Google Maps: ഗൂഗിൾ മാപ്പ് അപകടം വീണ്ടും; വാൻ പുഴയിൽ വീണ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

Google Map Misroute Four Died: ഗൂഗിൾ മാപ്പ് പിന്തുടർന്ന് പോയ കുടുംബത്തിലെ നാല് പേർ പുഴയിൽ വീണ് മരിച്ചു. ഉപയോഗശൂന്യമായ പാലത്തിലേക്ക് വാഹനം കയറുകയായിരുന്നു.

Google Maps: ഗൂഗിൾ മാപ്പ് അപകടം വീണ്ടും; വാൻ പുഴയിൽ വീണ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

പ്രതീകാത്മക ചിത്രം

Published: 

28 Aug 2025 06:58 AM

വാൻ പുഴയിൽ വീണ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ചാണ് വാൻ പുഴയിൽ വീണത്. ഗൂഗിൾ മാപ്പ് പിന്തുടർന്ന ഡ്രൈവർ ഏറെ നാളുകളായി ഉപയോഗശൂന്യമായിരുന്ന പാലത്തിലേക്ക് വാഹനം കയറ്റിയപ്പോൾ വാൻ വെള്ളത്തിൽ വീഴുകയുമായിരുന്നു.

രാജസ്ഥാനിലെ ചിറ്റോഗ്രയിലാണ് സംഭവം. ഭിൽവാരയിലേക്കുള്ള തീർത്ഥാടനത്തിന് ശേഷം തിരികെവരുന്നതിനിടെ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഗൂഗിൾ മാപ്പ് നോക്കിയാണ് ഡ്രൈവർ വാഹനം ഓടിച്ചിരുന്നത്. എന്നാൽ, ഉപയോഗശൂന്യമായിക്കിടക്കുന്ന സോമി – ഉപ്രേദ പാലത്തിലേക്ക് ഗൂഗിൾ മാപ്പ് വഴികാണിക്കുകയും നിജസ്ഥിതി അറിയാതെ ഡ്രൈവർ വാഹനം ഇവിടേക്ക് ഓടിക്കുകയുമായിരുന്നു. ഇതോടെ വാഹനം ഇവിടെ കുടുങ്ങി. തുടർന്നാണ് വാൻ ബാനസ് പുഴയിൽ വീണ് ഒഴുകിയത്. അപകടത്തിൽ വാനിന് മുകളിൽ ഇരുന്ന് അഞ്ച് പേർ രക്ഷപ്പെട്ടു.

Also Read: Vijay: പൊതുപരിപാടിക്കിടെ ആരാധകനെ കയ്യേറ്റം ചെയ്തു; വിജയ്ക്കെതിരെ പരാതി

പുഴ കടക്കാനുള്ള എല്ലാ വഴികളും അടച്ചിരിക്കുകയാണ്. ബാനസ് നദിയിലെ ജലനിരപ്പുയർന്ന സാഹചര്യത്തിലാണ് അധികൃതർ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത്. എന്നാൽ, ഇങ്ങനെ അടച്ചിട്ടിരുന്ന ഒരു പാലം ഡ്രൈവർ മറികടന്നു. എന്നിട്ടാണ് ഇവർ സോമി – ഉപ്രേദ പാലത്തിലെത്തിയത്. ഇത് മാസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു എന്ന് പോലീസ് സൂപ്രണ്ട് മനീഷ് ത്രിപാഠി പറഞ്ഞു.

“വാഹനത്തിൻ്റെ ഉള്ളിൽ ഉണ്ടായിരുന്നവർ ജനാല പൊളിച്ച് മുകളിലേക്ക് കയറി. അവരിൽ ഒരാൾ ബന്ധുവിനെ വിളിച്ചു. അവരാണ് പോലീസിനെ വിവരമറിയിച്ചത്. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി ഒരു വള്ളം തയ്യാറാക്കുകയും ഇവരെ രക്ഷിക്കുകയുമായിരുന്നു. ഇരുട്ടായതിനാൽ കാണാൻ ബുദ്ധിമുട്ടായിരുന്നെങ്കിലും പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി”- മനീഷ് ത്രിപാഠി കൂട്ടിച്ചേർത്തു.

പോലീസ് എത്തുമ്പോഴേക്കും രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഒഴുക്കിൽ പെട്ടിരുന്നു. ഇവരെല്ലാവരും മരണപ്പെട്ടു. ഒരു കുട്ടിയുടെ മൃതദേഹത്തിനുള്ള തിരച്ചിൽ തുടരുകയാണ്.

ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ