾ, 17 വയസ്സുള്ള പെൺകുട്ടി വയറുവേദനയുമായി ഇവിടെ വന്നിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
മധ്യപ്രദേശിൽ നവജാത ശിശുവിൻ്റെ മൃതദേഹം തെരുവുനായ കടുച്ചുവലിക്കുന്ന നിലയിൽ കണ്ടെത്തി. ഇൻഡോർ ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയുടെ ടോയ്‌ലറ്റിന് സമീപമാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ശിശുവിനെ താടിയെല്ലിന് കടിച്ചുപിടിച്ച് നിൽക്കുന്ന കാഴിച്ചയാണ് സുരക്ഷാ ഉദ്യോഗസ്ഥൻ കണ്ടത്. ഉടൻ തന്നെ നായയെ ഓടിച്ച് വിട്ട ശേഷം മൃതദേഹം അവിടെ നിന്ന് നീക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൊഹൗവിലെ സിവിൽ ആശുപത്രി അധികൃതരും പോലീസും നവജാതശിശുവിന്റെ മാതാപിതാക്കളെ കുറിച്ചും സംഭവങ്ങളുടെ യാഥാർത്ഥ്യത്തെ കുറിച്ചും അറിയുന്നതിന് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ അനുസരിച്ച്, പുലർച്ചെ 1:30 നും രണ്ടിനും ഇടയിലാണ് സംഭവം നടന്നിരിക്കുന്നത്. ഈ സമയത്ത് ഒരു പെൺകുട്ടി ടോയ്‌ലറ്റിൽ പോകുന്നതായി ദൃശ്യത്തിൽ കാണുന്നുണ്ട്. ജീവനക്കാരെ പരിശോധിച്ചപ്പോൾ, 17 വയസ്സുള്ള പെൺകുട്ടി വയറുവേദനയുമായി ഇവിടെ വന്നിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ പെൺകുട്ടിയാവാം ടോയ്‌ലറ്റിൽ ഒരു കുഞ്ഞിന് ജന്മം നൽകിയതെന്നും പോലീസ് സംശയിക്കുന്നുണ്ട്. പിന്നീട് ഇതേ പെൺകുട്ടി ഒരു അജ്ഞാത പുരുഷനോടൊപ്പം ആശുപത്രിയിൽ നിന്ന് മടങ്ങിപോയതായും വിവരമുണ്ട്. “ശനിയാഴ്ച രാവിലെ പോസ്റ്റ്‌മോർട്ടം നടത്തി, അതിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. പ്രസവം അകാലമായിരുന്നുവെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, അന്വേഷണ ഉദ്യാഗസ്ഥർക്ക് ആവശ്യമായ എല്ലാ സഹായവും സിസിടിവി ദൃശ്യങ്ങളും ഞങ്ങൾ നൽകും,” ഡോക്ടർ വർമ്മ കൂട്ടിച്ചേർത്തു.
ഭാര്യയുടെ തലവെട്ടിയെടുത്ത് സ്‌കൂട്ടറിൽ യാത്ര; ഭർത്താവ് അറസ്റ്റിൽ
ഭാര്യയുടെ തല വെട്ടിയെടുത്ത് ശേഷം അതുമായി സ്‌കൂട്ടറിൽ യാത്ര ചെയ്ത ഭർത്താവ് അറസ്റ്റിൽ. ബെംഗളൂരു ഹെബ്ബഗൊഡി സ്വദേശി ശങ്കറിനെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. രക്തത്തിൽ കുളിച്ച നിലയിൽ സ്‌കൂട്ടറോടിച്ച് പോകുന്ന യുവാവിനെ ആദ്യം കണ്ടത് ഹൈവേയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരാണ്. ശേഷം ഇയാളെ പിന്തുടർന്ന പോലീസ് സത്യാവസ്ഥ കണ്ടെത്തുകയായിരുന്നു.