Nagpur Accident: ആരും സഹായിച്ചില്ല, ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കെട്ടിക്കൊണ്ടുപോയി യുവാവ്
Man Carries Wife’s Body on Bike: നാഗ്പൂരിലെ ലോണാരയില്‍ നിന്ന് മധ്യപ്രദേശിലെ കരണ്‍പൂരയിലേക്ക് പോകുകയായിരുന്നു ദമ്പതികള്‍. എന്നാല്‍ അമിതവേഗത്തിലെത്തിയ ഒരു ട്രക്ക് ഇവരെ ഇടിച്ചുവീഴ്ത്തി. അമിത്തിന്റെ ഭാര്യയായ ഗ്യാര്‍സി തല്‍ക്ഷണം മരിച്ചു.
നാഗ്പൂര്‍: സഹായിക്കാന്‍ ആരുമെത്താത്തിനെ തുടര്‍ന്ന് ഭാര്യയുടെ ജീവനറ്റ ശരീരം ബൈക്കില്‍ കെട്ടിക്കൊണ്ടുപോയി യുവാവ്. നാഗ്പൂര്‍-ജബല്‍പൂര്‍ ദേശീയപാതയിലാണ് സംഭവം. അമിത് യാദവ് എന്ന യുവാവ് ഭാര്യയുടെ മൃതദേഹം ചുമന്നുപോകുന്ന സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
പ്രചരിക്കുന്ന ദൃശ്യങ്ങള്‍ പോലീസ് ചിത്രീകരിച്ചതെന്നാണ് വിവരം. ഓഗസ്റ്റ് 9നാണ് അപകടം നടന്നത്. നാഗ്പൂരിലെ ലോണാരയില്‍ നിന്ന് മധ്യപ്രദേശിലെ കരണ്‍പൂരയിലേക്ക് പോകുകയായിരുന്നു ദമ്പതികള്‍. എന്നാല്‍ അമിതവേഗത്തിലെത്തിയ ഒരു ട്രക്ക് ഇവരെ ഇടിച്ചുവീഴ്ത്തി. അമിത്തിന്റെ ഭാര്യയായ ഗ്യാര്‍സി തല്‍ക്ഷണം മരിച്ചു.
ഇരുവരെയും ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. സഹായം ചോദിച്ച് അമിത്ത് നിരവധി വാഹനങ്ങള്‍ക്ക് നേരെ കൈ കാണിച്ചെങ്കിലും ആരും ശ്രദ്ധിച്ചില്ല. ഇതോടെ ആരുടെയും സഹായമില്ലാതെ ഭാര്യയെ ബൈക്കില്‍ കെട്ടിയിട്ട് കൊണ്ടുപോകാന്‍ യുവാവ് തീരുമാനിക്കുകയായിരുന്നു.




ഇതുകണ്ട പോലീസ് ബൈക്ക് തടഞ്ഞുനിര്‍ത്തി കാര്യം അന്വേഷിച്ചപ്പോഴാണ് അപകട വിവരം അറിയുന്നത്. തുടര്‍ന്ന് പോലീസിന്റെ നേതൃത്വത്തില്‍ മൃതദേഹം നാഗ്പൂരിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകട മരണത്തിന് പോലീസ് കേസെടുത്തു.