AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral News: ‘ഇവിടെ വലിയ ട്രാഫിക്കാണ്, സ്കൂളിലെത്താൻ വൈകുന്നു’; ബെംഗളൂരുവിലെ ​ഗതാ​ഗതക്കുരുക്കിനെ കുറിച്ച് പ്രധാനമന്ത്രിക്ക് അഞ്ചുവയസ്സുകാരിയുടെ കത്ത്

5-Year-Old's Heartfelt Letter To PM Modi : ബെംഗളൂർ മെട്രോയുടെ യെല്ലോ ലൈൻ ഉദ്ഘാടനം ചെയ്യാൻ ഞായറാഴ്ച ബെംഗളൂരുവിൽ എത്തിയ പ്രധാനമന്ത്രിയോടാണ് ആര്യ കത്തിലൂടെ സഹായം അഭ്യർഥിച്ചത്.

Viral News: ‘ഇവിടെ വലിയ ട്രാഫിക്കാണ്, സ്കൂളിലെത്താൻ വൈകുന്നു’; ബെംഗളൂരുവിലെ ​ഗതാ​ഗതക്കുരുക്കിനെ കുറിച്ച് പ്രധാനമന്ത്രിക്ക് അഞ്ചുവയസ്സുകാരിയുടെ കത്ത്
Five Yearold Girls Heartfelt Letter To Pm Narendra ModiImage Credit source: PTI
sarika-kp
Sarika KP | Published: 12 Aug 2025 13:45 PM

ബെ​ഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അ‍ഞ്ചു വയസുകാരി എഴുതിയ കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബെഗളൂരുവിലെ ​ഗതാ​ഗതക്കുരുക്കിനെ കുറിച്ചാണ് അഞ്ച് വയസുകാരിയായ ആര്യയുടെ കത്ത്. ബെംഗളൂർ മെട്രോയുടെ യെല്ലോ ലൈൻ ഉദ്ഘാടനം ചെയ്യാൻ ഞായറാഴ്ച ബെംഗളൂരുവിൽ എത്തിയ പ്രധാനമന്ത്രിയോടാണ് ആര്യ കത്തിലൂടെ സഹായം അഭ്യർഥിച്ചത്.

ആര്യയുടെ പിതാവും ബെംഗളൂരു നിവാസിയുമായ അഭിരൂപ് ചാറ്റർജിയാണ് കത്ത് എക്സിൽ പങ്കുവച്ചത്. പ്രധാനമന്ത്രി ബാംഗ്ലൂർ സന്ദർശിക്കുകയാണ്. എന്റെ അഞ്ച് വയസ്സുള്ള മകൾ ഇതിനെ ട്രാഫിക് പ്രശ്നം പരിഹരിക്കാനുള്ള അവസരമായി കാണുന്നു എന്ന് കുറിച്ചാണ് അഭിരൂപ് കത്ത് പങ്കുവച്ചത്.

Also Read:ആരും സഹായിച്ചില്ല, ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കെട്ടിക്കൊണ്ടുപോയി യുവാവ്

‘നരേന്ദ്ര മോദിജി, ഇവിടെ വലിയ ട്രാഫിക്കാണ്. ഞങ്ങൾ സ്കൂളിലും ഓഫീസിലും എത്താൻ വൈകുന്നു. റോഡ് വളരെ മോശമാണ്. ദയവായി സഹായിക്കണം’, എന്നാണ് കുട്ടി കത്തിൽ കുറിച്ചത്. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് കുട്ടിയെ അഭിനന്ദിച്ച് എത്തുന്നത്. ഇതിനകം അഞ്ച് ലക്ഷത്തിലധികം പേരാണ് പോസ്റ്റ് കണ്ടത്. നഗരം വളരെക്കാലമായി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള കൊച്ചുകുട്ടിയുടെ തുറന്നുപറച്ചിലെ കൈയ്യടിച്ചാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ സ്വീകരിച്ചത്.

 

ബെംഗളൂരുവിലെ ഗതാ​ഗതക്കുരുക്ക് കുട്ടികളെപ്പോലും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഉദാഹരണമാണ് ഇതെന്നാണ് പലരും പറയുന്നത് . നിരവധി ഉപയോക്താക്കൾ അവരുടെ വ്യക്തിപരമായ അനുഭവങ്ങളും പങ്കുവെച്ചു. പ്രധാനമന്ത്രി സർ, ദയവായി സഹായം നൽകണമെന്ന് അഭ്യർഥിക്കണമെന്നാണ് മറ്റൊരാൾ കമന്റിട്ടത്.