Sivakasi Blast: ശിവകാശിയില്‍ പടക്ക നിര്‍മ്മാണശാലയില്‍ സ്‌ഫോടനം, അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം
Massive blast at firecracker unit in Sivakasi: തീപിടിത്തത്തില്‍ പടക്കനിര്‍മ്മാണശാല പൂര്‍ണമായും കത്തിനശിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റെന്ന് വിരുദുനഗർ ജില്ലാ എസ്പി കണ്ണൻ പറഞ്ഞു. നിരവധി പടക്കനിര്‍മ്മാണശാലകളുള്ള സ്ഥലമാണ് ശിവകാശി

രക്ഷാപ്രവര്‍ത്തനം
ശിവകാശി: തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ശിവകാശിയിലെ ചിന്നക്കാമ്പട്ടിയിലാണ് സംഭവം നടന്നത്. സ്‌ഫോടനത്തെ തുടര്‍ന്ന് പ്രദേശത്ത് വന്‍തോതില്‍ പുകപടലങ്ങള്‍ ഉയര്‍ന്നു. പരിക്കുകളോടെ രക്ഷപ്പെട്ട ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവര്‍ വിരുദുനഗറിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം നടന്നയുടന്‍ ഫയര്‍ ഫോഴ്‌സും, പൊലീസും എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായും, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ഫയര്‍ ഫോഴ്‌സ് വ്യക്തമാക്കി.
അപകടത്തെക്കുറിച്ച് പൊലീസും റവന്യൂ വകുപ്പും അന്വേഷണം ആരംഭിച്ചു. അപകടസമയത്ത് നിരവധി പേര്‍ പടക്കനിര്‍മ്മാണശാലയിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തീപിടിത്തത്തില്‍ പടക്കനിര്‍മ്മാണശാല പൂര്‍ണമായും കത്തിനശിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റെന്ന് വിരുദുനഗർ ജില്ലാ എസ്പി കണ്ണൻ പറഞ്ഞു. നിരവധി പടക്കനിര്‍മ്മാണശാലകളുള്ള സ്ഥലമാണ് ശിവകാശി. നിരവധി തവണയാണ് ഇവിടെ സ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടുള്ളത്.
VIDEO | Tamil Nadu: An explosion at the Gokulesh Fireworks Factory in Chinnakamanpatti, near Sivakasi, in the Virudhunagar district on Tuesday morning killed five workers. Four other workers were injured in the incident. Relief and rescue operations underway.#TamilNaduNews… pic.twitter.com/oBLj2RXSIt
— Press Trust of India (@PTI_News) July 1, 2025
തെലങ്കാനയെ ഞെട്ടിച്ച ദുരന്തം
അതേസമയം, തെലങ്കാനയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ 36 പേര്‍ മരിച്ചു. പാഷാമിലാറത്തിലെ സിഗാച്ചി കെമിക്കൽ ഇൻഡസ്ട്രിയിലാണ് സ്‌ഫോടനമുണ്ടായത്. സംഭവം നടക്കുമ്പോൾ ഏകദേശം 90 ജീവനക്കാർ ഫാക്ടറിയിൽ ഉണ്ടായിരുന്നുവെന്ന് ആരോഗ്യ മന്ത്രി ദാമോദർ രാജനരസിംഹ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സ്ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. കെമിക്കല്‍ റിയാക്ഷന്‍ മൂലമാണ് ഇത് സംഭവിച്ചതെന്ന് സംശയിക്കുന്നു.