AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: പിതാവിനെ കാറിനകത്ത് കെട്ടിയിട്ട് താജ് മഹൽ കാണാൻ പോയി മകനും കുടുംബവും; വീഡിയോ വൈറൽ

Elderly Man Found Tied Inside Car: അസാധാരണമായ രീതിയിൽ പാർക്കിങ് ഗ്രൗണ്ടിൽ കാർ കിടക്കുന്നത് കണ്ട് സെക്യൂരിറ്റി ഗാർഡ് അടുത്തെത്തിയപ്പോഴാണ് കാറിനകത്ത് കൈയും കാലും കെട്ടിയ നിലയിൽ വൃദ്ധനെ അത്യാസന്നനിലയിൽ കണ്ടത്.

Viral Video: പിതാവിനെ കാറിനകത്ത് കെട്ടിയിട്ട് താജ് മഹൽ കാണാൻ പോയി മകനും കുടുംബവും; വീഡിയോ വൈറൽ
Viral Video
Sarika KP
Sarika KP | Published: 19 Jul 2025 | 07:08 AM

പിതാവിനെ കാറിനകത്ത് കെട്ടിയിട്ട് താജ് മഹൽ കാണാൻ പോയി മകനും കുടുംബവും. മുംബൈയിൽ നിന്ന് ആഗ്രയിലെത്തിയ കുടുംബമാണ് പക്ഷാഘാതം ബാധിച്ച 80 വയസുള്ള വൃദ്ധനെ കാർസീറ്റിൽ കെട്ടിയിട്ട് ജനാലകൾ അടച്ചിട്ട് പുറത്തേക്ക് പോയത്. മഹാരാഷ്ട്ര സ്വദേശിയായ സിദ്ധേശ്വർ ടിണ്ടലെ കുടുംബത്തോടോപ്പം താജ് മഹൽ സന്ദർശിക്കാൻ എത്തിയപ്പോഴാണ് പിതാവായ ഹരിഓം ടിണ്ടലെയെ കാറിനകത്ത് കെട്ടിയിട്ടത്.

അസാധാരണമായ രീതിയിൽ പാർക്കിങ് ഗ്രൗണ്ടിൽ കാർ കിടക്കുന്നത് കണ്ട് സെക്യൂരിറ്റി ഗാർഡ് അടുത്തെത്തിയപ്പോഴാണ് കാറിനകത്ത് കൈയും കാലും കെട്ടിയ നിലയിൽ വൃദ്ധനെ അത്യാസന്നനിലയിൽ കണ്ടത്. നല്ല വെയിലത്തായിരുന്നു കാർ പാർക്ക് ചെയ്തിരുന്നത്. ഇത് കണ്ട ഗാർഡ് മറ്റുള്ളവരെ വിളിച്ചുകൂട്ടുകയായിരുന്നു.

 

Also Read:ഇനി ഒറ്റയ്ക്ക്, ഇന്ത്യ സഖ്യത്തിൽ നിന്ന് പിന്മാറി ആം ആദ്മി പാർട്ടി

പിന്നാലെ കാറിന്റെ ജനൽ ചില്ലുകൾ തകർത്ത് വൃദ്ധനെ പുറത്തെത്തിക്കുകയായിരുന്നു. കാർ സീറ്റിൽ ഇയാളെ തുണി കൊണ്ട് കെട്ടിയിട്ട നിലയിലായിരുന്നു. പുറത്തെത്തിച്ച വൃദ്ധനെ പിന്നീട് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരാതി ഇല്ലാത്തതിനാൽ കേസ് എടുത്തിട്ടില്ല. മകനൊടൊപ്പം പിതാവിനെ പറഞ്ഞയച്ചുവെന്നും പൊലീസ് കമീഷണർ പറഞ്ഞു. അതേസമയം സംഭവത്തെകുറിച്ച് പോലീസ് അന്വേഷിച്ചുവരുകയാണ്.