AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Arjun rescue: പുഴ ചതിച്ചു; മാൽപ സംഘത്തിലൊരാൾ ഒലിച്ചു പോയത് 100 മീറ്റർ, തിരിച്ചെത്തിച്ച് സംഘം

Arjun Rescue Latest update: നദിയുടെ ആഴത്തിലേക്കിറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തുന്നത് സംബന്ധിച്ചുള്ള സാധ്യതയും സംഘം പരിശോധിക്കുന്നുണ്ട്. നദിയില്‍ മണ്‍തിട്ടയില്‍ നിന്നാണ് ഇതിനെപ്പറ്റി പഠിക്കുന്നത്.

Arjun rescue: പുഴ ചതിച്ചു; മാൽപ സംഘത്തിലൊരാൾ ഒലിച്ചു പോയത് 100 മീറ്റർ, തിരിച്ചെത്തിച്ച് സംഘം
Arjun Rescue Operation (Image Courtesy - Social Media)
Aswathy Balachandran
Aswathy Balachandran | Updated On: 27 Jul 2024 | 05:30 PM

ബംഗളുരു: അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിൽ പുരോ​ഗമിക്കുന്നതിനിടെ ഗംഗാവലിപ്പുഴയില്‍ ഇറങ്ങിയ മാല്‍പ്പ സംഘത്തിൽ ഒരാൾ ഒലിച്ചുപോയതായി റിപ്പോർട്ട്. നദിയില്‍ ദൗത്യ സംഘത്തിന് നേതൃത്വം നല്‍കുന്ന ഈശ്വര്‍ മാല്‍പ്പ മൂന്ന് തവണ മുങ്ങിയാണ് തിരിച്ചെത്തിച്ചയത്. ടാങ്കറില്‍ ഘടിപ്പിച്ച കയര്‍ പൊട്ടി ഏകദേശം 100 മീറ്ററോളം ഒഴുകി പോയ ഈശ്വര്‍ മാല്‍പ്പയെ സംഘാം​ഗങ്ങൾ തന്നെയാണ് രക്ഷിച്ചത്.

ദൗത്യ സംഘം ഇദ്ദേഹത്തെ ബോട്ടിലാണ് തിരികെ എത്തിച്ചത്. ഉടുപ്പിക്ക് സമീപം മാല്‍പെയില്‍ നിന്നെത്തിയ സംഘമാണ് ഇത്. ‘ഈശ്വര്‍ മാല്‍പ്പ’ എന്ന സംഘത്തില്‍ എട്ടുപേരാണുള്ളത്. സംഘത്തിലെ രണ്ടുപേരാണ് നദിയില്‍ ഇറങ്ങി പരിശോധന നടത്തുന്നത്. നദിയുടെ ആഴത്തിലേക്കിറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തുന്നത് സംബന്ധിച്ചുള്ള സാധ്യതയും സംഘം പരിശോധിക്കുന്നുണ്ട്. നദിയില്‍ മണ്‍തിട്ടയില്‍ നിന്നാണ് ഇതിനെപ്പറ്റി പഠിക്കുന്നത്.

ALSO READ –സുപ്രിയാ മേനോന്റെ പരാതി ഫലിച്ചു; മൊബൈലിൽ സിനിമ പകർത്തുന്ന സംഘം കുടുങ്ങി

നദിയിലെ അടിയൊഴുക്ക് ശക്തമാണ്. ഇതിനാൽ തന്നെ രക്ഷാദൗത്യം ഏറെ ദുഷ്കരവും ആയിരിക്കും എന്നാണ് വിലയിരുത്തൽ. പുഴയിലെ മണ്‍തിട്ടയ്ക്ക് സമീപം കരയില്‍നിന്ന് 130 മീറ്ററോളം മാറിയാണ് ഇപ്പോൾ പുതിയ സി​ഗ്നല്‍ കണ്ടെത്തിയിരിക്കുന്നത്. ഇവിടെയാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. വിവിധ ഉപകരണങ്ങളുമായാണ് രാവിലെ തന്നെ മാല്‍പ്പ സംഘം ഷിരൂരിലെത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടമെന്നോണമാണ് സിഗ്‌നല്‍ ലഭിച്ച ഇടത്ത് സംഘം മുങ്ങി പരിശോധിക്കുകയും ചെയ്തു. നേരത്തെ നാലിടങ്ങളിലായിട്ടാണ് സിഗ്‌നല്‍ ലഭിച്ചിരുന്നത്. അര്‍ജുന്റെ ലോറി ഈ പ്രദേശത്ത് ഉണ്ട് എന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തല്‍.