Former Goa MLA Dies: കാർ ഓട്ടോയിൽ തട്ടി: മർദിച്ച് ഓട്ടോറിക്ഷ ഡ്രൈവർ; പിന്നാലെ ഗോവ മുൻ എംഎൽഎ കുഴഞ്ഞുവീണ് മരിച്ചു

Former Goa MLA Lavoo Mamledar Dies: സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ബെല്‍ഗാവി പോലീസ് വ്യക്തമാക്കി. നിലവില്‍ ഓട്ടോ ഡ്രൈവര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Former Goa MLA Dies: കാർ ഓട്ടോയിൽ തട്ടി: മർദിച്ച് ഓട്ടോറിക്ഷ ഡ്രൈവർ; പിന്നാലെ ഗോവ മുൻ എംഎൽഎ കുഴഞ്ഞുവീണ് മരിച്ചു

Former Goa Mla Lavoo Mamledar

Published: 

15 Feb 2025 | 08:52 PM

ബെംഗളൂരു: മുൻ ​ഗോവ എംഎൽഎ ലാവൂ സൂര്യജി മംലേദര്‍ കുഴഞ്ഞുവീണ് മരിച്ചു. ഓട്ടോ ഡ്രൈവറുടെ മർദിച്ചതിനു പിന്നാലെയാണ് മുൻ എംഎൽഎ കുഴഞ്ഞുവീണ് മരിച്ചത്. കര്‍ണാടകയിലെ ബെല്‍ഗാവിയില്‍ ശനിയാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം.

ഖാദെ ബസാറിലുള്ള താമസസ്ഥലത്തേക്ക് പോകുന്നതിനിടെ വീതി കുറഞ്ഞ റോഡില്‍വെച്ച് മംലേദറുടെ കാര്‍ എതിരെ വന്ന ഓട്ടോറിക്ഷയില്‍ തട്ടുകയുണ്ടായി. തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവറും മംലേദറും തമ്മില്‍ വാക്കുതർക്കമുണ്ടായി. സംഭവത്തിൽ നഷ്ടപരി​​ഹാരം ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവർ രം​ഗത്ത് എത്തിയതോടെ ഇത് തരാൻ സാധിക്കില്ലെന്ന് മംലേദർ പറഞ്ഞു. ഇതിൽ പ്രകോപിതനായ ഡ്രൈവര്‍ പലതവണ മംലേദറിനെ മര്‍ദിച്ചു.

Also Read:ചികില്‍സയ്ക്കിടെ വൈദ്യുതി നിലച്ചു; പരിക്കേറ്റ യുവാവിന് സ്റ്റിച്ചിട്ടത് മൊബൈൽ ഫോൺ വെളിച്ചത്തിൽ

ശേഷം താമസ സ്ഥലത്തേക്ക് തിരിച്ച ഇദ്ദേഹം ഒന്നാം നിലയിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ബെല്‍ഗാവി പോലീസ് വ്യക്തമാക്കി. നിലവില്‍ ഓട്ടോ ഡ്രൈവര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

 

അതേസമയം മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ എം.എല്‍.എ ആയിരുന്നു ഇദ്ദേഹം. 2012 മുതല്‍ 2017 വരെ ഗോവയിലെ പോണ്ട നിയോജകമണ്ഡലത്തിലെ എംഎൽഎയായിരുന്നു. ഇതിനു ശേഷം വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീട് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. 2021-ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും ഇതിൽ അധിക നാൾ അദ്ദേഹം നിന്നിരുന്നില്ല. 2022 അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു.

Related Stories
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ