1995-ൽ 100 രൂപ കൈക്കൂലി വാങ്ങി; മുൻ റെയിൽവേ ഉദ്യോഗസ്ഥന് 75-ാം വയസിൽ ജയിൽ ശിക്ഷ

Justice After 3 Decades: 75-Year-Old Convicted for Rs 100 Bribe in Ranchi: 995 ഏപ്രിൽ 27-ന് കൈക്കൂലിയായി 100 രൂപ വാങ്ങുന്നതിനിടെ ഇയാളെ സി.ബി.ഐ കൈയ്യോടെ പിടികൂടുകയായിരുന്നു. അഴിമതി നിരോധന നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസ് പിന്നീട് പ്രത്യേക കോടതിയിലേക്ക് മാറ്റിയിരുന്നു. ഒൻപത് വർഷങ്ങൾ നീണ്ട വിചാരണക്കൊടുവിൽ 2004-ൽ വിചാരണ കോടതി കാളി ശങ്കർ ധോബി കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി

1995-ൽ 100 രൂപ കൈക്കൂലി വാങ്ങി; മുൻ റെയിൽവേ ഉദ്യോഗസ്ഥന് 75-ാം വയസിൽ ജയിൽ ശിക്ഷ

പ്രതീകാത്മക ചിത്രം

Published: 

17 Sep 2026 | 11:25 PM

റാഞ്ചി: 1995-ൽ റാഞ്ചിയിലെ ഹതിയ റെയിൽവേ സ്റ്റേഷനിൽ വച്ച് 100 രൂൂപ കൈക്കൂലി വാങ്ങിയ കേസിൽ മുൻ പാർസൽ ക്ലർകായ കാളി ശങ്കർ ധോബിയുടെ ശിക്ഷ ജാർഖണ്ട് ഹൈക്കോടതി ശരിവച്ചു. റെയിൽവേ സ്റ്റേഷനിൽ പാഴ്സൽ ക്ലർക്കായി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം ബിഹാറിലെ സമസ്തിപൂരിലേക്ക് മോട്ടോർ സൈക്കിൽ പാഴ്സൽ അയക്കാൻ എത്തിയ നിർമൽ കുമാർ ബെഗാനി എന്നയാളിൽ നിന്നുമാണ് കൈക്കൂലി ആവശ്യപ്പെട്ടത്. 100 രൂപ കൈക്കൂലി നൽകണമെന്ന് ക്ലർക്ക് നിർബന്ധം പിടിച്ചതോടെ പരാതിക്കാരൻ സി.ബി.ഐയെ വിവരമറിയിക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ സി.ബി.ഐ ഇയാൾക്കായി വലവിരിച്ച് കാത്തിരിന്നു. തുടർന്ന് 1995 ഏപ്രിൽ 27-ന് കൈക്കൂലിയായി 100 രൂപ വാങ്ങുന്നതിനിടെ ഇയാളെ സി.ബി.ഐ കൈയ്യോടെ പിടികൂടുകയായിരുന്നു. അഴിമതി നിരോധന നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസ് പിന്നീട് പ്രത്യേക കോടതിയിലേക്ക് മാറ്റിയിരുന്നു. ഒൻപത് വർഷങ്ങൾ നീണ്ട വിചാരണക്കൊടുവിൽ 2004-ൽ വിചാരണ കോടതി കാളി ശങ്കർ ധോബി കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി

Also Read: ബെംഗളൂരുവിൽ നഴ്സിന് നേരെ ഭർത്താവിൻ്റെ കൊടും ക്രൂരത; മുഖത്ത് ആസിഡ് ഒഴിച്ച ശേഷം വെട്ടിപ്പരിക്കേൽപ്പിച്ചു

അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ ഏഴ് പ്രകാരം ഒരു വർഷം തടവും 4000 രൂപ പിഴയും, സെക്ഷൻ 13(2) പ്രകാരം ഒന്നര വർഷം തടവും 6000 രൂപ പിഴയുമാണ് അന്ന് കോടതി വിധിച്ചത്. ഈ വിധിക്കെതിരെ കാളി ശങ്കർ ജാർഖണ്ഡ് ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. കേസ് ഹൈക്കോടതിയിൽ എത്തിയതോടെ നടപടികൾ പുർത്തിയാക്കാൻ ഇരുപത് വർഷത്തോളം സമയമെടുത്തു. 1995-ൽ ആരംഭിച്ച കേസിൻ്റെ വിചാരണയും നടപടി ക്രമങ്ങളും 31 വർഷത്തോളമാണ് നീണ്ടത്. കേസിൽ വിശദമായ വാദം കേട്ട ശേഷം ജസ്റ്റിസ് പ്രദീപ് കുമാർ ശ്രീവാസ്തവയുടെ ബെഞ്ചാണ് വിചാരണ കോടതിയുടെ വിധി ശരിവച്ചത്.

എന്നാൽ കേസിലെ കാലതാമസവും പ്രതിയുടെ പ്രായവും കണക്കിലെടുത്ത് ഹൈക്കോടതി ശിക്ഷയിൽ ഇളവ് വരുത്തിയിട്ടുണ്ട്. ഒരു വർഷത്തെ ശിക്ഷ ആറ് മാസമായും ഒന്നര വർഷത്തെ ശിക്ഷ ഒരു വർഷമായും ചുരുക്കിയിട്ടുണ്ട്. രണ്ട് ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. അതായത് ഒരു വർഷം ജയിലിൽ കഴിയണം. കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ കാളി ശങ്കറിന് നേരത്തെ തന്നെ റെയിൽവേ ജോലി നഷ്ടമായിരുന്നു. ശിക്ഷ ഒഴിവാക്കണം എന്ന വാദം പ്രതിഭാഗം ഉന്നയിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. പ്രതിയുടെ ജാമ്യം റദ്ദാക്കിയ കോടതി രണ്ട് മാസത്തിനകം കീഴടങ്ങാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടെ 75-ാം വയസിൽ കാളി ശങ്കറിന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും.

English Summary

A 75-year-old former railway clerk has been sentenced to one year in prison for accepting a Rs 100 bribe in 1995, concluding a lengthy 31-year legal battle in Jharkhand.

Loading...
Unable to load recommendations.
Follow Us
വില 8.23 ​​ലക്ഷം! പുതിയ കവാസാക്കി വൾക്കൻ എസ്
തണ്ണിമത്തൻ മധുരമുള്ളതാണോ? കണ്ടുപിടിക്കാൻ വഴിയുണ്ട്
ജിമ്മിന് ശേഷം പനിയും ക്ഷീണവും വരാറുണ്ടോ? ഇതാണ് കാരണം!
7100mAh ബാറ്ററി, 200MP, 50MP, 64MP, 32MP ക്യാമറകൾ!
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു