Buddhadeb Bhattacharya : പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു; വിടവാങ്ങിയത് ബംഗാളിലെ അവസാനത്തെ ഇടത് മുഖ്യമന്ത്രി

CPM Leader Buddhadeb Bhattacharya Passes Away : പശ്ചിമ ബംഗാളിലെ 34 വർഷത്തെ നീണ്ട ഇടത് ഭരണത്തിലെ അവസാനത്തെയും രണ്ടാമത്തെയും മുഖ്യമന്ത്രിയാണ് ബുദ്ധേവ് ഭട്ടാചാര്യ.

Buddhadeb Bhattacharya : പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു; വിടവാങ്ങിയത് ബംഗാളിലെ അവസാനത്തെ ഇടത് മുഖ്യമന്ത്രി

Buddhadeb Bhattacharya (Image Courtesy : TV9 Network)

Edited By: 

Arun Nair | Updated On: 08 Aug 2024 | 01:55 PM

കൊൽക്കത്ത : പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ (Buddhadeb Bhattacharya-80) അന്തരിച്ചു. ഇന്ത്യയിലെ തന്നെ മുതിർന്ന സിപിഎം നേതാക്കളിലൊരാളാണ്. ഏറെ നാളായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സിയിലായിരുന്നു അദ്ദേഹം. വ്യാഴാഴ്ച  രാവിലെ 8.20-ന് കൊൽക്കത്തയിലെ പാം അവന്യൂവിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 34 വർഷം ബംഗാൾ ഭരിച്ച ഇടത് പക്ഷ സർക്കാരിൻ്റെ രണ്ടാമത്തെയും അവസാനത്തെയും മുഖ്യമന്ത്രിയായിരുന്നു ഭട്ടാചാര്യ.  2000 മുതൽ 2011 വരെയുള്ള 11 വർഷ കാലയളവിലാണ് ഭട്ടാചാര്യ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്നത്.

ജ്യോതി ബസു സർക്കാരിന് ശേഷം ബംഗാൾ ഭരിച്ച ഏക സിപിഎം മുഖ്യമന്ത്രിയാണ് ബുദ്ധദേവ് ഭട്ടാചാര്യ. കഴിഞ്ഞ ഒരു വർഷമായി ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ അദ്ദേഹം വിശ്രമത്തിലായിരുന്നു . 2011-ൽ മമത ബാനർജിയുടെ ത്രിണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയ തിരഞ്ഞെടുപ്പിൽ തോൽവി നേരിട്ട ഭട്ടാചാര്യ 2015-ൽ സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്നും കേന്ദ്ര കമ്മറ്റിയിൽ നിന്നും പടിയിറങ്ങി. പിന്നാലെ 2018ൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നും ഭട്ടാചാര്യ മാറി.

കഴിഞ്ഞ കുറെ വർഷങ്ങളായി പൊതുപരിപാടികളിൽ നിന്നും ഭട്ടാചാര്യ വിട്ടു നിൽക്കുകയായിരുന്നു. കോവിഡിനെ തുടർന്ന് അദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ അസുഖം പിടിപ്പെടുന്നത്. ഭാര്യയും ഒരു മകളും അടങ്ങുന്നതാണ് കുടുംബം.

Loading...
Unable to load recommendations.
Follow Us
Related Stories
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ