Eshwar Malpe: ഉഡുപ്പിക്കാരുടെ സ്വന്തം മുള്ളന്‍കൊല്ലി വേലായുധന്‍; ആരാണ് ഈശ്വര്‍ മല്‍പെ?

Who is Eshwar Malpe: മത്സ്യബന്ധന വള്ളങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന ജോലിയാണ് ഈശ്വര്‍ മല്‍പെയുടേത്. വെള്ളത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങാനും ആളുകളെ കണ്ടെത്താനും അക്കാദമിക് പരിശീലനം നേടിയ ആളല്ല മല്‍പെ. അടുത്തിടെ നേടിയ സ്‌കൂബ ഡൈവിങ്ങിലെ പരിശീലനമല്ലാതെ എടുത്ത് പറയാന്‍ ഒന്നുമില്ല.

Eshwar Malpe: ഉഡുപ്പിക്കാരുടെ സ്വന്തം മുള്ളന്‍കൊല്ലി വേലായുധന്‍; ആരാണ് ഈശ്വര്‍ മല്‍പെ?
Updated On: 

27 Jul 2024 | 08:58 PM

ഗംഗാവലി പുഴയില്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈശ്വര്‍ മല്‍പെയുടെ ജീവന്‍ മരണപോരാട്ടങ്ങള്‍. ഇപ്പോഴിതാ ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ എവിടെയോ ഒളിച്ചിരിക്കുന്ന അര്‍ജുന്റെ ലോറിയെയും അര്‍ജുനെയും കണ്ടെത്തുന്നതിനാണ് മല്‍പെ കലങ്ങിമറിഞ്ഞ ആ പുഴയിലേക്കിറങ്ങിയിരിക്കുന്നത്. വെള്ളത്തിന്റെ ഗതിയും ഭാവവുമെല്ലാം മനസിലാക്കിയാണ് മല്‍പെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നത്.

കഴിഞ്ഞ ഇരുപത് വര്‍ഷമായി അറബിക്കടലിലും ഉഡുപ്പിയിലെ പുഴകളിലും കാണാതായ നിരവധിയാളുകളെ മരണത്തിന്റെ കൈകളില്‍ നിന്ന് രക്ഷിച്ചെടുത്തിട്ടുണ്ട് ഈ ധീരന്‍. ഇരുപത് വര്‍ഷം കൊണ്ട്‌ ഇരുപത് പേരാണ് മല്‍പെയിലൂടെ വീണ്ടും ജീവിതത്തിലേക്കെത്തിയത്. കടലും പുഴയും വകവെക്കാതെ ഇരുന്നൂറ് മൃതദേഹങ്ങളും മല്‍പെ കണ്ടെടുത്തിട്ടുണ്ട്.

Also Read: Supriya menon: സുപ്രിയാ മേനോന്റെ പരാതി ഫലിച്ചു; മൊബൈലിൽ സിനിമ പകർത്തുന്ന സംഘം കുടുങ്ങി

മത്സ്യബന്ധന വള്ളങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന ജോലിയാണ് ഈശ്വര്‍ മല്‍പെയുടേത്. വെള്ളത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങാനും ആളുകളെ കണ്ടെത്താനും അക്കാദമിക് പരിശീലനം നേടിയ ആളല്ല മല്‍പെ. അടുത്തിടെ നേടിയ സ്‌കൂബ ഡൈവിങ്ങിലെ പരിശീലനമല്ലാതെ എടുത്ത് പറയാന്‍ ഒന്നുമില്ല.

ഈ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തുന്നത് പണവും പ്രശസ്തിയും മോഹിച്ചല്ല. ഒന്നും പ്രതീക്ഷിക്കാതെ തന്നെ ജീവനുകള്‍ രക്ഷിക്കാന്‍ ഈ നാല്‍പത്തിയൊന്നുകാരന്‍ ഓടിയെത്തും. ഏത് കാണാക്കയത്തിലും ഊളിയിട്ടിറങ്ങും. അമ്മയും ഭാര്യയും മൂന്ന് മക്കളുമൊത്ത് മല്‍പെ ബീച്ചിനടുത്താണ് ഇയാള്‍ താമസിക്കുന്നത്. മൂന്ന് മക്കളും ജന്മനാ ശാരീരിക പരിമിതികളുള്ളവരാണ്.

സഹായം ചോദിച്ച് വിളിച്ച ആരെയും അയാള്‍ ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ല. ഈ സഹായങ്ങള്‍ നല്‍കുന്നതിനെല്ലാം പൂര്‍ണ പിന്തുണയോടെ കുടുംബവും അയാളോടൊപ്പമുണ്ട്. മൂന്ന് മിനിറ്റ് വരെ വെള്ളത്തില്‍ ശ്വാസം പിടിച്ച് നില്‍ക്കാനാകും എന്നതാണ് മല്‍പെയുടെ കരുത്ത്. ഓക്‌സിജന്‍ സിലിണ്ടര്‍ പോലും കയ്യില്‍ കരുതാതെ വെള്ളത്തിലിറങ്ങാന്‍ കരുത്ത് പകരുന്നത് ഈ കഴിവ് തന്നെയാണ്.

Also Read: Indian Students Died Abroad: അഞ്ച് വര്‍ഷത്തിനിടെ വിദേശത്ത് മരിച്ചത് 633 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍; കൂടുതല്‍ ഈ രാജ്യങ്ങളില്‍

അബദ്ധത്തില്‍ വെള്ളത്തില്‍ അകപ്പെട്ട് പോയവരെ മാത്രമല്ല, ആത്മഹത്യ എന്ന ഉദ്ദേശത്തോടെ വെള്ളത്തിലേക്ക് എടുത്ത് ചാടിയവരേയും മല്‍പെ ജീവനോടെ കരയ്‌ക്കെത്തിച്ചിട്ടുണ്ട്. ഇതുമാത്രമല്ല, നടുക്കടലില്‍ കുടുങ്ങിയ രണ്ട് ആഴക്കടല്‍ ട്രോളര്‍ ബോട്ടുകളെയും സുരക്ഷിതമായി ഇയാള്‍ കരയിലേക്ക് എത്തിച്ചിട്ടുണ്ട്.

ഓക്‌സിജന്‍ സിലിണ്ടര്‍ പോലുമില്ലാതെ വെള്ളത്തിലേക്ക് ഇറങ്ങിയിരുന്ന മല്‍പെയ്ക്ക് സംഭാവനയായി ലഭിച്ച ഓക്‌സിജന്‍ സിലിണ്ടറുകളാണ് ഇപ്പോള്‍ കൂട്ടിനുള്ളത്.

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ