AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vice Presidential Election: മോദിയുമായി കൂടിക്കാഴ്ച നടത്തി സിപി രാധാകൃഷ്ണന്‍; ഇന്ത്യാ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയും തമിഴ്‌നാട്ടില്‍ നിന്നോ?

INDIA bloc to name Vice President candidate today: ഇന്ത്യാ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. സിപി രാധാകൃഷ്ണനെ എന്‍ഡിഎ മത്സരിപ്പിക്കുന്നതോടെ, ഇന്ത്യാ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയും തമിഴ്‌നാട്ടില്‍ നിന്നാകുമോയെന്നതില്‍ ആകാംക്ഷ ഉയരുന്നു

Vice Presidential Election: മോദിയുമായി കൂടിക്കാഴ്ച നടത്തി സിപി രാധാകൃഷ്ണന്‍; ഇന്ത്യാ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയും തമിഴ്‌നാട്ടില്‍ നിന്നോ?
സിപി രാധാകൃഷ്ണനും, നരേന്ദ്ര മോദിയും Image Credit source: x.com/narendramodi
jayadevan-am
Jayadevan AM | Published: 19 Aug 2025 07:05 AM

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി സിപി രാധാകൃഷ്ണനും കൂടിക്കാഴ്ച നടത്തി. രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയെന്നും, അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നെന്നും മോദി എക്‌സില്‍ കുറിച്ചു. കൂടിക്കാഴ്ചയുടെ ഫോട്ടോകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. പൊതുസേവനരംഗത്ത് അദ്ദേഹത്തിന്റെ ദീര്‍ഘകാലമായുള്ള അനുഭവപരിചയം രാജ്യത്തിന് ഗുണകരമാകുമെന്നും, സമർപ്പണത്തോടെയും ദൃഢനിശ്ചയത്തോടെയും രാജ്യത്തെ സേവിക്കുന്നത് രാധാകൃഷ്ണന് തുടരാനാകട്ടെയെന്നും മോദി പറഞ്ഞു. മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനെ ഞായറാഴ്ചയാണ് ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി എന്‍ഡിഎ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരുൾപ്പെടെ മുതിർന്ന നേതാക്കൾ പങ്കെടുത്ത ബിജെപി പാർലമെന്ററി ബോർഡ് യോഗത്തിന് ശേഷമാണ് ഈ തീരുമാനം.

തമിഴ്‌നാട് സ്വദേശിയായ രാധാകൃഷ്ണന്‍ 1957 ഒക്ടോബര്‍ 20ന് തിരുപ്പൂരിലാണ് ജനിച്ചത്. നാല് പതിറ്റാണ്ടിലേറെറെയായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നു. 1974 ൽ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായി രാഷ്ട്രീയത്തിലെത്തി. 1996 ൽ ബിജെപിയുടെ തമിഴ്‌നാട് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

കോയമ്പത്തൂരിൽ നിന്ന് രണ്ടുതവണ ലോക്‌സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. 2004-ൽ യുഎൻ ജനറൽ അസംബ്ലിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2004 നും 2007 നും ഇടയിൽ ബിജെപിയുടെ തമിഴ്‌നാട് പ്രസിഡന്റായി. 93 ദിവസം നീണ്ടുനിന്ന 19,000 കിലോമീറ്റർ രഥയാത്രയ്ക്ക് അക്കാലത്ത്‌ നേതൃത്വം നൽകി. കയര്‍ ബോര്‍ഡിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020 മുതല്‍ 2022 വരെ കേരളത്തില്‍ പാര്‍ട്ടിയുടെ ‘ഇന്‍ ചാര്‍ജാ’യി പ്രവര്‍ത്തിച്ചു.

Also Read: BJP Candidate: മഹാരാഷ്ട്ര ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ ബിജെപി ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

ആരാകും ഇന്ത്യാ മുന്നണിയുടെ സ്ഥാനാര്‍ത്ഥി?

ഇന്ത്യാ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. സിപി രാധാകൃഷ്ണനെ എന്‍ഡിഎ മത്സരിപ്പിക്കുന്നതോടെ, ഇന്ത്യാ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയും തമിഴ്‌നാട്ടില്‍ നിന്നാകുമോയെന്നതില്‍ ആകാംക്ഷ ഉയരുന്നുണ്ട്. ഇന്ത്യാ മുന്നണി തമിഴ്‌നാട്ടിൽ നിന്ന് ഒരു സ്ഥാനാർത്ഥിയെ നിർത്തണമെന്ന് ഡിഎംകെ നിർദ്ദേശിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ മയിൽസ്വാമി അണ്ണാദുരൈയുടെ പേര് ഡിഎംകെ മുന്നോട്ടുവച്ചതായി അഭ്യൂഹമുണ്ട്. രാഷ്ട്രപതി മഹാത്മാഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയടക്കമുള്ളവരുടെ പേരുകളും ഇന്ത്യാ മുന്നണി പരിഗണിക്കുന്നുണ്ട്. ആരാകും ഇന്ത്യാ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയെന്ന് ഇന്ന് അറിയാം.