Elphinstone Bridge: എൽഫിൻസ്റ്റോൺ പാലം പൊളിക്കുന്നതിനെതിരെ ഹർജി; വാദം കേൾക്കാൻ എംഎംആർഡിഎയ്ക്ക് നിർദ്ദേശം നൽകി കോടതി

Elphinstone Bridge Demolition: പാലം പൊളിക്കൽ റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് മുംബൈയിലെ എസ്റ്റേറ്റ് കൺസൾട്ടന്റ് പി.വി. കാത്രെയാണ്  കോടതിയെ സമീപിച്ചത്. അടിസ്ഥാന സൗകര്യ വികസന മേഖലയിൽ തങ്ങളോ ഹർജിക്കാരനോ വിദഗ്ധരല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വാദം കേൾക്കാൻ എംഎംആർഡിഎയോട് കോടതി നിർദ്ദേശിച്ചത്. 

Elphinstone Bridge: എൽഫിൻസ്റ്റോൺ പാലം പൊളിക്കുന്നതിനെതിരെ ഹർജി; വാദം കേൾക്കാൻ എംഎംആർഡിഎയ്ക്ക് നിർദ്ദേശം നൽകി കോടതി

Bombay High Court

Published: 

30 Apr 2025 07:56 AM

ബ്രിട്ടീഷ് കാലഘട്ടത്തിലെ പ്രഭാദേവി പാലം അഥവാ എൽഫിൻസ്റ്റോൺ പാലം പൊളിക്കാനുള്ള പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച മുംബൈ ആസ്ഥാനമായുള്ള എസ്റ്റേറ്റ് കൺസൾട്ടന്റിൽ നിന്ന് വാദം കേൾക്കാൻ ബോംബെ ഹൈക്കോടതി മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്‌മെന്റ് അതോറിറ്റിയോട് (എംഎംആർഡിഎ) നിർദ്ദേശിച്ചു.

അടിസ്ഥാന സൗകര്യ വികസന മേഖലയിൽ തങ്ങളോ ഹർജിക്കാരനോ വിദഗ്ധരല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വാദം കേൾക്കാൻ എംഎംആർഡിഎയോട് നിർദ്ദേശിച്ചത്.  ചീഫ് ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് എം.എസ്. കാർണിക് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. ഹർജിക്കാരൻ മൂന്ന് ദിവസത്തിനുള്ളിൽ തന്റെ പരാതികൾ വീണ്ടും സമർപ്പിക്കണമെന്നും, അതിനെക്കുറിച്ച് എംഎംആർഡിഎ ശ്രദ്ധിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

പാലം പൊളിക്കൽ റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് മുംബൈയിലെ എസ്റ്റേറ്റ് കൺസൾട്ടന്റ് പി.വി. കാത്രെയാണ്  കോടതിയെ സമീപിച്ചത്. പാലത്തിന്റെ സ്ഥാനം പ്രഭാദേവിയിലാണെന്നും ഇത് ടാറ്റ കാൻസർ ആശുപത്രിയുള്‍പ്പെടെ പ്രധാന ആശുപത്രികളുള്ള പരേലുമായി ബന്ധിപ്പിക്കുന്നതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹർജിക്കാരൻ പി.വി. കാത്രെ സമർപ്പിച്ച ഹർജിയിൽ, പാലം പൊളിക്കുന്നതിന് മുമ്പ് സമീപത്തെ തിലക് പാലം നിർമ്മിക്കണമെന്നും, നിർദ്ദേശിച്ചിരിക്കുന്ന ഡബിൾ ഡെക്കർ ഫ്ലൈഓവറിന്റെ രൂപകൽപ്പനയിൽ പിഴവുകളുണ്ടെന്നും പറയുന്നു.

പാലം പൊളിക്കുകയാണെങ്കിൽ, പ്രദേശവാസികൾക്ക് ഗതാഗതം, ആശുപത്രികളിലെ പ്രവേശനം എന്നിവയിൽ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്നും ഹർജിയിൽ വ്യക്തമാക്കി. പ്രദേശവാസികൾ പാലം പൊളിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചതിനെ തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പാലം താൽക്കാലികമായി തുറന്നിടാൻ ഉത്തരവിട്ടിരുന്നു. പാലം പൊളിക്കുന്നതിന് മുമ്പ്, പ്രദേശവാസികൾക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും, അവരുടെ ആശങ്കകൾ പരിഗണിക്കണമെന്നും അദ്ദേഹം അറിയിച്ചു.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും