AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

B. Sudarshan Reddy: ബി. സുദര്‍ശന്‍ റെഡ്ഡി ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി, പ്രഖ്യാപിച്ച് ഇന്ത്യാ മുന്നണി

B Sudershan Reddy Vice President Candidate: സുപ്രീംകോടതി മുന്‍ ജഡ്ജി ബി. സുദര്‍ശന്‍ റെഡ്ഡി ഇന്ത്യാ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകും.

B. Sudarshan Reddy: ബി. സുദര്‍ശന്‍ റെഡ്ഡി ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി, പ്രഖ്യാപിച്ച് ഇന്ത്യാ മുന്നണി
ബി സുദര്‍ശന്‍ റെഡ്ഡി Image Credit source: X/ravipandey2643
jayadevan-am
Jayadevan AM | Updated On: 19 Aug 2025 14:00 PM

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ജഡ്ജി ബി. സുദര്‍ശന്‍ റെഡ്ഡി ഇന്ത്യാ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകും. എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ‘വോട്ട് അധികാര്‍ യാത്ര’യുമായി ബന്ധപ്പെട്ട് ബിഹാറിലുള്ള രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണ് സുദര്‍ശന്‍ റെഡ്ഡിയെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്.

ഇന്ത്യാ മുന്നണിയിലെ എല്ലാ പാര്‍ട്ടികളും തീരുമാനത്തോട് യോജിച്ചെന്നാണ് സൂചന. മഹാരാഷ്ട്ര ഗവര്‍ണര്‍ സിപി രാധാകൃഷ്ണനാണ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി. ഇതോടെ ഇന്ത്യാ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയും തമിഴ്‌നാട്ടില്‍ നിന്നായേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നു.

Also Read: Vice Presidential Election: മോദിയുമായി കൂടിക്കാഴ്ച നടത്തി സിപി രാധാകൃഷ്ണന്‍

മഹാത്മാഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയടക്കമുള്ള വരുടെ പേരുകളും ഇന്ത്യാ മുന്നണിയുടെ പരിഗണനയിലുണ്ടായിരുന്നു. ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ മയിൽസ്വാമി അണ്ണാദുരൈയുടെ പേര് ഡിഎംകെ നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സുദര്‍ശന്‍ റെഡ്ഡി ഓഗസ്ത് 21ന് നാമനിര്‍ദ്ദേശം സമര്‍പ്പിക്കുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും എംപിമാർ നാളെ ഉച്ചയ്ക്ക് 1 മണിക്ക് സെൻട്രൽ ഹാളിൽ യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. ആം ആദ്മി പാർട്ടി ഉൾപ്പെടെ എല്ലാ പ്രതിപക്ഷ പാർട്ടികള്‍ക്കും തീരുമാനത്തോട് യോജിപ്പുണ്ടെന്ന്‌ ടിഎംസി എംപി ഡെറക് ഒബ്രയൻ പറഞ്ഞു.

ആന്ധ്രാപ്രദേശിലെ രംഗറെഡ്ഡി ജില്ലയിലാണ് സുദര്‍ശന്‍ റെഡ്ഡി ജനിച്ചത്. 1971 ൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടർന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു. 1995 ൽ ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. 2005 ൽ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായി.2007ലാണ് സുപ്രീം കോടതിയിലെത്തുന്നത്. 2011 ജൂലൈയില്‍ വിരമിച്ചു. തുടര്‍ന്ന്‌ ഗോവയുടെ ആദ്യ ലോകായുക്തയായും സേവനമനുഷ്ഠിച്ചു.